IJKVOICE

കൊല്ലാട്ടി അമ്പലത്തിനു സമീപം ഉള്ള സിറ്റി ഹോട്ടലിന് സമീപം നിർത്തിയിട്ട ഓമ്നി വാഹനം കളവ് ചെയ്‌തയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്ററ് ചെയ്തു.

പ്രവീൺ 42 വയസ്സ് s/o പ്രകാശൻ , തുമ്പരത്തി വീട്, കുഞ്ഞുമാണിക്യൻ മൂല ,പുല്ലൂർ വില്ലേജ് എന്നയാളെ ആണ് മോഷ്ടിച്ച വാഹനം സഹിതം കോ ന്തിപുലം റോഡിൽ നിന്നും പിടികൂടിയത്. പ്രതി മുൻപും കളവ് കേസിൽ ഉൾപെട്ടിട്ട് ഉള്ള ആൾ ആണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിഷ് കരീം, എസ്ഐ അജിത്ത്. കെ, എസ്ഐ ദിനേശ്. പി.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ് .M, CPO മാരായ കൃഷ്ണദാസ് മടത്തുംപടി, ലൈജു എന്നിവർ ഉണ്ടായിരുന്നു.

വയനാട് ദുരന്തത്തിന് സാന്ത്വനമായി ജോസ് മാമ്പിള്ളി 3 മാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന തവനീഷ് ദുരിതാശ്വാസ ചടങ്ങിൽ വെച്ചാണ് കാത്തലിക് സിറിയൻ ബാങ്കിന്റെ ചെക്ക് കൈമാറിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ റവ. ഫാ. ജോളി ആൻട്രുസ് സന്നിഹിതനായിരുന്നു. 2018 ലെ പ്രളയകാലത്ത് ക്രൈസ്റ്റ് കോളേജിൽ നടന്ന മെഡിക്കൽ ക്യാമ്പിന് ആദ്യത്തെ പതിനായിരം രൂപയുടെ മരുന്ന് നൽകിയത് ജോസ് മാമ്പിള്ളി തന്നെ ആയിരുന്നു. ആ ക്യാമ്പ് 7 ദിവസത്തോളം 42 മറ്റ് ക്യാമ്പുകളിലേക്ക്‌ കൃത്യമായി മരുന്ന് കൊടുത്തയച്ച ഒരു സെന്റർ ആയി മാറുകയും ചെയ്തു. കോവിഡ് മഹാമാരി […]

പനോക്കിൽ ബാബു മകൻ സജി (38 വയസ്സ് ). ഇന്നലെ രാവിലെ 6മണി മുതൽ എടക്കുളം കനാൽ പാലം പരിസരത്തു നിന്നും കാണ്മാനില്ല.

കണ്ട് കിട്ടുന്നവർ അടുത്തപോലീസ് സ്റ്റേഷനിലോ ഈ കാണുന്ന നമ്പറിലോ അറിയിക്കുക… 7025760447., 9744380982

ദുരിതബാധിതരെ എല്ലാവരേയും ചേർത്ത് പിടിക്കാൻ കൂട്ടായ പരിശ്രമം വേണം- ബി ജെ പി.

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് വികസനസമിതിയിലെ എം പി പ്രതിനിധിയായ ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ 10 ദുരിതാശ്വാസ കേന്ദ്രങ്ങളിലും സന്ദർശനം നടത്തി. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുമായി തത്സ്ഥിതി അന്വേഷിക്കുകയും ചെയ്തു.തുടർന്ന് തഹസിൽദാരുമായി സംസാരിച്ചു. ബി ജെ പി സ്റ്റേറ്റ് കൗൺസിൽ അംഗം കെ സി വേണുമാസ്റ്റർ, മണ്ഡലം ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, നേതാക്കളായ രമേഷ് അയ്യർ,രാമചന്ദ്രൻ കോവിൽപറമ്പിൽ, ലിഷോൺ ജോസ്, ടി ഡി സത്യദേവ്, വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ, […]