IJKVOICE

യാത്രയയപ്പ് നൽകി

ഐ ടി യു ബാങ്കിൽ നിന്നും വിരമിക്കുന്ന ജീവനക്കാരിക്കു യാത്രയയപ്പ് നൽകി

പ്രതിഷേധ സമരം സംഘടിപ്പിച്ച

ഇരിങ്ങാലക്കുട നഗരസഭയുടെ 38-ാം വാർഡിനോടുള്ള അവഗണനയിൽ പ്രതിക്ഷേധിച്ച് സിപിഎം തളിയക്കോണം ബ്രാഞ്ചിന്റെയും, സിപിഎം വാതിൽമാടം ബ്രാഞ്ചിന്റെയും നേതൃത്വത്തിൽ വാർഡിൽ പ്രതിഷേധ സമരം സംഘടിപ്പിച്ച.

സമരം നടത്തി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമീപത്ത് നിന്നും ഉള്ള ഫാ.ഡിസ് മാസ് റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.ഐ(എം) പള്ളിക്കാട് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി

വനിതാ കമ്മിഷന്‍ അദാലത്ത്: 19 കേസുകള്‍ പരിഹരിച്ചു

കേരള വനിതാഎ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 19 കേസുകള്‍ പരിഹരിച്ചു. ആകെ 61 കേസുകളാണ് ഇന്ന് കമ്മിഷന്റെ പരിഗണനയ്ക്ക് വന്നത്. അഞ്ച് കേസുകളില്‍ പോലീസ് റിപ്പോര്‍ട്ടും മൂന്ന് കേസുകളില്‍ ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. 27 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനായി മാറ്റിവച്ചു. വനിതാ കമ്മിഷന്‍ അംഗം അഡ്വ: ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ അഭിഭാഷകരായ ടി.എസ്. സജിത, എസ്. ഇന്ദു മേനോന്‍, കൗണ്‍സിലര്‍ മാലാ രമണന്‍, വനിതാ സെല്‍ […]

സോജന്‍ ജോസഫിന് പൗര സ്വീകരണം നല്‍കി

കരുവന്നൂര്‍: ബ്രിട്ടീഷ് എംപിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ സോജന്‍ ജോസഫിന് കരുവന്നൂര്‍ കത്തോലിക്ക കോണ്‍ഗ്രസ് പൗരസീകരണം നല്‍കി. കരുവന്നൂര്‍ സെന്‍മേരിസ് പള്ളി അങ്കണത്തില്‍ നടന്ന സ്വീകരണ സമ്മേളനം സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. വില്‍സണ്‍ ഇലത്തറ അധ്യക്ഷത വഹിച്ചു. പള്ളി വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ ആമുഖ പ്രഭാഷണം നടത്തി. സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് ഉപഹാര സമര്‍പ്പണം നടത്തി. സോജന്‍ ജോസഫ് മറുപടി പ്രസംഗം നടത്തി എ.കെ. സി.സി. […]

ലയൺസ് ക്ലോത്ത് ബാങ്കിൻ്റെ സോൺ തല വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ലയൺസ് ക്ലബ് ഇൻറ്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ലയൺസ് ക്ലോത്ത് ബാങ്കിൻ്റെ സോൺ തല വിതരണ ഉദ്ഘാടനം ഇരിങ്ങാലക്കുട പ്രൊവിഡൻസ് ഹൗസിൽ ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ ലയൺ പീതാംബരൻ രാരമ്പത്ത് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കട വെസ്റ്റ് ലയൺസ് ക്ലബ് പ്രസിഡണ്ട് ജോസഫ് കൊടലിപറമ്പിൽ സ്വാഗതവും ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് ഹാരീഷ് പോൾ നന്ദിയും പറഞ്ഞു. ഹൗസ് ഓഫ് പ്രൊവിഡൻസ് […]