പെരിഞ്ഞനത്ത് സെയിൻ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചതിനെ തുടർന്ന് വിഷബാധയേറ്റ വീട്ടമ്മ മരിച്ചു.

പെരിഞ്ഞനം പൊൻമാനിക്കുടം സ്വദേശി രായംമരക്കാർ വീട്ടിൽ ഹസ്ബുവിൻ്റെ ഭാര്യ നുസൈബ (56) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിയ ഭക്ഷണം ഇവർ വീട്ടിൽ വെച്ച് കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഭക്ഷണം കഴിച്ച നാല് പേർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച സ്ഥിതി മോശമായതിനെ തുടർന്ന് നുസൈബയെ ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ […]
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പള്ളിനട പൂവത്തറ വീട്ടിൽ കുട്ടൻ (മാധ്യമപ്രവർത്തകൻ ഇരിങ്ങാലക്കുട.കോം ) ഭാര്യ സുജാത ( 45 ) ശ്വാസതടസ്സം മൂലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചു.

മകൻ ആദിത്ത്.സംസ്കാരം ഇന്ന് ( 27/5/24 ) തിങ്കളാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.
തൃശ്ശൂർ ചാവക്കാട് ചേറ്റുവ പുഴയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
ചേലൂരിൽ കാണാതായ യുവാവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

ചേലൂർ സ്വദേശി പൂതോട്ട് വീട്ടിൽ ബിജു (42) നെ ആണ് കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയ്യാളെ കാണ്മാനില്ലായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ വീട്ടിലേക്കുള്ള വഴിയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്
തൃശ്ശൂർ പുതുക്കാട് തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു.

.പുതുക്കാട് വടക്കെ തൊറവ് സ്വദേശി 64 വയസ്സുള്ള വിത്സൻ ആണ് മരിച്ചത് . ഉച്ചയോടെ വടക്കെ തൊറവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കേടുവന്ന തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. തെങ്ങിൽ നിന്ന് തൊട്ടടുത്ത മാവിലേക്ക് കയർ കെട്ടി നിർത്തുന്നതിനിടെ മാവിൻ്റെ ചില്ല അടർന്നതോടെ തെങ്ങ് ദിശമാറി വിത്സന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്നവർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മാപ്രാണം:കോലംഞ്ചേരി കൊച്ചു പൈലോ മകൻ ചെറിയാൻ 87 വയസ്സ് നിര്യാതനായി

സംസ്കാരകർമ്മം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ ഭാര്യ ലില്ലി, മക്കൾ ജെസി, ജീജോ, സൈമൺ, സാംസൺ മരുമക്കൾ ലിജി, ആൻസി, റൂബി
തൃശ്ശൂർ വാടാനപ്പള്ളി തളിക്കുളത്ത് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തളിക്കുളം സ്വദേശി അനന്ദു കൃഷ്ണൻ ആണ് മരിച്ചത്.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നല്ലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷ് (34) ഇന്നു രാവിലെ ആനയുടെ ആക്രമണത്തിൽ മരിച്ചു.

മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ
നടി കനകലത അന്തരിച്ചു.
ഇരിങ്ങാലക്കുട വെട്ടിക്കര ടെംപിൾ റോഡിൽ കൂരിക്കുഴി പുതിയ വീട്ടിൽ പരേതനായ വേണ്ടർ മൊയ്തീൻ സാഹിബ് ഭാര്യ ഖദീജ (91) അന്തരിച്ചു.

ഖബറടക്കം കൂരിക്കുഴി ഖബർസ്ഥാനിൽ നടത്തി. മക്കൾ ആമിനാബി , മുഹമ്മദ് റഫീക്ക്, ഫാത്തിമ്മഷംല, ഫൗസിയ, ഷാഹുൽ ഹമീദ് (ബാബു) ഫരീദ. മരുമക്കൾ പരേതനായ ജലാൽ, റംല, പരേതനായ ഉമ്മർ, അബ്ദുൾ ലത്തീഫ് ,ഹസീന, അബ്ദുൾ സലാഹ്.