IJKVOICE

തൃശ്ശൂര്‍ വരന്തരപ്പിള്ളി കുന്നത്തുപാടത്ത് പെയിന്റിങ് തൊഴിലാളി ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. റൊട്ടിപ്പടി ഐക്കരക്കുന്ന് 65 വയസുള്ള തോമസാണ് മരിച്ചത്. രാവിലെ 10.30നായിരുന്നു സംഭവം. കുന്നത്തുപാടത്ത് വീട്ടിലെ രണ്ടാംനിലയില്‍ നിന്നും താഴെ വീഴാണ് അപകടം ഉണ്ടായത്. ഉടന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാൽ വഴുതി കിണറ്റിൽ വീണ മധ്യവയസ്കനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

കാറളം : വീടിന്റെ കിണറ്റിൽ പെയിന്റ് അടിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ സ്റ്റീഫൻ ജോർജിനെ (51) അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിനോ പോൾ കിണറ്റിൽ ഇറങ്ങി നെറ്റിൽ ടിയനെ നിസാര പരിക്കുകളോടെ കരയ്ക്ക് കയറ്റി. സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണ മാവില്ല, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുമേഷ്, അരുൺരാജ് സന്ദീപ്, ഹോം ഗാർഡമാരായ മൃതുജ്ഞയൻ, ജയൻ എന്നിവർ രക്ഷാ […]