IJKVOICE

പുത്തുകാട്ടിൽ ശശീന്ദ്രൻ അന്തരിച്ചു

ഇരിങ്ങാലക്കുട*: മുരിയാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് പുല്ലൂർ തുറവൻകാട് ജയ കേരള വായനശാലയ്ക്ക് സമീപം പുത്തുകാട്ടിൽ രാമൻ മകൻ ശശീന്ദ്രൻ ( 55 )അന്തരിച്ചു.( കെട്ടിട നിർമ്മാണ ജോലിക്കിടെ നിലയിൽ നിന്ന് വീണ് പരിക്കുപറ്റി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു ) ഭാര്യ സൗദ. മക്കൾ മാധവി.സാന്ദ്ര. സംസ്കാരം 2024 ഒക്ടോബർ നാലാം തീയതിവെള്ളിയാഴ്ച വൈകിട്ട് 3 15ന് വീട്ടുവളപ്പിൽ

പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡൻറ് അന്തരിച്ചു

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡൻ്റ് സി വി രാമകൃഷ്ണൻ നിര്യാതനായി.ഇരിങ്ങാലക്കുട നഗരസഭ 27 വാർഡ് പരേതനായ അച്ചുതൻ നായർ മകൻ ചേലൂർ സ്വദേശി സി വി രാമകൃഷ്ണൻ ( 87 ) നാടിനോട് വിട പറഞ്ഞു. അവിവാഹിതനാണ്. ദേശഭിമാനി, ടെറ്റ്കോ, ടെലിഗ്രാഫ്, എന്നി പത്രങ്ങളുടെ ലേഖകകനായിരുന്നു. സി പി എം പാർട്ടി ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചു. അമ്മ പരേതയായ കൊച്ചുകുട്ടിയമ്മ. പരേതരായ സഹോദരങ്ങൾ രാമൻ നായർ.അപ്പു നായർ.ഗോപാലൻ നായർ. ദേവകിയമ്മ.ശ്രീധരൻ നായർ. മാണിക്യൻ. ലക്ഷ്മിക്കുട്ടിയമ്മ.സംസ്കാരം ഒക്ടോബർ […]

യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

വെങ്ങിണിശ്ശേരി ശങ്കരമംഗലത്ത് കാരപ്പുള്ളി വീട്ടിൽ വിഷ്ണുവിനെ(28) വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈക്ക് ആഴത്തിൽ പരുക്കേറ്റ ഇയാളുടെ പിതാവ് രാമചന്ദ്രനെ(56)പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരപ്പണിക്കാരായ രാമചന്ദ്രനും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ രാമചന്ദ്രൻ ബഹളം വച്ചതിനെ തുടർന്ന് അയൽക്കാർ ഇവരുടെ വീട്ടിലേക്ക് ഓടിയെത്തി. ആ സമയം രാമചന്ദ്രന്റെ ഇടതു കൈ തണ്ടയിൽ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നു പോകുന്ന നിലയിലായിരുന്നു. മകൻ വിഷ്ണു വീടിനകത്തെ മുറിയിൽ മരിച്ചു കിടക്കുന്നുണ്ടെന്ന് […]

10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ശ്രീനാരായണ പുരം കട്ടൻബസാറിൽ സൈക്കിൾ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തൻചിറയിൽ സുദർശനൻ (42) നെയാണ് അറസ്റ്റ് ചെയ്തത്. സൈക്കിൾ നന്നാക്കാൻ എത്തിയ കുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി വീട്ടിലെത്തി കാര്യം പറഞ്ഞതോടെ വീട്ടുകാരും, നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞ് വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

നിര്യാതയായി

കല്ലേറ്റുംകര ബൈപാസ് റോഡ് ഇഞ്ചോടിക്കാരൻ ഷൈജോ ഭാര്യ നിഷ നിര്യതയായി.ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂൾ അധ്യാപികയാണ്.പൊതുദർശനം29-09-2024 ഞായറാഴ്ച 2 pm മുതൽ 4 pm വരെ ഡോൺബോസ്കോ സ്കൂളിൽ. 4.00 pm ന് കല്ലേറ്റുംകരയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം 30-09-2024 തിങ്കൾ 10 am കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തെരിയിൽ

മൂർക്കനാട് ചിറയത്ത് സുനിൽകുമാർ നിര്യാതനായി

മൂർക്കനാട് ചിറയത്ത് മഠത്തിൽ ചാത്തപ്പൻ മകൻ സുനിൽകുമാർ (53) മരണപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖം മൂലം തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു,സിപിഐഎം മൂർക്കനാട് ബ്രാഞ്ച് സെക്രട്ടറിയും, സഹകരണ ബാങ്ക് ജീവനക്കാരനും , സഹകരണ അനുബന്ധ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. അമ്മ – കമല സഹോദരിമാർ – സുജ സുമ (കരുവന്നൂർ സർവീസ് സഹരണ ബാങ്ക് ജീവനക്കാരി)അവിവാഹിതനാണ്.ശവസംസ്കാര ചടങ്ങുകൾ 29/09/2024 ഞായർ രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ വെച്ച് നടക്കും

കാർ-KSRTC ബസ് അപകടത്തിൽ യുവാവ് മരിച്ചു

മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 5 ഓടെ മാറാടി മഞ്ചേരിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർത്ഥി തൃശ്ശൂർ പൊറത്തിശ്ശേരി ചെല്ലിക്കര വീട്ടിൽ സുനിയുടെ മകൻ സിദ്ധാർത്ഥ്(19) ആണ് മരിച്ചത്. പെരുമ്പാവൂർ ഓടക്കാലി മലേക്കുഴി ആയിഷ പർവീൻ(19), മലപ്പുറം ഇല്ലിക്കൽ അസ്റ അഷൂർ(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20), നേഹ,ഉമ്മർ സലാം എന്നിവരാണ് കാറിലുണ്ടായിരുന്ന […]

15 വയസുകാരന് ദാരുണാന്ത്യം

പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസുകാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ചാലിശ്ശേരി ആലിക്കൽ സ്വദേശി വേങ്ങാട്ട് പറമ്പിൽ വീട്ടിൽ അജിതന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച അതുൽ കൃഷ്ണ. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാജിയുടെ മകൻ 18 വയസ്സുള്ള ഷാനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു