IJKVOICE

ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിലെ ഹോം ഗാർഡ് കുഴഞ്ഞ് വീണ് മരിച്ചു. ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ ഭാസ്ക്കരൻ്റെ മകൻ അശോകൻ (58) ആണ് മരിച്ചത്. വീടിനടുത്ത് കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഇരിങ്ങാലക്കുട ഠാണാവിൽ ഗതാഗത നിയന്ത്രണം നടത്തുന്നതിനായി സ്ഥിരമായി ഡ്യൂട്ടിയിലുണ്ടായിരുന്നു.

നിര്യാതയായി

കാറളം പള്ളിപ്പറമ്പിൻ പരേതനായ മുഹമ്മദിന്റെ ഭാര്യ ആമിന 87 വയസ്സ് നിര്യാതയായി. കബറടക്കം 27-03-24 ബുധൻ പകൽ 11.30 കാറളം ജുമഅ മസ്ജിദ് കബറിസ്ഥാനിൽ. മക്കൾ: ബഷീർ, വാഹിദ, റഷീദ്, ഷാഹിത, നൗഷാദ്, മരുമക്കൾ: ലൈല, നാസിർ, റസിയ, അസീ, റഷീന.

തൃശ്ശൂര്‍ പെരിങ്ങോട്ടുകര കരുവാൻകുളത്ത് കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു..എടത്തിരുത്തി കുട്ടമംഗലം സ്വദേശി 48 വയസ്സുള്ള അബ്ദുൽ റഷീദ് ആണ് മരിച്ചത്.

കാറളം : തേറാട്ടിൽ ചാക്കു മകൻ ലോനപ്പൻ (81) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച്ച വൈകിട്ട് 4 മണിയ്ക്ക് ചെമ്മണ്ട ലൂർദ്മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ ഉഷ ലോനപ്പൻ . മക്കൾ : ലാരിസൺ, ലിൻസ, ലാർക്കിൻ. മരുമക്കൾ : ലിമ. മെൽവിൻ . ഡിനി

ചൊവ്വൂരിൽ ആംബുലൻസിൻ്റെ അടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ മരിച്ചു. രോഗിയുമായി പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പുതുക്കാട് സ്വദേശി മുരളിയാണ് മരിച്ചത്.

കുവൈറ്റില്‍ വച്ച് ഷോക്കേറ്റ് കരുവന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.കരുവന്നൂര്‍ പനംങ്കുളം സ്വദേശി മണക്കുന്നത്ത് മനോജിന്റെ മകന്‍ അക്ഷയ് (24) ആണ് മരണപ്പെട്ടത്.കുവെറ്റില്‍ റിഖിലാണ് അക്ഷയ് ജോലി ചെയ്തിരുന്നത്.ജോലി സ്ഥലത്ത് വച്ച് തന്നെയാണ് അപകടം സംഭവിച്ചതും.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കില്ലും ജിവന്‍ രക്ഷിക്കാനായില്ല എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിയ്ക്കും.അമ്മ സിനി.സഹോദരന്‍ അഭിജിത്ത്

ചാലക്കുടി പുഴയിലെ കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചുജ തുരുത്തിപറമ്പ് സ്വദേശി 22 വയസ്സുള്ള റോഷൻ ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 7 മണിയോട് ആയിരുന്നു അപകടം..തടയണയില്‍

കുളിക്കാൻ ഇറങ്ങിയ റോഷന്‍ ഒഴുക്കിൽപ്പെടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ചേർന്ന് റോഷനെ കരയ്ക്ക് കയറ്റി ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.മൃതദേഹം സെൻ്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് മാസം മുൻപ് ഇതേ സ്ഥലത്ത് സമീപത്തെ കാറ്ററിംങ്ങ് സ്ഥാപനത്തിലെ ജീവനക്കാരനായ മാള സ്വദേശിയും മുങ്ങി മരിച്ചിരുന്നു.

ഇരിങ്ങാലക്കുട : തട്ടിൽ ചേറ്റുപുഴക്കാരൻ തോമൻ മകൻ ജോണി (91) നിര്യാതനായി. സംസ്ക്കാരം മാർച്ച് 17 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 4 ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തിഡ്രൽ സെമിത്തേരിയിൽ. ഭാര്യ മേരി. മക്കൾ: ടോമിച്ചൻ, റീനി, ജോമി,ഷെറീന മരുമക്കൾ : ശാന്തമ്മ,സാബു, റോളി, റോണി .

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന

വീ വൺ നഗറിന് പടിഞ്ഞാറ് വശം താമസിക്കുന്ന ഇറ്റിക്കപറമ്പിൽ രമേശൻ  (54)  അന്തരിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വിവണ്‍ നഗര്‍- കാരുകുളങ്ങര റോഡില്‍ ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിറകിലൂടെ വന്ന മറ്റൊരു സ്‌കൂട്ടറിടിച്ചായിരുന്നു അപകടം.തെറിച്ച് വീണ് തലയ്ക്ക് പരിക്കേറ്റ രമേശന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു മരണം. ഭാര്യ: സോണി. മക്കള്‍: മന്ദന, വന്ദന, നവതേജ്.ഇടിച്ച നിറുത്താതെ പോയ സ്‌കൂട്ടര്‍  പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.