IJKVOICE

ദുരിതാശ്വാസഫണ്ടിലേക്ക് കെ വേണുഗോപാൽ കുടുംബം 2 ലക്ഷം നൽകി.

ഇരിങ്ങാലക്കുട : വയനാട് ദുരന്തബാധിതർക്ക് സഹായവുമായി നഗരസഭയുടെ മുൻ വൈസ് ചെയർമാനും കുടുംബവും.മുൻ വൈസ്ചെയർമാനും ദീർഘകാലം നഗരസഭ ഭരണസമിതി അംഗവുമായിരുന്ന കെ വേണുഗോപാൽ, ഭാര്യ ശാന്ത, ഭാര്യ സഹോദരി സുശീല, മകൻ ബാലഗോപാൽ, മരുമകൾ ശ്രീകല , കൊച്ചുമകൾ ഗൗരി ബി മേനോൻ എന്നിവർ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി. പ്രളയക്കാലത്ത് രണ്ടര ലക്ഷവും കോവിഡ് സമയത്ത് മൂന്ന് ലക്ഷം രൂപയും […]

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നാരായണൻ 17510 രൂപ കൈമാറി, എഐവൈഎഫ് സെക്രട്ടറി സ്വീകരിച്ചു.

കാറളം:വയനാട് ദുരിതബാധിതർക്ക് 10 വീട് നിർമിച്ചു നൽകാൻ എഐവൈഎഫ് നടത്തുന്ന ധന സമാഹരണ ക്യാമ്പയിനിലേക്ക് കാറളം സെന്ററിൽ ഒരുപാട് വർഷമായി ലൈറ്റ് & സൗണ്ട് സ്ഥാപനം നടത്തിയിരുന്ന അരുമ്പുള്ളി രാവുണ്ണി ഭാര്യ കൊച്ചുണ്ണൂലി മകൻ നാരായണൻ ഒരുപാട് കാലമായി സ്വരൂപിച്ചു വെച്ചിരുന്ന തുക എഐവൈഎഫ് കാറളം മേഖല കമ്മിറ്റിക്ക് കൈമാറി.17510 രൂപയാണ് നൽകിയത്. എഐവൈഎഫ് കാറളം മേഖല സെക്രട്ടറി ഷാഹിൽ ഏറ്റുവാങ്ങി. സി പി ഐ മുതിർന്ന നേതാവ് കെ ശ്രീകുമാർ, ലോക്കൽ സെക്രട്ടറി കെ എസ് […]

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഭിന്നശേഷി ക്ഷേമസംഘടന 25,000 രൂപ സംഭാവന ചെയ്തു.

വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന ഭിന്നശേഷി ക്ഷേമ സംഘടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25,000 രൂപ ധനസഹായം നല്‍കി. സംഘടനയുടെ സംസ്ഥാന സെക്രട്ടറി കാദര്‍ നാട്ടിക ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് ചെക്ക് കൈമാറി. സംഘടനാ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി.കെ സെയ്തലവി, വൈസ് പ്രസിഡന്റ് വൈശാഖ് മുണ്ടൂര്‍, ജേയിന്‍ സെക്രട്ടറി പി.ബി അംബുജം എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തുക കൈമാറിയത്. വരും നാളുകളിലും കഴിയാവുന്നതരത്തില്‍ സംഘടനയിലൂടെ സഹായം നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി […]