IJKVOICE

ഇരിങ്ങാലക്കുട : കനാൽ ബേസിൽ ചേരിയക്കര ജോസ് മകൻ 47 വയസ്സ് വർഗ്ഗീസ് ഇന്നലെ (31.07.2024) ബുധനാഴ്ച വൈകീട്ട് 8 ന് നിര്യാതനായി.

സംസ്ക്കാരകർമ്മം ഇന്ന്(01.08.2024) വ്യാഴാഴ്ച്ച വൈകീട്ട് 3 ന് ഇരിങ്ങാലക്കുട സെൻ്റ് തോമാസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഭാര്യാ: പ്രീതി മക്കൾ: 1.അലൻ 2.അലോന

മാപ്രാണം: കാഞ്ഞാണിക്കാരൻ ഡേവീസ് 67 നിര്യാതനായി

സംസ്കാര കർമം 21-06-24 വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2.45 ന് മാപ്രാണം ഹോളിക്രോസ്സ് തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: ലൂസി മക്കൾ : ഡെയ്സി, നെൽസൻ, നിക്സൻ മരുമക്കൾ : ജോസ്, ജോസിയ

മാങ്ങാറി ഉണ്ണികൃഷ്ണൻ (69)അന്തരിച്ചു

ആറാട്ടുപുഴ: മാങ്ങാറി ഗൗരി അമ്മയുടേയും കുന്നത്ത് മാധവൻകുട്ടി നായരുടേയും മകൻ മാങ്ങാറി ഉണ്ണികൃഷ്ണൻ( 69) അന്തരിച്ചു. ഭാര്യ: പൂത്തറക്കൽ വെളമ്പത്ത് വനജ. മക്കൾ : രാജീവ്, രാജേഷ് (രണ്ടു പേരും ദുബായ്) മരുമകൾ : ഗ്രീഷ്മ (ദുബായ്) സഹോദരങ്ങൾ: മോഹനൻ, ശശിധരൻ, പ്രേമലത സംസ്കാരം : ബുധനാഴ്ച 10 ന് വീട്ടുവളപ്പിൽ Mob : *9995765143

കരുപടന്നയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കരൂപ്പടന്ന പെഴുംകാട് ഗോതമ്പുകുളത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെ കുളിക്കാനിറങ്ങിയ കരൂപ്പടന്ന പെഴുംകാട് പള്ളിയുടെ പടിഞ്ഞാറുവശം താമസിക്കുന്ന പനപറമ്പില്‍ സിറാജുദ്ദീന്റെ മകന്‍ സല്‍മാനുള്‍ ഫാരിസാണ് (22) മരിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഹാജറ. സഹോദരങ്ങള്‍: സാലിഹ, ഉമ്മു തല്‍മ. കബറടക്കം ബുധനാഴ്ച നടക്കും

മുൻ വേളൂക്കര മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പാറോക്കാരൻ ചുമ്മാർ മകൻ ചാക്കപ്പൻ (92) നിര്യതനായി,

സംസ്കാരം വൈകിട്ട് 5 മണിക്ക് തുമ്പൂർ സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ ഭാര്യ : ക്ലാര (late ) മക്കൾ :ലിൻസി , ലിൻസൺ (late ) ജോൺസൺ, പോൺസി, ബാബു, ഷീല, ദാസൻ (late ), മരുമക്കൾ : ജോണി (late ), ജെസ്സി, ആനി, ജോസ്, ജോൺസൺ (late )

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി നടുവളപ്പിൽ മാക്കുണ്ണി ഭാര്യ ലക്ഷ്മി (85) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ : ശോഭന ശ്രീധരൻ , പ്രസന്ന, മിനി സുരേഷ്, ഉദയൻ, ബിന്ദു, സിന്ധു.മരുമക്കൾ : മോഹനൻ, ജയന്തി മഹേന്ദ്രൻ, മോഹനൻ, ഷാലിത,രാജൻ