IJKVOICE

ബലാൽസംഗ കേസ്സിൽ പ്രതി അറസ്സ്റ്റിൽ

കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിജീവിതയുടെ നഗ്ന ചിത്രങ്ങളും വീഡിയോ കളും കാണിച്ച് ഭീഷണി പ്പെടുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയുംചെയ്ത സംഭവത്തിൽ ലഭിച്ച പരാതിയിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബൈജു ഇ ആർ കേസ്സ് രജിസ്റ്റർ ചെയ്യുകയും കാട്ടൂർ സ്വദേശിയായ ആസിഖ് @ സുധീർ 39 വയസ്സ് , S/O സിദ്ധിക്ക്, പോക്കാ ക്കില്ലത്ത് വീട്, തൊപ്പിത്തറ ദേശം, കാട്ടൂർ എന്നയാളെ തൃശ്ശൂർ മുടിക്കോട് നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി അതിജീവിതയുടെ ജീവിത […]

പോത്തുകുട്ടികളെ കണ്ടുകിട്ടിയിട്ടുണ്ട്

ഇരിഞ്ഞാലക്കുട നഗരസഭ 27ആം വാർഡിൽ ഉൾപ്പെടുന്ന കൂടക്കര ക്ഷേത്രത്തിനും എടക്കുളം കപ്പേളക്കും ഇടയിലുള്ള പരിസരത്ത് താമസിക്കുന്ന ശ്രീ തയ്യിൽ വത്സന്റെ വീടിനടുത്തുള്ള പറമ്പിൽ രണ്ട് പോത്തുകുട്ടികളെ ഇന്നലെ രാത്രി കണ്ടുകിട്ടിയിട്ടുണ്ട്. ഉടമസ്ഥർ ഉണ്ടെങ്കിൽ തെളിവ് സഹിതം ഈ നമ്പറിൽ കോൺടാക്ട് ചെയ്യേണ്ടതാണ്. തയ്യിൽ വത്സൻ:9562258623 ചിത്രം: ഗൂഗിൾ

സെൻറ് തോമസ് കത്തീഡ്രൽ പള്ളിയിലെ ദനഹ തിരുനാൾ

നഗരത്തിൽ കനത്ത പോലീസ് സുരക്ഷ ഇരിങ്ങാലക്കുട : ജനുവരി 11, 12, 13 എന്നീ തീയ്യതികളിൽ നടക്കുന്ന ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ ദനഹ തിരുനാളിനോടനുബന്ധിച്ച് നഗരം കനത്ത പോലീസ് ബന്തവസ്സിൽ. അമ്പു സെറ്റുകൾക്കൊപ്പവും, നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും, പള്ളി പരിസരത്തും മഫ്ത്തിയിലടക്കം നിരവധി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. ഈ മൂന്നു ദിവസവും ഉച്ചതിരിഞ്ഞ് 2 മണി മുതൽ നഗരത്തിൽ താഴെ പറയുന്ന പ്രകാരം ഗതാഗത നിയന്ത്രണം […]

ലയൺസ് ക്ലബ് ടൗൺ ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാനും മുൻ ഡിസ്ട്രിക്റ്റ് ഗവർണറുമായ ലയൺ ടോണി എനോക്കാരൻ നിർവ്വഹിച്ചു.ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഹാരീഷ് പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ ബൈജൂ കുറ്റിക്കാടൻ മുഖ്യാതിഥി ആയിരുന്നു. റീജിയൻ ചെയർമൻ പ്രദീപ് K.S, ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ മാരായ Ln.K.M അഷറഫ്, Ln. ബിജു പൊറുത്തൂർ, സോൺ ചെയർമാൻ അഡ്വ ജോൺ നിധിൻ തോമസ്,Ln ഷാജൂ പാറേക്കാടൻ, Ln.ടിനോ […]

തൃശൂർ-കൊടുങ്ങല്ലൂർ പാത നിർമാണം അശാസ്ത്രീയം

തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രിയമായതും വേണ്ടത്ര ബദല്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്താതെയുള്ളതുമാണെന്നു കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

കാലിക്കറ്റ്‌ വനിത റഗ്ബി – G C P E കാലിക്കറ്റ്‌ ജേതാക്കൾ

ഇരിങ്ങാലക്കുട:* ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ വെച്ച്നടന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വനിതാ വിഭാഗം റഗ്ബി ചാമ്പ്യൻഷിപ്പ് ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് കാലിക്കറ്റ്‌ കിരീടം ചൂടി . നിലവിലെ ചാമ്പ്യൻമാരായ തൃശൂർ വിമല കോളേജിനെ പരാജയപ്പെടുത്തിയാണ് ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് കാലിക്കറ്റ്‌ ജേതാക്കlളായത് . കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസി ഉത്ഘാടനം ചെയ്തു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക്‌ കീഴിലുള്ള പ്രമുഖ 8 കോളേജുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ആഥിദേയരായ സെന്റ് ജോസഫ്സ് കോളേജ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ തോൽപ്പിച്ച് […]

കാട്ടൂർ പള്ളി അമ്പ് പെരുന്നാളും ജൂബിലി 10-12ന്

കാട്ടൂര്‍ സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് പള്ളിയുടെ അമ്പ് പെരുന്നാളും ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും 10,11,12 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി ആഘോഷിക്കുമെന്ന് വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. See translation

ജയചന്ദ്രൻ്റെ വിയോഗം

മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനസന്ദേശം രാഗാവിഷ്കാരങ്ങളുടെ ചാരുത ഭാവഗാനങ്ങളായി പകർന്നു തന്ന പ്രിയ സഹോദരൻ്റെ വിയോഗവേദന വാക്കുകളാൽ പറയാനാവുന്നതല്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അതീവ വിലോലമായ വൈകാരികതകളെയും തരളമായ പ്രണയഭാവങ്ങളെയും ഇത്രമേൽ പേലവമായി അവതരിപ്പിക്കാൻ മറ്റേതൊരു ഗായകനാണ് മലയാളത്തിൽ ഉള്ളതെന്ന് മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു. വലിയ നഷ്ടബോധമാണ് ഈ വിയോഗം നൽകുന്നത്. കേരളക്കരയാകെ ഇക്കാലമത്രയും പടർന്നു നിന്ന ആ സ്വരത്തോടുള്ള അഭിനിവേശംകൊണ്ടും എൻ്റെ നാടായ ഇരിങ്ങാലക്കുടയുടെ ഞരമ്പിൽ നിന്നുള്ള സംഗീതമാണ് […]