IJKVOICE

ഹൃദയാഘാതം:നെല്ലായി സ്വദേശി മരിച്ചു

സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന ഡെൽമ ദിലീപ് (26) മരണപ്പെട്ടു. ഡ്യൂട്ടിക്കിടയിൽ വെച്ച് കൊളാസ്പ്പ് ആവുകയും പിന്നീട് വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ത്രിശൂർ നെല്ലായി സ്വദേശിനിയാണ്.അച്ഛൻ ദിലീപ്, അമ്മ ലീന, സഹോദരി ഡെന്ന.

18 വയസ്സുകാരി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം: ചൊവ്വന്നൂര്‍ പന്തല്ലൂരില്‍ 18 വയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കല്‍ വീട്ടില്‍ അബൂബക്കറിന്റെ മകള്‍ റുക്കിയ ഫര്‍ഹത്തിനെയാണ് ചൊവ്വാഴ്ച്ച രാവിലെ എട്ട് മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കള്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മധ്യവയസ്‌കന്‍ അപകടത്തിൽ മരിച്ചു

വെള്ളിക്കുളങ്ങരയില്‍ തെരുവുനായ കുറുകെചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വി്ട്ട് മറിഞ്ഞ് മധ്യവയസ്‌കന്‍ മരിച്ചു. മാരാങ്കോട് പള്ളായിവീട്ടില്‍ വറീതിന്‍രെ മകന്‍ 50 വയസുള്ള ജോണിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മോനൊടി കോടാലി റോഡില്‍ വെച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇാളെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെ മരണം സംഭവിച്ചു. വെള്ളിക്കുളങ്ങര പോലീസ് മേല്‍നടപടി സ്വീകരിച്ചു

2 വയസുകാരി കാർ ഇടിച്ച് മരണപ്പെട്ടു

ചേലൂരിൽ രണ്ട് വയസുക്കാരി കാർ ഇടിച്ച് മരിച്ചു.ചേലൂർ പള്ളിയിൽ ഞായറാഴ്ച്ച രാവിലെയാണ് അപകടം നടന്നത്.ചേലൂർ മണാത്ത് ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ (2) ആണ് അപകടത്തിൽ മരണപ്പെട്ടത്. കുടുംബാംഗങ്ങൾക്കൊപ്പം ചേലൂർ പള്ളിയിൽ ആരാധനയ്ക്കായി എത്തിയതായിരുന്നു. പള്ളിയിലേയ്ക്ക് കയറുന്നതിനിടെ മുന്നോട് എടുത്ത കാറിനടിയിൽ ഐറിൻ പെട്ടാണ് അപകടം നടന്നത്. ഉടൻ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പട്ടു. മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സഹോദരൻ ഏദൻ . ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് […]

അന്തരിച്ചു

ഇരിങ്ങാലക്കുട : മണ്ണാന്തറ വീട്ടിൽ Dr.M K SADANANDAN(72) MD, BAMS Rtd Proffesor Thripunithura Ayurveda college 20/09/24നു അന്തരിച്ചു. 21/09/24 സ്വവസതിയിൽ 11.am മുതൽ പൊതു ദർശനം. സംസ്കാരം 22/09/24(ഞായർ) സമയം:10:30 am മുക്തിസ്ഥാൻ, ഇരിങ്ങാലക്കുട എന്ന് ഭാര്യ, മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ ബന്ധുമിത്രാദികൾ

ചിറ്റിലപ്പിള്ളി പൗലോസ് മകൻ തോമസ് നിര്യാതനായി

ഇരിങ്ങാലക്കുട:ചാലാംപാടം ചിറ്റിലപ്പിള്ളി പൗലോസ് മകൻ തോമസ് (89) 17-09-2024 ചൊവ്വാഴ്‌ച വൈകീട്ട് 5 മണിയ്ക്ക് നിര്യാതനായി. സംസ്‌കാരകർമ്മം 19-09-2024 വ്യാഴാഴ്‌ച രാവിലെ 11.30 ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.(മൃതദേഹം നാളെ 7 മണിക്ക്‌ ഇരിങ്ങാലക്കുട ഭവനത്തിൽ കൊണ്ടുവരും) ഭാര്യ :ഓമന തോമസ് മക്കൾ: രാജേഷ് ബിന്ദു ബീന മരുമക്കൾ: ലിജിജോസ്പുതുശ്ശേരി വർഗ്ഗീസ് കൂനൻ ആന്റു പുതുശ്ശേരി

ചിറ്റിലപ്പിള്ളി പുല്ലോക്കാരൻ ഡേവിസ് (ബേബി – 91) നിര്യാതനായി

കെ എസ് ഇ ലിമിറ്റഡ് കമ്പനിയുടെ ഏറ്റവും കൂടുതൽ ഓഹരി ഉടമയും, ജോളി ബാർ ഉടമയും ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായിയുമായ ചിറ്റിലപ്പിള്ളി പുല്ലോക്കാരൻ ഡേവിസ് (ബേബി – 91) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.ഭാര്യ : പരേതയായ പൗളി (തേയ്ക്കാനത്ത് പണ്ടാരവളപ്പിൽ കുടുംബാംഗം). മക്കൾ : സോജ, സിമി, സീന, സുജ, സീമ (ഡയറക്ടർ, കെ എസ് ഇ ) മരുമക്കൾ : ടോം ജോസ് പുത്തൻപുരയ്ക്കൽ (മുൻ ചീഫ് […]

വട്ടപ്പറമ്പിൽ ഇന്ദിര രാധാകൃഷ്ണൻ (82) നിര്യാതയായി

ഇരിങ്ങാലക്കുട കാഞ്ഞിരത്തോട്‌ വട്ടപ്പറമ്പിൽ ഇന്ദിര രാധാകൃഷ്ണൻ (82) നിര്യാതയായി. നാഷണൽ സ്കൂൾ മുൻ അധ്യാപിക ആയിരുന്നു. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ തൃശ്ശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.

തളിയകോണം മാളിയേക്കൽ കനകലത (70) മരണപ്പെട്ടു

തളിയകോണം മാളിയേക്കൽ കനകലത (70) മരണപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ മികച്ച അംഗനവാടി വർക്കർക്കുള്ള അവാർഡ് നേടിയിരുന്നു. ഭർത്താവ് . ഗോപാലകൃഷ്ണൻ മകൾ സീന കരുവന്നൂർ ബാങ്ക് ജീവനക്കാരി മരുമകൻ പി. മണി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുക്തിസ്ഥാനിൽ