IJKVOICE

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ.. എറണാകുളം കടവന്ത്ര സ്വദേശി ജയശങ്കറിനെയാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ സ്വദേശിനിയായ വനിതാ ഡോക്ടറിൽ നിന്നാണ് ഇയാൾ 7.61 ലക്ഷം രൂപയും 30 പവൻ സ്വർണ്ണവും തട്ടിയെടുത്തത്.പ്രതിയോടൊപ്പമുള്ള പരാതിക്കാരിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.ഇതോടെ വനിതാ ഡോക്ടർ തൃശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.2023 ജനുവരി 14 മുതൽ 2023 ഡിസംബർ 30 വരെയുള്ള കാലയളവിലാണ് പ്രതി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയും സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയവും ഇരിങ്ങാലക്കുടയില്‍ എന്‍ ഡി എ പ്രവര്‍ത്തകര്‍ ഞായറാഴ്ച്ച വിജയോത്സവമായി ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഇരിങ്ങാലക്കുടയിൽ നിന്നും ഗർഭിണിയായ പശുവിനെ കാണാതായി. ഇരിങ്ങാലക്കുട ചേലൂർ സ്വദേശി കണക്കനാട്ട് പറമ്പിൽ അഖിൽ കണ്ണൻ്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്. കറുത്ത നിറത്തിലുള്ള പശു പൂർണ്ണ ഗർഭിണിയാണ്. കണ്ട് കിട്ടുന്നവർ 9037803158 എന്ന നമ്പറിൽ ബന്ധപ്പെടുക