IJKVOICE

നിര്യാതനായി

സ്ഥലം: കാട്ടൂർ SNDP തളിയപറമ്പിൽ ഉണ്ണീരി മകൻ സുന്ദരൻ (94വയസ്സ്) ഇന്ന്, 11 02 2024 വൈകീട്ട് 5:15ന് നിര്യാതനായി. ഭാര്യ: ചന്ദ്രിക മക്കൾ: ഷീജ, സീമ, അമ്പിളി മരുമക്കൾ: കാർത്തികേയൻ, രഞ്ജിത്ത് സിങ്ങ്, ലോഹിദാക്ഷൻ സംസ്കാരകർമ്മം നാളെ രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ.

ഇരിങ്ങാലക്കുട: ഡോണ്‍ബോസ്‌കോ സ്‌കൂളിനു സമീപം മാമ്പിള്ളി വീട്ടില്‍ ജോര്‍ജ് മകന്‍ സാബു (69) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച (9/ 2/ 2024) ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. ഭാര്യ-ത്രേസ്യാമ്മ ( അരണാട്ടുക്കര ചിരിയങ്കണ്ടത്ത് തോമസ് മകള്‍ ). മക്കള്‍- സനില്‍, ആന്‍മേരി, കൊച്ചു റാണി. മരുമക്കള്‍- മിഷേല്‍ ജോ മൂഞ്ഞേലി, ഹാരി ചിറമല്‍, രാജേഷ് ഷിബു കാച്ചപ്പിള്ളി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഠാണാവ് മസ്ജിദിന് സമീപം താമസിക്കുന്ന കല്ലൂപ്പറമ്പിൽ യൂസഫ് മകൻ ഷാജി (ബാദുഷ ടൈലേഴ്സ്) 72 വയസ്സ് മരണപ്പെട്ടു. ഭാര്യ സൈനബ മക്കൾ നസ്സറത്ത്, ഷിബി,നിഷ മരുമക്കൾ ഗഫൂർ, റഫീഖ്, സാജിത്ത് ( എല്ലാവരും ഗൾഫ്)

ഖബറടക്കം നാളെ (ബുധൻ) രാവിലെ 9 മണിക്ക് കാട്ടുങ്ങച്ചിറ ഖബർസ്ഥാനിൽ

തൃപ്രയാർ വലപ്പാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാട്ടിക ബീച്ച് സ്വദേശി 26 വയസ്സുള്ള മിഥുൻ ആണ് മരിച്ചത്. തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇന്ന് പുലർച്ചെ 5.45 ഓടെ വലപ്പാട് കുരിശ് പള്ളിക്ക് സമീപമായിരുന്നു അപകടം.

ബൈക്കിൽ സഹയാത്രികനയായിരുന്ന നാട്ടിക 24 വയസ്സുള്ള സഫൗനും അപകടത്തില്‍ പരക്കേറ്റു

പള്ളിപ്പെരുന്നാളിനിടെ പൊട്ടിച്ച പടക്കം വീണ് ബൈക്കിന് തീപിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചാലക്കുടി പരിയാരം സ്വദേശി മൂലക്കുടിയിൽ ദിവാകരൻ മകൻ ശ്രീകാന്ത് ആണ് മരിച്ചത് 25 വയസ്സായിരുന്നു 27ന് തൃശ്ശൂര്‍ പരിയാരം കപ്പേളക്ക് സമീപം ഇറച്ചി വാങ്ങാൻ എത്തിയതായിരുന്നു ശ്രീകാന്ത്

കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു.

ഇരിങ്ങാലക്കുട : കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. ചിറക്കല്‍ സ്വദേശിയും ആയൂര്‍വേദ ഡോക്ടറുമായ 24 വയസ്സുള്ള കരോട്ട് വീട്ടില്‍ ട്രൈസി വര്‍ഗീസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോള്‍ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ദൃക്‌സാക്ഷികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ പൊലീസും ,ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഏറെ നേരം നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.നിലവില്‍ തൃശ്ശൂര്‍ പാട്ടുരായ്ക്കലില്‍ താമസിച്ചു […]

കരുവന്നൂര്‍ പുഴയിലേയ്ക്ക് ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി.ചാടിയ ഭാഗത്ത് നിന്ന് തന്നെയാണ് മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ചെറിയപാലം ഭാഗത്ത് നിന്നും നടന്ന് വന്ന യുവതി വലിയപാലത്തിന്റെ ഒത്ത നടുവില്‍ നിന്നും കരുവന്നൂര്‍ പുഴയിലേയ്ക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.യുവതി ആരാണ് എന്ന് ഇത് വരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയെങ്കില്ലും യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല.തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും സ്‌കൂബ ടീം എത്തി തിരച്ചില്‍ തുടരുവേയാണ് മൃതദേഹം കണ്ടെത്തിയത്.ഇരിങ്ങാലക്കുട, ചേര്‍പ്പ് എന്നി സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.കരുവന്നൂര്‍ പാലത്തില്‍ ഇത്തരം ആത്മഹത്യകള്‍ തുടര്‍കഥയാവുകയാണ്.കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാമത്തെ ആളാണ് കരുവന്നൂര്‍ പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് ചാടുന്നത്.ഒന്നര വര്‍ഷം മുന്‍പ് ഒരു വിദ്യാര്‍ത്ഥിയും പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്.ആത്മഹത്യകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പാലത്തിന് മുകളിലായുള്ള കൈവരികള്‍ക്ക് മുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് നവകേരള സദസ്സില്‍ പ്രദേശവാസികള്‍ പരാതിയും നല്‍കിയിരുന്നു.

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പുല്ലൂർ ചേർപ്പും കുന്ന് നമ്പ്യാരൂവീട്ടിൽ വെള്ളോൻ മകൻ മാധവൻ ( മാധവ് സ്റ്റോഴ്സ് ഉടമ ) ( 75 )അന്തരിച്ചു.

ഭാര്യ ദേവകി മക്കൾ പ്രിയ.മഞ്ജു.മനേഷ്. മരുമക്കൾ വിനയൻ ( അസിസ്റ്റന്റ് എൻജിനീയർ കെഎസ്ഇബി ഇടുക്കി ) ആനന്ദ് ( എൻജിനീയർ ചെന്നൈ ) സമീര.സംസ്കാരം നാളെ വ്യാഴാഴ്ച ( 1/2/24 ) രാവിലെ 10 30 ന് മുക്തിസ്ഥാനിൽ.