IJKVOICE

കവർച്ച ചെയ്ത പ്രതി റിമാൻഡിൽ

പശുവിനെ വിറ്റവകയിൽ കിട്ടിയ പണം വയോധികനിൽ നിന്ന് കവർച്ച ചെയ്ത പ്രതി റിമാൻഡിൽ ഇന്നലെ 22-02-2023 തിയ്യതി വൈകുന്നേരം അഞ്ചുമണിയോടെ പശുവിനെ വിറ്റു കിട്ടിയ പണവുമായി കാറിൽ വന്ന പോട്ട സ്വദേശിയായ 75 വയസ്സുള പീതാംബരൻ എന്നയാൾ തൻ്റെ പശുക്കൾക്ക് കാലിതീറ്റ വാങ്ങിക്കുന്നതിനായി ചാലക്കുടി പോട്ട ഫ്ലൈ ഓവറി നടുത്ത് കാർ പാർക്ക് ചെയ്ത സമയം ഒരാൾ പെട്ടെന്ന് കാറിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് പീതാംബരൻ്റെ കഴുത്തിൽ കത്തി വെച്ച് അനങ്ങിപ്പോയാൽ കൊന്നു കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കാറിൻ്റെ […]

ഇരിങ്ങാലക്കുട കൗൺസിൽ യോഗത്തിൽ വാഗ്വാദം

ഇരിങ്ങാലക്കുട നഗരസഭയിൽ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്റെ നടപടിക്രമത്തെ ചൊല്ലിയും, മിനുറ്റ്‌സില്‍ തെറ്റായ തീരുമാനങ്ങള്‍ എഴുതി ചേര്‍ത്തുവന്ന് ആരോപിച്ചും കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം, ചെയര്‍പേഴ്‌സനെതിരെ എല്‍. ഡി. എഫ് അംഗത്തിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാഗ്വാദം

സി പി ഐ എം പ്രചാരണ ജാഥ

സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിൻ്റ അവഗണനക്കെതിരെ കേരളം ഇന്ത്യയിലല്ലെ എന്ന ചോദ്യമുയർത്തി സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽ നട പ്രചാരണ ജാഥ തുടങ്ങി. എടതിരിഞ്ഞി സെൻ്ററിൽ ക്യാപ്റ്റൻ വി എ മനോജ് കുമാറിന് പതാക കൈമാറി ജില്ലക്കമ്മിറ്റി അംഗം കെ കെ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലക്കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ അധ്യക്ഷത വഹിച്ചു. ജില്ലക്കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് പ്രസംഗിച്ചു. ഏരിയ കമ്മിറ്റി […]

മുകുന്ദപുരം താലൂക്ക് പ്രതിനിധികൾ

ഏഴാമത് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ താലൂക്ക് തല പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയിൽ നിന്നും അഡ്വക്കേറ്റ് കെ ജി അജയകുമാർ, ശ്രീമതി റെനി ബേബി എന്നിവരെ മുകുന്ദപുരം താലൂക്ക് തല പ്രതിനിധികളായി എതിരില്ലാതെ തെരഞ്ഞെടുത്തു

പ്രതിഷേധ ധർണ നടത്തി

കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോട് ഉള്ള അവഗണനക്കെതിരെ കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി

പ്രതിഷേധ മാർച്ചും ധർണയും നടന്നു

ബഡ്ജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടന്നു

അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് ശരത് ലാൽ കൃപേഷ് രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.