ഇരിഞ്ഞാലക്കുട സെൻറ് തോമസ് കത്തീഡ്രൽ കെ.സി.വൈ.എം 39ാം വാർഷികത്തോടനുബന്ധിച്ച് പള്ളിയങ്കണത്തിൽ കേശദാനം മഹാദാനം എന്ന പ്രോഗ്രാമും അഖിലകേരള ഡാൻസ് കോമ്പറ്റീഷൻ മിരിയം 2024 സംഘടിപ്പിച്ചു. കത്തീഡ്രൽ വികാരിയും കെ.സി.വൈ.മിന്റെ ഡയറക്ടറുമായ റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി മിറിയം ഡാൻസ് പ്രോഗ്രാമിന്റെ സ്പോൺസറും നിവേദ്യ സ്ക്കുൾ മാപ്രാണം ചെയർമാൻ ശ്രീ. വിപിൻ പാറമേക്കാട്ടിനും, കേശദാനം മഹാദാനം എന്ന പ്രോഗ്രാമിന്റെ സ്പോൺസറും നിതാസ് ബ്യൂട്ടിപാർലർ ഉടമയുമായ നിതാ നിജോയും വിശിഷ്ടാതിഥിയായി മണവാളൻസ് ടീം അംഗവും ശ്രീ. രാകേഷ് ജേക്കബും, ആശംസകൾ അർപ്പിച്ച് കത്തീഡ്രൽ അസി.വികാരിമാരായ ഫാ. ഹാലറ്റ് തുലാപറമ്പൻ, ഫാ. ഗ്ലിഡിൽ പഞ്ഞിക്കാരൻ, ഫാ. ജോസഫ് പയ്യപ്പിള്ളി കൈക്കാരൻ പോൾ ചാമപറമ്പിൽ, ലിംസൺ ഊക്കൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ വിപിൻ പാറമേക്കാട്ടിയും നിതാ നിജോയെയും ആദരിച്ചു. കെസിവൈഎം പ്രസിഡൻറ് ഗിഫ്റ്റ്സൺ ബിജു സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ യേശുദാസ് മാമ്പിള്ളി നന്ദിയും പറഞ്ഞു. ഡാൻസ് കോമ്പറ്റീഷനിൽ 13 ടീമുകൾ പങ്കെടുക്കുകയും ഒന്നാം സമ്മാനം – Fantasia Dance Squad, രണ്ടാം സമ്മാനം – SD Squad, മൂന്നാം സമ്മാനം – Chalakkudy KCYM കരസ്ഥമാക്കുകയും, പങ്കെടുത്ത എല്ലാ ടീമംഗങ്ങൾക്കും പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു.