ചേലൂർ: ചേലൂർകാവ് അമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്തു മാക്രതാഴത് പരേതനായ ബാലൻ,മണി എന്നിവരുടെ മകനായ അനൂപ് (38വയസ്സ് )നിര്യാതനായി.
കരുവന്നൂർ : പനങ്കുളം കുറ്റിക്കാട്ട് പറമ്പിൽ പരേതനായ മാണിക്കുട്ടി മകൻ സിദ്ധാർത്ഥൻ (64) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച 4 മണി ഇരിങ്ങാലക്കുട മിക്തിസ്ഥാനിൽ.
തൃശൂർ പൊലീസ് അക്കാദമിയിൽ എസ്‌ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

36 വയസ്സുള്ള ജിമ്മി ജോർജ് ആണ് മരിച്ചത്. അക്കാദമിയിലെ ട്രെയിനറാണ് മരിച്ച ജിമ്മി ജോർജ്. പഴയ ആശുപത്രി ബ്ലോക്കിന് സമീപത്തെ കോട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് തൃശൂർ മടയിക്കോണം സ്വദേശി ജിമ്മി ജോർജ്. വിയൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
കരുവന്നൂര്‍ എട്ടുമന സ്വദേശിയായ യുവാവ് തൃശ്ശൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു.എട്ടുമന കൊല്ലാടിയ്ക്കല്‍ സുനിലിന്റെ മകന്‍ ശ്രീമോന്‍ (24) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം പെരിങ്ങോട്ട്ക്കരയുള്ള ബന്ധുവീട്ടില്‍ നിന്നാണ് ശ്രീമോനെ കാണാതാകുന്നത്.അന്തിക്കാട് സ്റ്റേഷനിലും ചേര്‍പ്പ് സ്റ്റേഷനിലും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം തന്നെ പുങ്കുന്നത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇന്നാണ് ബന്ധുക്കള്‍ എത്തി മരിച്ചത് ശ്രീമോന്‍ തന്നെയെന്ന് സ്ഥിരികരിച്ചത്.മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും.അമ്മ ഗിരിജ.സഹോദരന്‍ അനുമോന്‍.
മാള സ്വദേശി മനക്കുളങ്ങര വീട്ടിൽ സിറാജ് (55) നിര്യാതനായി. ഇരിങ്ങാലക്കുട സർക്കാർ ഹോമിയോ ആശുപത്രിയിലെ അറ്റഡർ ആയിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് 4 ന് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിൽ.
തൃപ്രയാര്‍. ഒന്നേകാല്‍ വയസ്സുകാരൻ തോട്ടില്‍ വീണ് മരിച്ചു.

തൃപ്രയാര്‍ ബീച്ച് സീതി വളവ് സ്വദേശി ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വീടിനുമുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു,
തൃശ്ശൂരിൽ ഇടിമിന്നലേറ്റ് രണ്ടു മരണം.
ഇരിങ്ങാലക്കുട: ശക്തിനഗറിൽ ഹ്രൗസിംഗ് ബോർഡ്) വട്ടപ്പറമ്പിൽ കൃഷ്ണൻ മകൻ 83 വയസ്സ് സുരേന്ദ്രനാഥ് (ബാബു) ഇന്ന് (31-5- 2024) വെള്ളിയാഴ്ച പുലർച്ച സ്വവസതിയിൽ വച്ച് നിര്യാതനായി.

സംസ്കാരകർമ്മം ഇന്ന് വൈകീട്ട് 4 ന് മുക്തിസ്ഥാനിൽ ഭാര്യ : ലളിത മക്കൾ : 1.ലതിക ജീത്ത് ( ഇരിങ്ങാലക്കുട സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), 2. രാംദാസ് ( സംഗീത സംവിധായകൻ)
കരുവന്നൂർ പുഴയിലേയ്ക്ക് ചാടിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി.
പുത്തൻചിറ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് പൂതോളി കുട്ടൻ മകൻ അമൽ (അക്കു ) 25 വയസ് മരണപ്പെട്ടു. സഹോദരങ്ങൾ നമ്മി, അഖിൽ.അമ്മ കുന്നത്തേരി അംഗൻവാടി ടീച്ചർ ഷീല