ഇരിങ്ങാലക്കുട : ഏത് ഗ്രാമപ്രദേശത്തും ഓട്ടോയും ടാക്‌സിയും ഇനി നിങ്ങളുടെ മുന്നില്‍ എത്തും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രികരിച്ച് ഒരു കൂട്ടം മലയാളികളായ യുവാക്കളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ലൈവ് ഡയറക്ടറിയായ 1Dride ടെസ്റ്റ് ആരംഭിച്ചു.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംബര്‍സാന്‍ഡ് ഇന്‍ഫോ സോല്യൂഷന്‍സ് ആണ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനമാകുന്ന ഈ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.വെബ് ആപ്പ് വഴിയോ വാട്‌സ്ആപ്പ് വഴിയോ യാത്രക്കാര്‍ക്ക് തനിക്ക് ചുറ്റും ഓടാന്‍ തയ്യാറുള്ള ഓട്ടോ, ടാക്‌സി,ആംബുലന്‍സ് ,പെട്ടി ഓട്ടോ തുടങ്ങിയവയെ കണ്ടെത്താന്‍ ആകും.ആഗോള കുത്തക ഭീമന്‍മാര്‍ ടാക്‌സി രംഗത്തേയ്ക്കുള്ള കടന്ന് വരവിനെ ഒരു പരിധി വരെ ചെറുക്കുവാന്‍ നാട്ടിലെ സാധരണക്കാരായ ഡ്രൈവര്‍മാര്‍ക്ക് ഇത് വഴി സാധിയ്ക്കും.ധനീഷ് നായര്‍,അമല്‍ രാജന്‍ ,നിതിന്‍ കൃഷ്ണ എന്നീ മൂന്ന് പ്രൊഫഷണലുകള്‍ ചേര്‍ന്ന് തുടക്കമിട്ട അംബര്‍സാന്‍ഡ് ഇന്‍ഫോ സോല്യൂഷന്‍സ് മാപ്പിംങ്ങ്, എ ഐ രംഗത്ത് വിപ്ലവാത്മകമായ അതിനൂതന ആപ്പുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ്.ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ആയി കമ്പനിയുടെ ഭാഗമായ രാജു പുളിക്കല്‍ ആണ് 1Dride ആപ്പിന്റെ പ്രവര്‍ത്തനം നയിക്കുന്നത്.സാംസ്‌ക്കാരിക തലസ്ഥാനമായ തൃശ്ശൂരിലാണ് ആദ്യഘട്ടത്തില്‍ 1Dride ആപ്പിന്റെ സേവനം ലഭ്യമാവുക.ഫെബ്രുവരി അവസാനത്തോടെ ഇരിങ്ങാലക്കുട,ചേര്‍പ്പ് മണ്ഡലങ്ങള്‍ ആപ്പിന്റെ ടെസ്റ്റ് ഡ്രൈവ് ആരംഭിയ്ക്കും.മാര്‍ച്ച് മാസത്തില്‍ തൃശ്ശൂര്‍ മുഴുവനായും പലക്കാട്,എറണാകുളം ജില്ലയിലും 1Dride സേവനം ലഭ്യമാകും.പിന്നീട് കേരളം മുഴുവന്‍ വ്യാപിയ്ക്കാനാണ് ഉദ്യേശിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.https://www.1dride.com/ എന്ന വൈബ് സൈറ്റ് വഴിയോ +919072714004 എന്ന വാട്ട്‌സ് ആപ്പ് നമ്പര്‍ വഴിയോ 1Dride ഉപയോഗിക്കാന്‍ സാധിയ്ക്കും.