IJKVOICE

ഇരിങ്ങാലക്കുട. സ്വകാര്യ ബസിനടിയിൽ പെട്ട് സൈക്കിൾ യാത്രികന് ദാരുണ അന്ത്യം. അവിട്ടത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന കടുകപറമ്പിൽ  ബാലനാണ് (60) മരിച്ചത്. ഠാണാ ചാലക്കുടി റോഡിൽ ടോണി ഡ്രൈവിങ്ങ് സ്കൂളിനു സമീപത്ത് ഇന്ന് രാത്രി 8 മണിയോണ് അപകടം നടന്നത്. പാട്ടമാളി റോഡിൽ ചായ കടയിൽ ജോലി ചെയ്യുന്ന ഇയാൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ  ചെറിയ കയറ്റത്തിൽ  വച്ച് സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡിൻ്റെ  വലതു ഭാഗത്തേക്ക് തെറിച്ചു വീണ ബാലൻ്റെ  തലയിലൂടെ  ഇതേ ദിശയിൽ വരികയായിരുന്ന മാള ഭാഗത്തേക്ക് പോകുന്ന മരിയ എന്ന സ്വകാര്യ ബസിൻ്റെ പുറകിലെ ടയർ കയറി ഇറങ്ങി തൽക്ഷണം  മരണപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇരിങ്ങാലക്കുട പൊലിസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസകാരം പിന്നീട് നടക്കും ഭ്യാര്യ:സുമന, മക്കൾ: അജിത്ത്,വിജിത്ത്,

തൃശ്ശൂര്‍ കേച്ചേരിയില്‍ ഡിവൈഎഫ്ഐ പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് 28 വയസ്സുള്ള സുജിത്ത് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് നിഗമനം. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇരിഞ്ഞാലക്കുട ഭാരതീയ വിദ്യാഭവനിലെ വിദ്യാർത്ഥിക്ക് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്’ നേട്ടം*

ഹ്യൂമനോയിഡ് നിർമ്മിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് ‘ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സി’ൽ നിന്ന് കരസ്ഥമാക്കി ഇരിഞ്ഞാലക്കുട ഭാരതീയ വിദ്യാഭവനിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി തോമസ് ജോസഫ് തെക്കേത്തല. മുഖങ്ങൾ തിരിച്ചറിയുകയും ശബ്ദങ്ങൾ കേൾക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്ന ‘മെട്രിക്സ്’ എന്ന റോബോട്ട് നിർമ്മിക്കുമ്പോൾ 14 വയസ്സും എട്ടുമാസവുമായിരുന്നു തോമസിന്റെ പ്രായം. ഇരിഞ്ഞാലക്കുട തെക്കേത്തല വീട്ടിൽ പരേതനായ ഡോ.ജോസഫ് തോമസിന്റെയും മാലിനി ജോസഫിന്റെയും മകനാണ് തോമസ്.

കാട്ടൂർ : തൃശൂർ ലോകസഭ യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ്റെ പ്രചാരണാർത്ഥം നടത്തിയ യു.ഡി.എഫ് കാട്ടൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ യുഡിഫ് തൃശൂർ ജില്ലാ ജനറൽ കൺവീനർ അഡ്വ. തോമസ് ഉണിയാടാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.പി വിൽസൺ അധ്യക്ഷത വഹിച്ചു.യുഡിഫ് നിയോജക മണ്ഡലം ചെയർമാൻ എം.പി ജാക്സൺ,ഡിസിസി ജനറൽ സെക്രട്ടറിമാരായ നൗഷാദ് ആറ്റുപറമ്പത്ത്,

ആൻ്റോ പെരുമ്പിള്ളി,കെ.കെ. ശോഭനൻ, അഡ്വ സതീശ് വിമലൻ, ശാന്റി ടീച്ചർ (കേരള കോൺഗ്രസ്സ്), ഇസ്മയിൽ (ഐ.യു.എം.എൽ ), മനോജ്‌ (സി എം പി ),ദാമു പൂവച്ചോട് (,ജെ എസ് എസ് ), ബ്ലോക്ക്‌ പ്രസിഡന്റ്മാരായ ഷാറ്റോ കുര്യൻ,സോമൻ ചിറ്റേത്ത്, എം.ഐ അഷ്‌റഫ്‌, രാജലക്ഷ്മി കുറുമാത്ത്, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എൽ ജോസ് സ്വാഗതവും യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഷെറിൻ തേർമഠം നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട രൂപത ആസ്ഥാനത്ത് ദിവ്യകാരുണ്യ കോണ്‍ഗ്രസ് കോഡിനേഷന്‍ യോഗവും സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും നടന്നു.ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.

മെയ് 19 ന് ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുന്നു. രൂപതയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വേദിയൊരുങ്ങുന്നത്.ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ചാണ് ബൃഹത്തായ ഈ ആത്മീയോത്സവം. രൂപതയിലെ 141 ഇടവകകളിലെ 60,000 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 15,000 ത്തോളം പേര്‍ പങ്കെടുക്കും.