ബക്കറ്റിലെ വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.

തൃശൂർ തലവണിക്കര കൊളോട്ടില്‍ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത്. 10 ദിവസം മുന്‍പാണ് അപകടമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ ബക്കറ്റില്‍ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സക്കായി പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികില്‍സക്കിടെ ഇന്ന് രാവിലെയായിരുന്നു മരണം.
പരേതനായ ചക്കാലക്കല്‍ ജോണ്‍സന്‍ ഭാര്യ മേരി ജോണ്‍സന്‍ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് താണിശ്ശേരി ഡോളേഴ്‌സ് ദേവാലയ സെമിത്തേരിയില്‍ (ഇരിങ്ങാലക്കുട വെസ്റ്റ്) നടത്തും.

മക്കള്‍ : മേജോ, ഫ്രാങ്കോ. മരുമക്കള്‍ : ലിനു, ലിനു. പേരക്കുട്ടികള്‍ : എറിക് ജോണ്‍, ഇവറോസ്, എഫ്രായിം.
മാപ്രാണത്ത് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു
ഇരിങ്ങാലക്കുട : കനാൽ ബേസിൽ ചേരിയക്കര ജോസ് മകൻ 47 വയസ്സ് വർഗ്ഗീസ് ഇന്നലെ (31.07.2024) ബുധനാഴ്ച വൈകീട്ട് 8 ന് നിര്യാതനായി.

സംസ്ക്കാരകർമ്മം ഇന്ന്(01.08.2024) വ്യാഴാഴ്ച്ച വൈകീട്ട് 3 ന് ഇരിങ്ങാലക്കുട സെൻ്റ് തോമാസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഭാര്യാ: പ്രീതി മക്കൾ: 1.അലൻ 2.അലോന
മാപ്രാണം: കാഞ്ഞാണിക്കാരൻ ഡേവീസ് 67 നിര്യാതനായി

സംസ്കാര കർമം 21-06-24 വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2.45 ന് മാപ്രാണം ഹോളിക്രോസ്സ് തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: ലൂസി മക്കൾ : ഡെയ്സി, നെൽസൻ, നിക്സൻ മരുമക്കൾ : ജോസ്, ജോസിയ
മാങ്ങാറി ഉണ്ണികൃഷ്ണൻ (69)അന്തരിച്ചു

ആറാട്ടുപുഴ: മാങ്ങാറി ഗൗരി അമ്മയുടേയും കുന്നത്ത് മാധവൻകുട്ടി നായരുടേയും മകൻ മാങ്ങാറി ഉണ്ണികൃഷ്ണൻ( 69) അന്തരിച്ചു. ഭാര്യ: പൂത്തറക്കൽ വെളമ്പത്ത് വനജ. മക്കൾ : രാജീവ്, രാജേഷ് (രണ്ടു പേരും ദുബായ്) മരുമകൾ : ഗ്രീഷ്മ (ദുബായ്) സഹോദരങ്ങൾ: മോഹനൻ, ശശിധരൻ, പ്രേമലത സംസ്കാരം : ബുധനാഴ്ച 10 ന് വീട്ടുവളപ്പിൽ Mob : *9995765143
കരുപടന്നയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കരൂപ്പടന്ന പെഴുംകാട് ഗോതമ്പുകുളത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെ കുളിക്കാനിറങ്ങിയ കരൂപ്പടന്ന പെഴുംകാട് പള്ളിയുടെ പടിഞ്ഞാറുവശം താമസിക്കുന്ന പനപറമ്പില്‍ സിറാജുദ്ദീന്റെ മകന്‍ സല്‍മാനുള്‍ ഫാരിസാണ് (22) മരിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഹാജറ. സഹോദരങ്ങള്‍: സാലിഹ, ഉമ്മു തല്‍മ. കബറടക്കം ബുധനാഴ്ച നടക്കും
ഇരിഞ്ഞാലക്കുട കത്തീഡ്രൽ എ. കെ.സി.സിയുടെ നേതൃത്വത്തിൽ കുവൈറ്റിൽ അപകടത്തിൽ നിര്യാതരായ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി.
പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ചരക്ക് ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു.
മുൻ വേളൂക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പാറോക്കാരൻ ചുമ്മാർ മകൻ ചാക്കപ്പൻ (92) നിര്യതനായി,

സംസ്കാരം വൈകിട്ട് 5 മണിക്ക് തുമ്പൂർ സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ ഭാര്യ : ക്ലാര (late ) മക്കൾ :ലിൻസി , ലിൻസൺ (late ) ജോൺസൺ, പോൺസി, ബാബു, ഷീല, ദാസൻ (late ), മരുമക്കൾ : ജോണി (late ), ജെസ്സി, ആനി, ജോസ്, ജോൺസൺ (late )