ഊരകം :- അതിയാരത്തിൽ നാരായണൻകുട്ടി (84) നിര്യാതനായി – സംസ്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ
 
			പുല്ലൂര്‍: കൊളത്തുപറമ്പില്‍ ചാത്തു മകന് ഗംഗാധരന് (81) നിര്യാതനായി. സംസ്കാരം 06.03.2024. വൈകീട്ട് 4 ന് വീട്ടുവളപ്പില്‍.ഭാര്യ സുശീല, മക്കള്‍ മനോജ്, മഞ്ജു.മരുമക്കള്‍ സുധീന്ദ്രന്‍, ശീതള്‍
 
			കാട്ടൂർ ഇല്ലിക്കാട് പോക്കുരുപറമ്പിൽ പരേതനായ ബാലൻ ഭാര്യ ജാനകി (96) മരണപ്പെട്ടു.മകൾ അരുണ,മരുമകൻ മോഹനൻ .സംസ്കാരം 2 PM ന് വീട്ടുവളപ്പിൽ.
 
			തൃശ്ശൂര്‍ കൊടകരയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.തൃക്കൂര്‍ സ്വദേശി 21 വയസ്സുള്ള കൃഷ്ണ പ്രസാദ് ആണ് മരിച്ചത്. അപകടത്തില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു.ദേശീയപാത കൊടകരയിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു അപകടം. ചാലക്കുടി നിർമല കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ കൃഷ്ണപ്രസാദും സുഹൃത്തും കോളേജിൽ നിന്ന് വരുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണപ്രസാദിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുഹൃത്തിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊടകര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ആദരാഞ്ജലികൾ

സി.പി.ഐ(എം) കാരുകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറി അശോകൻ കളരിക്കലിൻ്റെ സഹോദരൻ ഉണ്ണിക്യഷ്ണൻ 59 വയസ്സ് നിര്യാതനായി. സംസ്കാരം നാളെ. വിവാഹിതനല്ല. സഹോദരങ്ങൾ കളരിക്കൽ അശോകൻ, ഹരിദാസൻ, സരസ്വതി, വിജയലക്ഷ്മി
കരുവന്നൂര്‍ പുഴയില്‍ വീണ്ടും ഒരു സ്ത്രീ കൂടി ചാടി ആത്മഹത്യ നടത്തി

കരുവന്നൂര്‍ പുഴയില്‍ വീണ്ടും ഒരു സ്ത്രീ കൂടി ചാടി ആത്മഹത്യ നടത്തി.ഏറെ നേരത്തെ തിരച്ചിലില്‍ മൃതദേഹം ലഭിച്ചു
ഇരിങ്ങാലക്കുട കല്ലൻകുന്നിൽഗൃഹനാഥൻ ആത്മഹത്യ ചെയ്തത്

ജപ്തി ഭീഷണിയെ തുടർന്നാണെന്ന് കുടുംബത്തിന്റെ ആരോപണം
ആറ്റപ്പിള്ളി പാലത്തിന് സമീപം കുറുമാലി പുഴയിൽ വീണ് ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി മരിച്ചു..
 
			ഇരിങ്ങാലക്കുടയിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സ്ത്രീ ട്രെയിനിൽ വച്ച് കുഴഞ്ഞ് വീണ് മരണപ്പെട്ടു. ഇരിങ്ങാലക്കുട പേഷ്ക്കാർ റോഡിൽ താമസിക്കുന്ന വടക്കൂട്ട് മാരാത്ത് വീട്ടിൽ വിജയൻ്റെ ഭാര്യ ഗീത (55) ആണ് മരിച്ചത്. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ൽ നിന്നാണ് വാർഡ് കൗൺസിലർ സന്തോഷ് ബോബൻ്റെ നേതൃത്വത്തിൽ 55 അംഗ സംഘം കഴിഞ്ഞ ദിവസം കന്യാകുമാരിയിലേയ്ക്ക് യാത്ര തിരിച്ചത്. ഇന്ന് പുലർച്ചേ കൊല്ലത്ത് എത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ച് ഗീത അബോധാവസ്ഥയിലായത്. ഉടൻ കൊല്ലം സ്റ്റോപ്പിൽ ട്രെയിൻ നിർത്തി ചികിത്സ തേടുകയായിരുന്നു. 15 മിനിറ്റോളം ഇതേ തുടർന്ന് ട്രെയിൻ ഇവിടെ പിടിച്ചിട്ടു. പിന്നീട് കൊല്ലം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും മരണം സംഭവിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ക്ഷേത്ര ദർശനത്തിന് പോയ ഗീതയുടെ സ്വർണ്ണമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചിരുന്നു. ഇവർ പിന്നീട് പോലിസ് പിടിയിലായിരുന്നു. മക്കൾ : ജയൻ, അജയൻ.
 
			ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ ചിറ്റിലപ്പിള്ളി തൊമ്മാന വിന്നി ജോൺ ഭാര്യ ബീന( 54 വയസ്സ് )നിര്യാതയായി. സംസ്കാരകർമ്മം 2024 ഫെബ്രുവരി 13 ചൊവ്വാഴ്ച രാവിലെ 11. 30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വെച്ച് നടക്കും. മക്കൾ :റോസ്, റിച്ചാർഡ്
 
			