IJKVOICE

വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട: നഗരസഭ നാലാം വാർഡ് കരുവന്നൂർ പുത്തൻതോട് തേലപ്പിള്ളി പാറമേൽ വീട്ടിൽ അഗസ്ത്തിമകൻ സണ്ണി ( 65 ) വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഭാര്യ മീന മക്കൾ അന്ന. ആൻസി ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാര കർമ്മം 2025 ജനുവരി 27 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കരുവന്നൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

മാധവൻ മാസ്റ്റർ അന്തരിച്ചു.

ആളൂർ:ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും എകെഎസ്ടിയു സ്ഥാപക നേതാവും സി.പി.ഐ ജില്ലാകമ്മറ്റി അംഗവും മുൻ സംസ്ഥാന കമ്മറ്റി അംഗവും മുൻ മാള മണ്ഡലം സെക്രട്ടറിയും, മുൻ മാള BDC ചെയർമാനും , ആളൂർ എസ്എൻഡിപി സമാജം സ്കൂളുകളുടെ മാനേജറും,താഴെക്കാട് സർവ്വീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന എടത്താട്ടിൽ കൊച്ചുരാമൻ മകൻ എടത്താട്ടിൽ മാധവൻ മാസ്റ്റർ അന്തരിച്ചു. നാളെ 21/1/25 രാവിലെ 8:30 ന് ഭൗതിക ശരീരം മെഡിക്കൽ കോളേജിനു കൈമാറും. യുവകലാസാഹിതി , ഇസ്കസ്, ഐപ്സോ തുടങ്ങിയ […]

സിൽവസ്റ്റർ (84) നിര്യാതനായി

മഠത്തിപ്പറമ്പിൽ പാപ്പു മകൻ സിൽവസ്റ്റർ (84) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട സെൻ്റ് മേരീസ് കത്തിഡ്രൽ ദേവാലയത്തിൽ. ഭാര്യ : റാണി. മക്കൾ : സിൽജ, സ്നോബി. മരുമക്കൾ : സജീവ് പട്ടത്ത്, സംഗീത ഉപ്പുപറമ്പിൽ.

പീച്ചി ഡാം അപകടം; മരണം മൂന്നായി

പട്ടിക്കാട് സ്വദേശി പതിനാറ് വയസ്സുള്ള എറിനാണ് മരിച്ചത് വെള്ളത്തിൽ മുങ്ങിയ മറ്റു രണ്ടു കുട്ടികൾ ഇന്നലെ മരിച്ചിരുന്നു വെന്റിലേറ്ററിൽ കഴിയുന്നതിനിടയിലാണ് എറിന്റെ മരണം ആൻ ഗ്രേസ്, അലീന എന്നിവരാണ് ഇന്നലെ മരിച്ചത് നിമ ചികിത്സയിൽ തുടരുകയാണ് നിമയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ജൂബിലി മിഷൻ ആശുപത്രി അറിയിച്ചു

ദേവസ്സിക്കുട്ടി(87) നിര്യാതനായി

പുല്ലൂർ ഊരകം ചിറ്റിലപ്പിള്ളി തെമ്മാന ലോനപ്പൻ ദേവസ്സിക്കുട്ടി(87) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ )കാലത്ത് 10 മണിക്ക് ഊരകം സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ :ഷീന, ഷാന്റോ, ജോസ്, ഷീല. മരുമക്കൾ: ബെന്നി ജോളി,സുനിത,ജോയ്

ഫാ. ജോൺസൺ ജി. ആലപ്പാട്ട് നിര്യാതനായി

ഇരിഞ്ഞാലക്കുട രൂപതാംഗമായ ഫാ. ജോൺസൺ ജി. ആലപ്പാട്ട് (59) നിര്യാതനായി. 13-01-2025 തിങ്കളാഴ്ച രാവിലെ 09ന് ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1965 മെയ് 07ന് ആലപ്പാട്ട് തെക്കേത്തല ജോർജ് – ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കര പ്രദേശത്ത് ജനിച്ചു. റവ. ഫാ. ആന്റോ ജി. ആലപ്പാട്ട്, റവ.സിസ്റ്റർ മെറിറ്റ എസ് ജെ എസ് എം, റോസിലി ജോണി, റാണി ആന്റോ, ജോസഫ് (Late), വർഗീസ്, ഡോ. പീറ്റർ എന്നിവർ സഹോദരങ്ങളാണ്. തൃശ്ശൂർ, തോപ്പ് […]

അംബൂക്കന്‍ കൊച്ചൗസേഫ് ജോസഫ് (69) അന്തരിച്ചു

സംസ്‌കാരം ബുധനാഴ്ച 4 മണിക്ക് വെളയനാട് സെന്റ് മേരീസ് പള്ളയില്‍*. ഭാര്യ ജോസഫീന, ആലപ്പാട്ട് പാലത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: ഫെബീന്‍ (UK), ജോര്‍ജ് (ആസ്‌ത്രേലിയ). മരുമക്കള്‍: ഫിന്‍ റോസ്, മെല്‍വിന്‍. പരേതന്‍ വെള്ളാങ്കല്ലൂര്‍ വ്യാപാരിയാണ്.

തെക്കൂടന്‍ റപ്പായി മകന്‍ ഡേവീസ് (82) നിര്യാതനായി

സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10.30 ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ കൊച്ചുത്രേസ്യ.മക്കള്‍ ഡെറ്റി, ഡെയ്‌സണ്‍.മരുമക്കള്‍ സെബില്‍ ജോര്‍ജ്ജ്,സ്‌റ്റെഫി ഡെയ്‌സണ്