IJKVOICE

കാട്ടൂരില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു

കാട്ടൂര്‍ വലക്കഴ സൗത്ത് വാര്‍ഡ് 13 ല്‍ ചക്കാലക്കല്‍ വീട്ടില്‍ ജോണിയുടെ ഭാര്യ ആലീസ് (73) ആണ് കിണറ്റില്‍ വീണു മരിച്ചത്.പത്തടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ ആറടിയോളം വെള്ളം ഉണ്ടായിരുന്നു.ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തി നെറ്റും റോപ്പും ഉപയോഗിച്ചാണ് മൃതദേഹം പുറത്തെടുത്തത്.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ നിഷാദ് എം എസ്സിന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രവര്‍ത്തനം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ മഹേഷ് സി വി , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുജിത്ത് കെ ആര്‍ , […]

കിണറ്റിൽ മരിച്ച നിലയിൽ

ഇരിങ്ങാലക്കുട* : കാട്ടൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പോഞ്ഞനം ജുമാമസ്ജിദിനുസമീപം നമ്പിയത്ത് വീട്ടിൽ മുഹമ്മദ് മകൻ ഹസൻ ( 81 ) കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഭാര്യ ഖദീജാബീ. മക്കൾ ഹൻസ.ഡോ: ഹസ്‌ന.ഷഹന ( സർക്കാർ തൊഴിൽ വകുപ്പ് തൃശ്ശൂർ) മരുമക്കൾ ഫൈസൽ.ഷെബിർ. കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.ഖബറടക്കം പോഞ്ഞനംജുമാ മസ്ജിദ് ഖബർസ്ഥാനിൽൽ നടന്നു

ഗൃഹനാഥൻ കടന്നൽ കുത്തേറ്റ് മരിച്ചു

തൃശൂർ വേലൂരിൽ ഗൃഹനാഥൻ കടന്നൽ കുത്തേറ്റ് മരിച്ചു. വല്ലൂരാൻ വീട്ടിൽ പൗലോസ് മകൻ ഷാജു ആണ് മരിച്ചത്. കർഷകനായ ഷാജുവിന് കൃഷിത്തോട്ടത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

സിനി (48) അന്തരിച്ചു

കോണത്തുകുന്ന്: മനയ്ക്കലപ്പടി താണിയത്തുകുന്ന് ആനയ്ക്കല്‍ ക്ഷേത്രത്തിനു തെക്കുഭാഗത്ത് താമസിക്കുന്ന ചേലാട്ട് വീട്ടില്‍ സിനി (48) അന്തരിച്ചു. ഭര്‍ത്താവ്: ശ്രീനിവാസന്‍. മക്കള്‍: വിവേക്, വിശാല്‍. സംസ്കാരം നടന്നു

ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം. ബാലകൃഷ്ണൻ, അന്തരിച്ചു

58 വയസ്സായിരുന്നു.ഹൃദയമാഘാതതെ തുടർന്ന് പുലർച്ചെ രണ്ടിനാണ് മരണം സംഭവിച്ചത്.മൃതദേഹം ഒറ്റപ്പാലത്തെ സ്വവസതിയിൽ ആണുള്ളത്.സംസ്കാരം തിരുവല്ലാമല ഐവർമഠത്തിൽ ഇന്നുച്ചയ്ക്ക് 12 മണിക്ക് നടക്കും90 കളിൽ ആകാശവാണിയിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നരീതിയിൽ പ്രോഗ്രാമുകൾ കൊണ്ടുവന്നത് എം. ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു . ജനങ്ങളുടെ പ്രശ്നങ്ങൾ ജനങ്ങളെക്കൊണ്ട് നേരിട്ടു പറയിപ്പിക്കുന്ന രീതിയിൽ വ്യത്യസ്തമായ കാഴ്ചപ്പാട്ആ കാശവാണിയിൽ കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു.പിആർഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച സുലഭ ഭാര്യയാണ്.

പൊന്നേത്ത് പ്രകാശൻ(57) അന്തരിച്ചു

ആറാട്ടുപുഴ : പൊന്നേത്ത് ജാനകി അമ്മയുടേയും ചുള്ളിപറമ്പിൽ ദാമോദരൻ നായരുടേയും മകൻ പ്രകാശൻ എന്ന കുട്ടൻ (57) അന്തരിച്ചു. ഭാര്യ: കണിയമ്പത്ത് സുധ മക്കൾ: ആദർശ് (ദുബായ്), ആദ്യത്യൻ (ചെന്നൈ) സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ഫോൺ: 8281486010

ആദരാഞ്ജലികൾ

ആളൂർ ആനത്തടം മറ്റത്തിൽ ബിജു മകൻ യദുകൃഷ്ണ നിര്യതനായി. ടെറസ്സിൽ നിന്നും കാൽവഴുതി വീണതിനെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

നിര്യാതനായി

ഇരിങ്ങാലക്കുട: മുല്ലക്കാട് രാമൻകുളത്ത് ബ്രഹ്മദത്തൻ മകൻ രാധാകൃഷ്ണൻ (50) അന്തരിച്ചു. സംസ്ക്കാരം നാളെ (വെള്ളി) രാവിലെ 9 ന് മുക്തിസ്ഥനിൽ. ഭാര്യ സിമി. മകൾ അമൃത ലക്ഷ്മി.

എൽബിൻ 17 വയസ്സ് നിര്യാതനായി

ഇരിങ്ങാലക്കുട : തുറവൻകാട് സ്വദേശി തൊടുപറമ്പിൽ ബാബു മകൻ എൽബിൻ 17 വയസ്സ് നിര്യാതനായി.+2 വിദ്യാർത്ഥിയായിരുന്നു.അമ്മ. ലിജി, ഏക സഹോദരി ഗിൽന. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10.30 തുറവൻകുന്നു ഇടവക സെമിത്തേരിയിൽ നടക്കും.

താണിശ്ശേരി ജയറാം (54) നിര്യാതനായി

താണിശ്ശേരി മേനോത്ത് പരേതനായ കൃഷ്ണന്‍ കുട്ടി മകന്‍ ജയറാം (54) നിര്യാതനായി.സംസ്‌ക്കാരം ചൊവ്വാഴ്ച്ച വൈകീട്ട് 5 ന് വീട്ടുവളപ്പില്‍.ഭാര്യ : സ്മിത.മക്കള്‍ മിലന്‍ സാജ്,ശ്രീനന്ദന.ഐനികാട്ട് ശ്രീമഹാവിഷ്ണും ക്ഷേത്രം കമ്മിറ്റി പ്രസിഡന്റായിരുന്നു