IJKVOICE

വിസ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട: അഗ്‌നീറ എന്ന സ്ഥാപനം വഴി വിദേശരാജ്യങ്ങളിൽ ജോലിക്ക് വിസ ശരിയാക്കി തരാം എന്ന് പറഞ്ഞു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കാറളം വില്ലേജിൽ കിഴുത്താണി ദേശത്ത് ചെമ്പിപ്പറമ്പിൽ വീട്ടിൽ വേലായുധൻ മകൻ 53 വയസ്സുള്ള സുനിൽകുമാർ ആണ് ഇരിഞ്ഞാലക്കുട പോലീസിന്റെ പിടിയിലായത്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഹംഗറി ,യുകെ പോലുള്ള രാജ്യങ്ങളിൽ പാക്കിംഗ് ജോലികൾക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ആണ് സുനിൽകുമാറും ഭാര്യ നിഷാ സുനിൽകുമാറും ചേർന്ന് തട്ടിപ്പ് നടത്തിയത്. ഒളിവിൽ പോയ പ്രതിയെ […]

5 വയസ്സുള്ള ഇമ്രാൻ അക്മൽ കലാം വേൾഡ് റെക്കോർഡിൽ

5 വയസ്സിൽ കലാം വേൾഡ് റെക്കോർഡിന്റെ അഭിനന്ദനർഹമായ അഗീകാരം കരസ്ഥ മാക്കിയിരിക്കുകയാണ് ഇമ്രാൻ അക്മൽ പി. സ്. 155 രാജ്യങ്ങളുടെ ഫ്ലാഗ് തിരിച്ചറിഞ്ഞതിനോടൊപ്പം ഇന്ത്യയിലെ സംസ്ഥാനങ്ങൾ, തലസ്ഥാനങ്ങൾ, സാമുദ്രങ്ങൾ, നദികൾ, ഭൂഖണ്ഡങ്ങൾ, ഇന്ത്യൻ ദേശീയ ചിഹ്നങ്ങൾ, കേരളത്തിലെ ജില്ലകൾ, ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പേരുകൾ, ശാസ്ത്രവും പഠനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും വേഗതയിൽ പറഞ്ഞതിനാണ് റെക്കോർഡിന് അർഹനായത് മാപ്രാണം ഏർവാടിക്കാരൻ വീട്ടിൽ സഞ്ജുഷ് സലീമിന്റെയും മുബീന സഞ്ജുഷിന്റെയും മകനാണ് ഇമ്രാൻ […]

കാപ്പ ചുമത്തി ജയിലിലടച്ചു

തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും, കവര്‍ച്ചാ കേസ്സിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്ക്കറിനെയാണ് (26 വയസ്സ്) കാപ്പ ചുമത്തി ജയിലിലടച്ചത്. ഹണി ട്രാപ്പില്‍പ്പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടി കൊണ്ട് പോയി കവര്‍ച്ച നടത്തിയ കേസ്സിലെ പ്രധാന പ്രതിയാണ്. ഈ കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങുവാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്. കവര്‍ച്ചാ കേസ്സിലെ പ്രതികളായ കൈപ്പമംഗലം തിണ്ടിക്കല്‍ ഹസീബ്, മതിലകം സ്വദേശി ഊളക്കല്‍ സിദ്ദിക്ക് എന്നിവരെ മുന്‍ ദിവസങ്ങളില്‍ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. […]

പുതിയ ഒ.പി. ബ്ലോക്ക് ഉദ്ഘാടനം

ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളില്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാരില്‍ നിന്നുള്ള ഒരു കോടി 31 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ആരോഗ്യ കേന്ദ്രത്തിന്റെ ഒ.പി. വിഭാഗം കെട്ടിടം ഉദ്ഘാടനം ചെയ്തു.

മൂർക്കനാട് സേവ്യർ അനുസ്മരണം

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിൻ്റെയും ശക്തി സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ മൂർക്കനാട് സേവ്യർ അനുസ്മരണം സംഘടിപ്പിച്ചു.

വനിതാ പ്രസിഡണ്ട് എത്തുന്നു

ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ഒരു വനിത എത്തുന്നു. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ കൂടിയായ ആർച്ച അനീഷ് ആണ് പുതിയ മണ്ഡലം പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൃപേഷ് ചെമ്മണ്ട വഹിച്ചിരുന്ന സ്ഥാനമാണ് ആർച്ചയിലേയ്ക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വാർഡ് 7 ൽ നിന്നാണ് ആർച്ച അനീഷ് വിജയിച്ച് നഗരസഭയിൽ എത്തുന്നത്. കലാക്ഷേത്ര ഹാളിൽ നടന്ന ചടങ്ങിൽ ബി ജെ പി ജില്ലാ പ്രസിഡൻ്റ് കെ കെ അനീഷ് […]