IJKVOICE

കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം അനുസ്മരണം

ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു.

മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കോവിൽ പറമ്പിൽ,ട്രഷർ രമേഷ് അയ്യർ,സെൽ കോ ഓർഡിനേറ്റർ രഞ്ജിത്ത് മേനോൻ, ടൗൺ ഏരിയ പ്രസിഡണ്ട് ലിഷോൺ ജോസ് കട്ട്ളാസ്,യുവമോർച്ച മണ്ഡലം നേതാക്കളായ മനു,വിനീഷ്,വിപിൻ എന്നിവർ നേതൃത്വം നൽകി