സ്കൂൾ നാഷണൽ ഗെയിംസിൽ വെങ്കല ജേതാവ് ജോനാഥൻ ജി!

2024 നവംബർ 20 മുതൽ 26 വരെ പഞ്ചാബിലെ പട്യാലയിൽ നടന്ന 68-ാമത് സ്കൂൾ നാഷണൽ ഗെയിംസ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെങ്കല മെഡൽ കരസ്ഥമാക്കിയ സ്റ്റേറ്റ് സ്കൂൾ അണ്ടർ19 ബാസ്ക്കറ്റ്ബോൾ ടീം (ആൺകുട്ടികൾ) അംഗമായ ഇരിഞ്ഞാലക്കുട സ്വദേശി ജോനാഥൻ ജി കരയാംപറമ്പിൽ. ആലപ്പുഴ പുളിങ്കുന്ന് സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ വിദ്യാർത്ഥിയായ ജോനാഥൻ ഇരിങ്ങാലക്കുട കൊല്ലാട്ടി അമ്പലത്തിന് മുൻവശം താമസിക്കുന്ന കെ. ജെ. ജോർജ്ജിന്റെയും പുല്ലൂർ സഹകരണ ബാങ്ക് നീതി […]
9 വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം

ഇരിഞ്ഞാലക്കുട:- പ്രായപൂർത്തിയാകാത്ത 9 വയസ്സുകാരിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ അറുപത്തിയൊന്ന്ക്കാരനെ 26 വർഷം കഠിന തടവിനും 1,50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ്’ വിവീജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു. 2013 ജൂൺ മാസത്തിനും 2014 ജനുവരി മാസത്തിനും ഇടയിലുള്ള പല ദിവസങ്ങളിൽ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഢിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാരോപിച്ച് പുതുക്കാട് പോലീസ് ചാർജ് ചെയ്ത് കേസ്സിൽ പ്രതിയായ ചെങ്ങാലൂർ സ്വദേശി മൂക്കുപറമ്പിൽ […]
പൂതംകുളം-ക്രൈസ്‌റ്റ് കോളജ് റോഡ് കോൺക്രീറ്റിങ് പൂർത്തിയായി

ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ ഷൊർണൂർ സംസ്‌ഥാനപാത വികസനത്തിൻ്റെ ഭാഗമായി നഗരത്തിലെ പൂതംകുളം ജംക്ഷൻ മുതൽ ക്രൈസ്‌റ്റ് കോളജ് ജംക്ഷൻ വരെയുള്ള ഭാഗത്തെ കോൺക്രീറ്റിങ് പൂർത്തീകരിച്ചു.
വെള്ളപ്പൊക്ക ഭീഷണി തടയാൻ നടപടി വേണം

കാറളം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ആലുക്കകടവ് പള്ളം പ്രദേശത്ത് മഴ കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ നടപടി ഇപ്പോഴേ സ്വീകരിക്കണമെന്ന് രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.
ക്രിസ്തുമസിന് ഭീമനക്ഷത്രം ഒരുക്കി

ക്രിസ്തുമസിനെ വരവേൽക്കാൻ ഭീമൻ നക്ഷത്രമൊരുക്കി കരുവന്നൂർ സെൻ്റ് മേരീസ് ദേവാലയം.
അബ്ദുൾ മനാഫ് (70), കാട്ടുങ്ങച്ചിറ, നിര്യാതനായി

കബറടക്കം നാളെ(ഡിസംബർ 2 നു)രാവിലെ 10.00 മണിക്ക് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തപ്പെടും.ഭാര്യ മെഹ്റുന്നീസ, മകൻ കിഷോർ ഷാ, മരുമകൾ ആത്തിഖ
വാക്കറുകള്‍ വിതരണം ചെയ്തു

മിഷന്‍ 365 പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പ്രൊവിഡന്‍സ് ഹൗസിലേക്ക് വാക്കറുകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ മിഷന്‍ 365 പാലിയേറ്റീവ് കെയര്‍ പദ്ധതി ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹൗസില്‍ സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി പ്രൊവിഡന്‍സ് ഹൗസിലേക്ക് വാക്കറുകള്‍ വിതരണം ചെയ്തു. വാക്കറുകളുടെ വിതരണ ഉല്‍ഘാടനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് പോള്‍ വളപ്പില നിര്‍വ്വഹിച്ചു. മിഷന്‍ 365 പാലിയേറ്റീവ് […]
കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം അനുസ്മരണം

ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കോവിൽ പറമ്പിൽ,ട്രഷർ രമേഷ് അയ്യർ,സെൽ കോ ഓർഡിനേറ്റർ രഞ്ജിത്ത് മേനോൻ, ടൗൺ ഏരിയ പ്രസിഡണ്ട് ലിഷോൺ ജോസ് കട്ട്ളാസ്,യുവമോർച്ച മണ്ഡലം നേതാക്കളായ മനു,വിനീഷ്,വിപിൻ എന്നിവർ നേതൃത്വം നൽകി
ണ്ഡാര മോഷ്ടാവിനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ഇരുപത്തേഴാം തീയതി ചെറുകുന്ന് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ത തകര്‍ത്ത് മുപ്പത്തഞ്ചായിരത്തോളം രൂപ കവര്‍ന്ന കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ചാലക്കുടി, ആളൂര്‍, കൊടകര തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള പന്ത്രണ്ടോളം കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എസ് ഐ.ഇ. എ സുരേഷ്, എ എസ് ഐ ആഷ്ലി, സിപിഒ കിരണ്‍ എന്നിവരുടെ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
ക്രൈസ്‌റ്റ് കോളേജ് തവനിഷ് ‘സവിഷ്കാര’24’ സംഘടിപ്പിച്ചു