കാലിക്കറ്റ് വനിത റഗ്ബി – G C P E കാലിക്കറ്റ് ജേതാക്കൾ

ഇരിങ്ങാലക്കുട:* ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ വെച്ച്നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വിഭാഗം റഗ്ബി ചാമ്പ്യൻഷിപ്പ് ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് കാലിക്കറ്റ് കിരീടം ചൂടി . നിലവിലെ ചാമ്പ്യൻമാരായ തൃശൂർ വിമല കോളേജിനെ പരാജയപ്പെടുത്തിയാണ് ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് കാലിക്കറ്റ് ജേതാക്കlളായത് . കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസി ഉത്ഘാടനം ചെയ്തു.കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പ്രമുഖ 8 കോളേജുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ആഥിദേയരായ സെന്റ് ജോസഫ്സ് കോളേജ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ തോൽപ്പിച്ച് […]
പുതിയ ഓഫീസ് ഉദ്ഘാടനം

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു
കാട്ടൂർ പള്ളി അമ്പ് പെരുന്നാളും ജൂബിലി 10-12ന്

കാട്ടൂര്‍ സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് പള്ളിയുടെ അമ്പ് പെരുന്നാളും ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും 10,11,12 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി ആഘോഷിക്കുമെന്ന് വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. See translation
ജയചന്ദ്രൻ്റെ വിയോഗം

മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനസന്ദേശം രാഗാവിഷ്കാരങ്ങളുടെ ചാരുത ഭാവഗാനങ്ങളായി പകർന്നു തന്ന പ്രിയ സഹോദരൻ്റെ വിയോഗവേദന വാക്കുകളാൽ പറയാനാവുന്നതല്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അതീവ വിലോലമായ വൈകാരികതകളെയും തരളമായ പ്രണയഭാവങ്ങളെയും ഇത്രമേൽ പേലവമായി അവതരിപ്പിക്കാൻ മറ്റേതൊരു ഗായകനാണ് മലയാളത്തിൽ ഉള്ളതെന്ന് മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു. വലിയ നഷ്ടബോധമാണ് ഈ വിയോഗം നൽകുന്നത്. കേരളക്കരയാകെ ഇക്കാലമത്രയും പടർന്നു നിന്ന ആ സ്വരത്തോടുള്ള അഭിനിവേശംകൊണ്ടും എൻ്റെ നാടായ ഇരിങ്ങാലക്കുടയുടെ ഞരമ്പിൽ നിന്നുള്ള സംഗീതമാണ് […]
മാതൃവിദ്യാലയത്തിൻ്റെ തിരുമുറ്റത്ത് ഭാവഗായകന് ബാഷ്പാഞ്ജലി

ഭാവഗായകൻ പി.ജയചന്ദ്രൻ പഠിച്ചും കളിച്ചും പാടിയും വളർന്ന മാതൃവിദ്യാലയത്തിൻ്റെ ‘തിരുമുറ്റത്ത് അദ്ദേഹത്തിന് ബാഷ്പാഞ്ജലി അർപ്പിച്ച് അധ്യാപകരും വിദ്യാർത്ഥികളും. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലാണ് അദ്ദേഹത്തിന് ബാഷ്പാഞ്ജലി അർപ്പിച്ചത്. ഇന്ന് സ്കൂൾ വാർഷികം നടത്തുവാനിരുന്ന വേദിയിൽ അദ്ദേഹത്തിൻ്റെ കലാപരമരമായ കഴിവുകൾ വളർത്തിയ വേദിയിൽ ദുഃഖത്തോടെ അധ്യാപകരും വിദ്യാർത്ഥികളും അദ്ദേഹത്തിനോടുള്ള ആദരസൂചകമായി പൂക്കൾ സമർപ്പിച്ചു. സ്കൂൾ വാർഷിക ആഘോഷം മാറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു ഭാവഗായകൻ്റെ ജീവിതകാലം പൂർണ്ണമായും പഠിച്ച വിദ്യാലത്തോടും പഠിപ്പിച്ച അധ്യാപകരോടും സ്നേഹം നിലനിർത്തിയിരുന്നു. മാനേജ്മെൻ്റ് […]
കൂട്ടുകാരിക്കൊരു കരുതൽ

കൂട്ടുകാരിക്കൊരു കരുതൽ ” പദ്ധതിയുമായി ഇരിഞ്ഞാലക്കുട ഗവ മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വൊളന്റിയേഴ്സ് . ഇരിഞ്ഞാലക്കുട ഗവ മോഡൽ ബോയ്സ് വിഎച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ “കൂട്ടുകാരിക്കൊരു കരുതലൽ ” പരിപാടിയുടെ ഭാഗമായി നിർധന കുടുംബത്തിന് ഒരു സ്ഥിരവരുമാനം സംഘടിപ്പിച്ചു നൽകുന്നതിലേക്കായി തയ്യൽ മെഷീനും സാന്ത്വന സ്പർശം പരിപാടിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട ആൽഫാ പെയിൻ ആൻ്റ് പാലിയേറ്റീവിന് വാക്കറും കൈമാറുന്ന ചടങ്ങിൻ്റെ […]
ടോറസ് ഇടിച്ച് റെയിൽവേ വൈദ്യുതി ലൈൻ പൊട്ടിവീണു

നന്തിക്കര റെയിൽവേ ഗേറ്റിൽ ടോറസ് ഇടിച്ച് അപകടം. റെയിൽവേ വൈദ്യുതി ലൈൻ പൊട്ടിവീണു. തൃശൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ വേഗത കുറച്ച് കടത്തിവിടാൻ ശ്രമം ആരംഭിച്ചു. 25000 കിലോ വാട്ട് ശേഷിയുള്ള ഒ.എച്ച്.ഇ വൈദ്യുതി ലൈനാണ് പൊട്ടിവീണത്. ദുരന്തം ഒഴിവായത് തലനാരിഴക്ക്..
ഹിന്ദി പദ്യം ചൊല്ലലിൽ A ഗ്രേഡ് നേടിയ മീനാക്ഷി മനോജ്

കേരള സ്റ്റേറ്റ് കലോത്സവത്തിൽ ഹിന്ദി പദ്യം ചൊല്ലലിൽ A ഗ്രേഡ് നേടിയ ഇരിഞ്ഞാലക്കുട സെന്റ് മേരിസ് എച്ച് എസ്സ് എസ്സ് ലെ മീനാക്ഷി മനോജ്
ഹിന്ദി കഥാരചന A ഗ്രേഡ് നേടിയ ആജൽ രാധാകൃഷ്ണൻ

കേരള സ്റ്റേറ്റ് കലോത്സവത്തിൽ ഹിന്ദി കഥാ രചനയിൽ A ഗ്രേഡ് നേടിയ ഇരിഞ്ഞാലക്കുട സെന്റ് മേരിസ് എച്ച് എസ്സ് എസ്സ് ലെ ആജൽ രാധാകൃഷ്ണൻ
കാട്ടൂരില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു

കാട്ടൂര്‍ വലക്കഴ സൗത്ത് വാര്‍ഡ് 13 ല്‍ ചക്കാലക്കല്‍ വീട്ടില്‍ ജോണിയുടെ ഭാര്യ ആലീസ് (73) ആണ് കിണറ്റില്‍ വീണു മരിച്ചത്.പത്തടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ ആറടിയോളം വെള്ളം ഉണ്ടായിരുന്നു.ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തി നെറ്റും റോപ്പും ഉപയോഗിച്ചാണ് മൃതദേഹം പുറത്തെടുത്തത്.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ നിഷാദ് എം എസ്സിന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രവര്‍ത്തനം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ മഹേഷ് സി വി , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുജിത്ത് കെ ആര്‍ , […]