ആക്രമണം

ഫർണിച്ചർ കടയിൽ ട്രസ്സ് പണിക്കുളള സാധനങ്ങൾ ഇറക്കുന്നതിനെ തുടർന്നുള്ള ആക്രമണം. പ്രതികൾ പിടിയിൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 07 -)o തീയ്യതി 11.00 മണിക്ക് തൃപ്രയാർ കിഴക്കേ ടിപ്പു സുൽത്താൻ റോഡിലുളള ഫർണിച്ചർ കടയിൽ ട്രസ്സ് പണിക്കുളള സാധനങ്ങൾ പെരിങ്ങോട്ടുകര സ്വദേശി ആയ സായ് രാജ് ,24 വയസ്സ് പണിക്കാരും ചേർന്ന് ഇറക്കിയതിലുളള വിരോധത്താൽ സായ് രാജിൻ്റെ കൂടെയുണ്ടായിരുന്ന പണിക്കാരനായ സബിയെ മുഖത്തടിക്കുകയും ഇത് കണ്ട് എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ച സായ് രാജിൻ്റെ […]
അപകടത്തിൽ കരുവന്നൂർ തേലപ്പിള്ളി സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാതയിൽ വല്ലകുന്നിൽ ഇരുചക്ര വാഹന അപകടത്തിൽ കരുവന്നൂർ തേലപ്പിള്ളി സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 5-ാം വാർഡ് മംഗലൻ വർഗ്ഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്. കല്ലേറ്റുകരയിൽ ഫ്രൂട്ട്സ് ഷോപ്പ് നടത്തുന്ന സജിത്ത് ഷോപ്പ് അടച്ച് വെള്ളിയാഴ്ച്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ശനിയാഴ്ച്ച 4.30 ന് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ […]
മയക്കുമരുന്ന് ഗുണ്ട ഷമീർ അറസ്റ്റിൽ

ഓപ്പറേഷൻ കാപ്പ തുടരുന്നു കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ട ഷമീർ അറസ്റ്റിൽ* തൃശൂർ ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കുറ്റവാളി കരുവന്നൂർ സ്വദേശി നെടുപുരക്കൽ വീട്ടില് ഷമീറിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. 2010 ൽ ചേർപ്പ് പോലീസ് സ്റ്റേഷന് പരിധിയിൽ കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സിലും, 2012, 2014 വർഷങ്ങളിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയില് കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സുകളിലും, 2023 ൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 13 ഗ്രാം MDMA വിൽ പ്പനക്കായി […]
വാഹനാപകടത്തെ തുടർന്ന് യുവാവ് മരിച്ചു

വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടൂർ കരാഞ്ചിറ സ്വദേശി യുവാവ് മരിച്ചു
കുപ്രസിദ്ധ ഗുണ്ടയെ നാടു കടത്തി

തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചിറ വില്ലേജിൽ കൂർക്കമറ്റം ദേശത്ത് താമസിച്ച് വരുന്ന പള്ളത്തേരി വീട്ടിൽ മനു 32 വയസ്സ് എന്നയാളെയാണ് കാപ്പ ചുമത്തി 3 മാസത്തേയ്ക്ക് നാടുകടത്തിയത് മനു പ്രതിയാണ്. മനു വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ 5 ഉം ചാലക്കുടി പോലീസ് സ്റ്റേഷനിൽ ഒരു ദേഹോപദ്രവ കേസും അടക്കം 6 ക്രിമിനൽ കേസിലെ പ്രതിയാണ് . തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ […]
ബസ് ഓടിക്കുമ്പോൾ ഫോൺ ഉപയോഗം

തൃശ്ശൂർ ഇരിങ്ങാലക്കുട റൂട്ടിൽ ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ഡ്രൈവർക്ക് എതിരെ കർശന നടപടി
അവിട്ടത്തൂർ ഉത്സവം

ഉത്സവബലിക്ക് വൻ ഭക്തജന തിരക്ക് ‘ അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിലെ എഴാം ഉത്സവമായ വ്യാഴാഴ്ച ഉത്സവബലിക്ക് കാണിക്കയിട്ട് മാതൃക്കൽ ദർശനത്തിന് നൂറ് കണക്കിന് ഭക്തജനങ്ങൾ തൊഴുത് സായൂജ്യം നേടി. തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കാർമ്മികത്വം നൽകി. വെള്ളിയാഴ്ച വലിയ വിളക്ക്’ ഞായറാഴ്ച ആറാട്ടോടുകൂടി ഉത്സവം സമാപിക്കും
പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ആശ വർക്കേഴ്സ് ഫെഡറേഷൻ യൂണിയൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
ഓട്ടോ ടാക്സി ഇടിച്ച് യുവതി മരിച്ചു

നടവരമ്പ് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഓട്ടോ ടാക്സി ഇടിച്ച് ഗുരുതര പരുക്കേറ്റ് യുവതി മരിച്ചു. ചിറപറമ്പിൽ മനോജിൻ്റെ ഭാര്യ ലക്ഷ്‌മി (39)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നടവരമ്പ് ജംക്ഷന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ഓട്ടോ ടാക്‌സി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. ഡ്രൈവർക്ക് പരുക്കില്ല. ലക്ഷ്മിയെ നാട്ടുകാർ ഉടൻ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം നാളെ 3ന് പൂമംഗലം ശാന്തി തീരം ക്രിമിറ്റോറിയത്തിൽ
ഷാബു (53) മരണപ്പെട്ടു

ചെമ്മണ്ട കുറുമ്പാടൻ പരേതനായ കുട്ടൻ മകൻ ഷാബു (53)മരണപ്പെട്ടു. അമ്മ: ശാരദ, ഭാര്യ: ദീപ്തി. മക്കൾ: ദിൽഷൻ,ദർശൻ, സഹോദരങ്ങൾ:കൃഷ്ണൻ, രാജൻ,ഷൈജു,സജീവൻ, സംസ്കാരം: 7/02/25- രാവിലെ 9 ന് വീട്ടു വളപ്പിൽ