IJKVOICE

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പുല്ലൂർ ഊരകം കറ ളിപാടം കോക്കാട്ടിൽ ചാത്തു കുട്ടി മകൻ ഷാജു ( 53 )അന്തരിച്ചു. ( 1995-ൽ ബ്ലോക്ക് പഞ്ചായത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട് )

ഭാര്യ സരോജിനി. മക്കൾ ഷാരോൺ..ഷാനിദ്. സംസ്കാരം ഇന്ന് ( 30 /1 /24 / ) ചൊവ്വാഴ്ച ഒരു മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് വാതക സ്മശാനത്തിൽ

‘പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി’; പ്രധാനമന്ത്രി

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച എളിമയും സമർപ്പണവുമുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. (Narendra Modi About Ommen chandy) അദ്ദേഹവുമായുള്ള എന്റെ വിവിധ ഇടപഴകലുകൾ ഞാൻ ഓർക്കുന്നു, പ്രത്യേകിച്ചും ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ള ഓർമ്മകൾ. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. ട്വിറ്ററിലാണ് […]

കലാഭവൻ മണിയുടെ ഡ്രൈവറായി ഏറെ നാൾ ജോലി ചെയ്തിരുന്ന യുവാവ് മരിച്ചു.

ആളൂരിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് കലാഭവൻ മണിയുടെ ഡ്രൈവറായി ഏറെ നാൾ ജോലി ചെയ്തിരുന്ന മുരിയാട് സ്വദേശിയായ യുവാവ് മരിച്ചു.

ജനനായകന് വിട; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ

ഇന്ന് രാവിലെ 9 മണി മുതൽ 10.30 വരെ ബെംഗളുരുവിൽ പൊതുദർശനം നടക്കും. ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്കും കൊണ്ടുപോകും. തുടർന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. വൈകുന്നേരത്തോടെ ഭൗതികദേഹം സെക്രട്ടേറിയറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർക്കഡോക്‌സ് കതീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. രാത്രിയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും. നാളെ രാവിലെ ഏഴ് മണിക്ക് വിലാപ യാത്ര […]

കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ.വിജു ആന്റോ (58) അന്തരിച്ചു

ഇരിഞ്ഞാലക്കുട: കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ.വിജു ആന്റോ (58) അന്തരിച്ചു. പരേതനായ അറയ്ക്കൽ കണ്ടം കുളത്തി ആന്റോയുടെ മകനാണ്. ഭാര്യ: ആലപ്പുഴ മാപ്പിളശ്ശേരി കുടുംബാംഗം സിസി വിജു. മക്കൾ: ആന്റണി (അന്തു), അംഗിത (അഗി), തോമസ് (തൊമ്മൻ). സഹോദരങ്ങൾ: ജോഷ്വാ ആന്റോ – ചെയർമാൻ കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ്, മെർളിൻ തോമസ്, ഫെറിൻ ജോജോ, ജോസഫ് ആന്റണി ( കുട്ടൻ). സംസ്കാര കർമ്മം നാളെ 10-)ം തിയ്യതി തിങ്കളാഴ്ച രാവിലെ […]

ആം ആദ്മി പാർട്ടി നേതാവ് മാപ്രാണം സ്വദേശി അൽഫോൺസാ ടീച്ചർ (72) അന്തരിച്ചു

ആം ആദ്മി പാർട്ടി നേതാവ് മാപ്രാണം സ്വദേശി കൂവപറമ്പിൽ റപ്പായി ഭാര്യ അൽഫോൺസാ ടീച്ചർ (72) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലറും ആം ആദ്മി പാർട്ടിയുടെ നിയോജ മണ്ഡലം കൺവീനറും ആയിരുന്നു.

പതിമൂന്ന് വയസുകാരൻമരിച്ചു ഭക്ഷ്യ വിഷബാധയെന്ന് ആരോപണം.

കാട്ടൂർ നെടുംമ്പുരയിൽ പതിമൂന്ന് വയസുകാരൻമരിച്ചു ഭക്ഷ്യ വിഷബാധയെന്ന് ആരോപണം. നെടുമ്പുര സ്വദേശി കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വാഗമണ്ണിൽ കുടുംബ സമേതം ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇവിടെ നിന്ന് കഴിച്ച ഭക്ഷണത്തെ തുടർന്നാണ് ഹമദാന് ചർദ്ദി ആരംഭിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കു.