IJKVOICE

യാത്രയ്ക്കിടെ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന് വീണു.

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തോംസണ്‍ എന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസിന്റെ ചില്ലാണ് തനിയെ തകര്‍ന്ന് വീണത്.ഇരിങ്ങാലക്കുടയില്‍ നിന്നും തൃശ്ശൂരിലേയ്ക്ക് പോകുന്നതിനിടെ തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ ഹാളിന് സമീപത്ത് വച്ചാണ് സംഭവം.ഉടന്‍ തന്നെ യാത്രികരെ ബസില്‍ നിന്നും പുറത്തിറക്കി.മറ്റൊരു ബസില്‍ കയറ്റിവിട്ടു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ചില്ല് തകര്‍ന്ന് വീഴാനുള്ള കാരണം വ്യക്തമല്ല