കരുവന്നൂര്‍ പുത്തന്‍ത്തോട് പാലത്തില്‍ കെ എല്‍ ഡി സി കനാലില്‍ വലിയ തോതീല്‍ ചണ്ടി വന്നടിഞ്ഞത് കെ എല്‍ ഡി സി കനാലിലെ ഒഴുക്ക് തടസ്സപ്പെടുത്തി.
കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡിൻ്റെ നിർമ്മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് കൊമ്പത്ത് കടവ് ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലേക്ക് 259 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സുമിത ദിലീപ് വിജയിച്ചിരിക്കുന്നു.
നാലമ്പല തീർത്ഥാടകരെയും ഭക്തജനങ്ങളെയും ഉൾപ്പെടുത്തി, ഇരിങ്ങാലക്കുട യോഗക്ഷേമ ഉപസഭ സൗജന്യ ഔഷധവിതരണം നടത്തി.

ഇരിങ്ങാലക്കുട യോഗക്ഷേമ ഉപസഭ’. എല്ലാ വർഷവും കർക്കിടകം 16 ന് ഔഷധസേവാ ദിനമായി ആചരിക്കുന്നു. കൂടൽമാണിക്യം ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തിയ ഈ പ്രവർത്തനം നാഗാർജ്ജുന ആയുർവേദ ഔഷധശാലയുടെ സഹകരണത്തോടെയാണ് നടത്തിയത്. ക്ഷേത്രം ചെയർമാൻ അഡ്വ. സി. കെ. ഗോപി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി എൻ. പി. ഗോവിന്ദൻ നമ്പൂതിരിപ്പാട്, വായ്ക്കാക്കര നാരായണൻ നമ്പൂതിരി,എരിഞ്ഞനവള്ളി നാരായണൻ നമ്പൂതിരി, ജയശങ്കർ പി.സ്., ഒ.എസ്. ശ്രീജിത്ത്, സജു കെ.എസ്, രഘു.പി., മനു .പി എന്നിവർ നേതൃത്വം നല്ലി.
കരുവന്നൂര്‍ പുഴമുഖത്തുള്ള വൈക്കോച്ചിറ കമാന്റോമുഖം തകര്‍ന്നു

എട്ടുമന പനംങ്കുളം പ്രദേശത്തേയ്ക്കാണ് ഈ വെള്ളം നേരീട്ട് ഒഴുകി എത്തുക എന്നത് ഈ പ്രദേശത്തെ ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
കുറുക്കഞ്ചേരി തങ്കമണി ജംഗ്ഷനിൽ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി
കാറളത്ത് കനത്ത മഴയിൽ വീട് ഭാഗീകമായി തകർന്നു
ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 365 ദിനസൗജന്യ നേത്ര പരിശോദന ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മെട്രോ ഐ കെയറുമായി സഹകരിച്ച്കൊണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിന് തുടക്കമായി. കണ്ണുകളെ ബാധിക്കുന്ന നേത്ര രോഗങ്ങളെ മുൻകൂട്ടി അറിയുന്നതിനും കണ്ണിന് പരിചരണം നൽകാനും ഇത് മൂലം സാധിക്കും. ലയൺസ് ക്ലബ് 318 D യിലെ സോൺ ചെയർമാൻ MJF Ln Adv. ജോൺ നിധിൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് പ്രസിഡൻ്റ് Ln. ഹാരീഷ് പോൾ അദ്ധ്യക്ഷത വഹിച്ച […]
യാത്രയ്ക്കിടെ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന് വീണു.

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തോംസണ്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ ചില്ലാണ് തനിയെ തകര്‍ന്ന് വീണത്.ഇരിങ്ങാലക്കുടയില്‍ നിന്നും തൃശ്ശൂരിലേയ്ക്ക് പോകുന്നതിനിടെ തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ ഹാളിന് സമീപത്ത് വച്ചാണ് സംഭവം.ഉടന്‍ തന്നെ യാത്രികരെ ബസില്‍ നിന്നും പുറത്തിറക്കി.മറ്റൊരു ബസില്‍ കയറ്റിവിട്ടു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ചില്ല് തകര്‍ന്ന് വീഴാനുള്ള കാരണം വ്യക്തമല്ല
ഇരിങ്ങാലക്കുട നഗരസഭ യുടെ ആദാമുഖ്യത്തിൽ നടന്ന ഞാറ്റുവേല മഹോത്സവത്തിന്റെ മൂന്നാം ദിവസം വ്യാപാരീ വ്യവസായി സംഗമത്തിന്റെ ഉദ്ഘാടനം രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ എം.പി. ജാക്സൺ നിർവ്വഹിച്ചു