IJKVOICE

കാട്ടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയെ തുടര്‍ച്ചയായി അവഗണിക്കുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തകനായ എം.എച്ച്. ജാഫര്‍ ഖാന്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഏകദിനം ഉപവാസ സമരം നടത്തി.

മോഹിനിയാട്ടത്തിൻ്റെ ശൈലിയുടെ ഏകോപനത്തിനായി കലാമണ്ഡലം മുന്നിട്ടിറങ്ങേണ്ടത് കാലത്തിൻ്റെ ആവശ്യം

ഇരിങ്ങാലക്കുട : മോഹിനിയാട്ടത്തിലെ അടവുകളെ ഏകീകരിച്ചും, ശൈലീഭേദങ്ങളെ സമന്വയിപ്പിച്ചും ആധികാരികത പുനർനിർണ്ണയിക്കാൻ കലാമണ്ഡലം മുൻകൈ എടുക്കേണ്ടതാണെന്ന് മോഹിനിയാട്ടം സംബന്ധിച്ചുനടന്ന ചർച്ചയിൽ ശക്തമായ അഭിപ്രായം രൂപപ്പെട്ടു. ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഒരുവർഷം നീണ്ടുനില്ക്കുന്ന സുവർണ്ണ ജൂബിലിയാഘോഷ പരമ്പരയുടെ ഭാഗമായി അമ്മന്നൂർ ചാച്ചുച്ചാക്ക്യാർ സ്മാരക ഗുരുകുലത്തിൽ സംഘടിപ്പിച്ച കലാമണ്ഡലം ലീലാമ്മ അനുസ്മരണത്തിനോടനുബന്ധിച്ചാണ് ചർച്ച നടന്നത്. പ്രമുഖ മോഹിനിയാട്ടം ആചാര്യ നിർമ്മലാ പണിക്കർ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. “മോഹിനിയാട്ടത്തിൽ ഗുരു കലാമണ്ഡലം ലീലാമ്മ […]