കോമ്പാറ വിഭാഗത്തിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട എസ് എന്‍ ബി എസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തിന് സമാപനം കുറിച്ചു.കാവടി വരവില്‍ കോമ്പാറ വിഭാഗത്തിന് ഒന്നാം സ്ഥാനം
മോഷണം പോയ വാഹനം കണ്ടാൽ അറിയിക്കുക

ഈ കാണുന്ന വാഹനം (15/02/2025) രാത്രി പാർളിക്കാട് പട്ടിച്ചിറക്കാവ് പരിസരത്ത് നിന്നും മോഷണം പോയതാണ്. വാഹനം എവിടെയെങ്കിലും വച്ച് കാണാൻ ഇടയായായാൽ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.. Ranjith +91 6369 585 128
ഷഫീർ ബാബുവിനെ സസ്പെന്റ് ചെയ്തു

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടറായ ഷഫീർ ബാബു കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ, വിറ്റല പോലീസ് സ്റ്റേഷനിൽ ഗുരുതര സ്വഭാവമുള്ള കേസിൽ ഉൾപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളതിനാൽ ഷഫീർ ബാബുവിനെ 16-02-2025 മുതൽ സസ്പെന്റ് ചെയ്ത് തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ഉത്തരവിറക്കിയിട്ടുള്ളതാണ്
ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു

ഴമ്പിള്ളി വീട്ടിൽ ശ്രീഷ്മ(36)യാണ് മരിച്ചത്. ഭർത്താവ് വാസനെ സംഭവസ്ഥലത്തുനിന്ന് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 29 നു രാത്രി 7.45നായിരുന്നു സംഭവം. കൈയും കാലും അറ്റുപോകാവുന്ന നിലയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീഷ്മ. നിരവധി ശസ്ത്രക്രിയകളും ചെയ്തിരുന്നു.
ബാങ്ക് കവർച്ച കേസ് പ്രതി പിടിയിൽ

ചാലക്കുടി പോട്ടയിലെ ബാങ്ക് കവർച്ച കേസ് പ്രതി പിടിയിൽ. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്. 10 ലക്ഷം രൂപ പ്രതിയിൽ നിന്ന് കണ്ടെടുത്തു.ആകെ മോഷണം പോയ തുക 15ലക്ഷം രൂപ. കടബാധ്യതയാണ് കവർച്ച നടത്താൻ കാരണമെന്ന് പ്രതി
എ.എസ്.ഐ. അറസ്റ്റിൽ

എൻ ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടക സ്പീക്കറുടെ ബന്ധു വീട്ടിൽ പരിശോധന നടത്തുകയും മൂന്നുകോടി രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യസൂത്രധാരനായ ഗ്രേഡ് എ.എ സ്.ഐ. അറസ്റ്റിൽ. കൊടു ങ്ങല്ലൂർ പോലീസ് സ്റ്റേഷനി ലെ ഗ്രേഡ് എ.എസ്.ഐ. ഷെഫീർ ബാബു(48) വിനെയാണ് കർണാടകയിലെ വിറ്റില പോലീസ് ഇരിങ്ങാലക്കുടയിലെ പോലീസ് ക്വാർട്ടേഴ്‌സിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് ഇയാളുടെ നേതൃത്വ ത്തിൽ കർണാടക സ്പീക്കറുടെ ബന്ധുവായ ബീഡി വ്യവ സായിയുടെ വീട്ടിൽ പരിശോധന നടത്തിയത്. കർണാട കയിൽനിന്നെത്തിയ പോലീസ് സംഘം […]
രണ്ട് ഗുണ്ടകൾ ജയിലിൽ

കാപ്പ നിയമ പ്രകാരം കുപ്രസിദ്ധ ഗുണ്ടകളായ കൈപമംഗലം പോലിസ് പരിധിയിൽ കണ്ണംകുളം ദേശം ചെന്നാപ്പിന്നി വില്ലേജ് എറക്കൽ വീട്ടിൽ, സൂരജും (37വയസ്സ്), ചേർപ്പ് പോലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചൊവൂർ മോളിയേക്കൽ വീട്ടിൽ മിജോ ജോസ് (31 വയസ്സ്) എന്നിവരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു ജയിലിലാക്കി. ഒരു വർഷത്തെക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ചെന്ത്രാപ്പിന്നി, കൈപമംഗലം എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് […]
ഓട്ടോയും ടാക്‌സിയും ഇനി നിങ്ങളുടെ മുന്നില്‍ എത്തും

ഇരിങ്ങാലക്കുട : ഏത് ഗ്രാമപ്രദേശത്തും ഓട്ടോയും ടാക്‌സിയും ഇനി നിങ്ങളുടെ മുന്നില്‍ എത്തും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രികരിച്ച് ഒരു കൂട്ടം മലയാളികളായ യുവാക്കളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ലൈവ് ഡയറക്ടറിയായ 1Dride ടെസ്റ്റ് ആരംഭിച്ചു.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംബര്‍സാന്‍ഡ് ഇന്‍ഫോ സോല്യൂഷന്‍സ് ആണ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനമാകുന്ന ഈ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.വെബ് ആപ്പ് വഴിയോ വാട്‌സ്ആപ്പ് വഴിയോ യാത്രക്കാര്‍ക്ക് തനിക്ക് ചുറ്റും ഓടാന്‍ തയ്യാറുള്ള ഓട്ടോ, ടാക്‌സി,ആംബുലന്‍സ് ,പെട്ടി ഓട്ടോ […]
നെടുമ്പാൾ ബൈക്ക് മോഷണം പ്രതി അറസ്റ്റിൽ

പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 ഫെബ്രുവരിയിൽ രാവിലെ നെടുമ്പാൾ സ്വദേശിയായ ദാസൻ (52 വയസ്സ് ) എന്നയാളുടെ മോട്ടോർസൈക്കിൾ നെടുമ്പാൾ തെക്കുമുറി പാടത്തിൻെറ KLDC ബണ്ടിൻമേൽ പാർക്കു ചെയ്തു വച്ചിരുന്നത് മോഷണം ചെയ്ത കൊണ്ടു പോയ കാര്യത്തിന് അനിൽ (25 വയസ്) ,ഏപ്പിള്ളി ഹൗസ്, അഴീക്കോട് ലൈറ്റ് ഹൗസ് ,കൊടുങ്ങല്ലൂർ എന്നയാളെ ഇക്കഴിഞ്ഞ ഫെബ്രുവരി 14 – ാം തിയ്യതി ഉച്ചയ്ക്ക് , അനിൽ 6 വർഷമായി വാടകയ്ക്ക് താമസിച്ചു വരുന്ന കാട്ടൂർ PS പരിധിയിലെ, […]
പുൽവാമ ദുരന്തത്തിൻ്റെ ഓർമ്മയിൽ

പുൽവാമ ദുരന്തത്തിൻ്റെ ഓർമ്മയിൽ അമർജവാനിൽ പുഷ്പചക്രം സമർപ്പിച്ച് സെൻ്റ് ജോസഫ്സ് കോളജിലെ എൻ സി സി യൂണിറ്റ്. രാജ്യം പുൽവാമ ദുരന്തത്തിൻ്റെ ഓർമ്മയിൽ ബ്ലാക്ക് ഡേ ആചരിക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ NCC യൂണിറ്റിൻ്റെ നേതൃത്വത്തിൽ കലാലയത്തിലെ അമർജവാനിൽ പുഷ്പചക്രം സമർപ്പിച്ചു പ്രാർത്ഥന നടത്തി. ISRO സയൻറിസ്റ്റും ADRIN ഡയറക്ടറും ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻ്റേഷൻ ജേതാവുമായ Dr പി വി രാധാദേവി റീത്ത് സമർപ്പിച്ചു. ഹോളി ഫാമിലി കോൺഗ്രിഗേഷൻ മദർ സുപ്പീരിയറും മുൻ […]