25 ന് മനുഷ്യചങ്ങലയും തീര്‍ക്കും

പുല്ലൂര്‍ പൊതുമ്പു ചിറയോരം ടൂറിസം പദ്ധതിയുടെ ഭാഗമായി ബോട്ടിങും യാഥാര്‍ത്ഥ്യമാകുന്നു,ലഹരിയ്‌ക്കെതിരെ ക്യാബൈയ്‌നായി ഒക്ടോബര്‍ 25 ന് മനുഷ്യചങ്ങലയും തീര്‍ക്കും
പ്രദീപ് കുമാർ (67) നിര്യാതനായി

ഇരിങ്ങാലക്കുട : കാരുകുളങ്ങര പാലം സ്റ്റോപ്പിനു സമീപം പ്രവർത്തിക്കുന്ന പി എൻ ജി ബ്രൈറ്റ് ലോണ്ട്രി സർവ്വീസസ് ഉടമ കിട്ടമേനോൻ റോഡ് “ഉദയം” വീട്ടിൽ പ്രദീപ് കുമാർ (67) നിര്യാതനായി.സംസ്കാരം ഇന്നു വൈകീട്ട് 4 മണിക്ക് മുക്തിസ്ഥാനിൽ.ഭാര്യ : ഗിരിജ.മക്കൾ : അർജ്ജുൻ, വിഷ്ണു.മരുമകൾ : അമൃത
ഒൻപതു വയസ്സുക്കാരനെ പാമ്പുകടിച്ചു

പടിയൂരിൽ ഒൻപതു വയസ്സുക്കാരനെ ഉറങ്ങി കിടക്കവേ പുതപ്പിനുള്ളിൽ പാമ്പുകടിച്ചു.വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കവേ പുതപ്പിനുള്ളിൽ കയറിയ പാമ്പു കടിച്ച് ഒൻപതുവയസ്സുകാരൻ ചികിത്സയിൽ. പടിയൂർ ജുമാ മസ്‌ജിദിനു പിറകിൽ താമസിക്കുന്ന വട്ടപ്പറമ്പിൽ ഷജീറിന്റെയും ഫെജീനയുടെയും മകൻ മുഹമ്മദ് നയീമിനാണ് കടിയേറ്റത്.ബുനാഴ്ച പുലർച്ചെയാണ് സംഭവം. മുറിയിൽ നിലത്ത് വിരിച്ചു കിടക്കയിൽ അനിയത്തിക്കൊപ്പമാണ് കുട്ടി കിടന്നിരുന്നത്. സഹോദരിക്ക് കടിയേറ്റിട്ടില്ല.ഛർദിയും തളർച്ചയും വന്നതിനെത്തുടർന്ന് കുട്ടിയെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റ വിവരം വീട്ടു കാർ അറിഞ്ഞത്.ആശുപത്രിക്കാരുടെ നിർദേശപ്രകാരം ഉടൻ കുട്ടി കിടന്നിരുന്ന കിടക്കയും പുതപ്പും […]
വൻ എം.ഡി.എം.എ ശേഖരവുമായി തൃശൂരിൽ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട മാള സ്വദേശി നൌഫൽ നൌഷാദാണ് അറസ്റ്റിലായത്. തൃശൂർ സിറ്റി ഡാൻസാഫ് സംഘവും പീച്ചി പൊലീസും ചേർന്നാണ് മുടിക്കോട് നിന്നും പ്രതിയെ പിടികൂടിയത്. 315 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്ന് സ്വകാര്യ ബസിൽ തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ നൌഫലിനെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് പൊലീസ് സംഘം പിടികൂടിയത്.
തലക്കടിച്ച് കൊലശ്രമം; പ്രതി എയർപോർട്ടിൽ പിടിയിൽ

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.* കാട്ടൂർ : 2018 ഏപ്രിൽ 14 ന് പടിയൂരിൽവെച്ച് പടിയൂർ പത്തങ്ങാടി സ്വദേശി അണ്ടിക്കേട്ട് വീട്ടിൽ പ്രശോഭ് 31 വയസ് എന്നയാളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പടിയൂർ സ്വദേശി അണ്ടിക്കേട്ടിൽ വീട്ടിൽ കർണ്ണൻ 34 വയസ് എന്നയാളെ 18-04-2018 തിയ്യതിയിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നതും പിന്നീട് […]
ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ പ്രതിയായ കാർ ഡ്രൈവർ പിടിയിൽ

കാട്ടൂർ : 10.10.2025 തിയ്യതി 08.00 മണിയോടെ കാട്ടൂർ – എടതിരിത്തി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത് 30 വയസ് എന്നയാൾ ഓടിച്ച് പോയിരുന്ന മോട്ടോർ സൈക്കിളിൾ പുറകിലൂടെ വന്ന കാർഇടിക്കുകയും തുടർന്ന് കാർ നിർത്താതെ പോവുകയുമായിരുന്നു. അപകടത്തിൽ ശ്രീജിത്തിന്റെ വലത് കാൽപാദത്തിലെ എല്ല് പൊട്ടിയും മറ്റും ഗുരുതര പരിക്ക് പറ്റിയിരുനു. ഈ സംഭവത്തിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ മനുഷ്യജീവന് അപകടം വരത്തക്ക വിധം അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിൽ മറ്റൊരാൾക്ക് […]
കാറളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
കുഴഞ്ഞുവീണു മരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് പുല്ലൂർ ഊരകം ശാസ്താംകുളം റോഡ് കുമ്മണാംചേരിപാറേക്കാടൻ വീട്ടിൽ പരേതനായ ജോസ് മകൻഷാബു ( 45 ) കുഴഞ്ഞുവീണു മരിച്ചു. അമ്മ എൽസി. ഭാര്യ നിഷ. മകൾ അമയ. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരകർമ്മം 2025 ഒക്ടോബർ 21 -തീയ്യതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊറ്റന്നെല്ലൂർ ഫാററിമ മാതാ ദേവാലയ സെമിത്തേരിയിൽ
റപ്പായ് ( 69 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ അമ്പലനട തെക്കേത്തല പൊറിഞ്ചു മകൻ റപ്പായ് ( 69 ) അന്തരിച്ചു. മക്കൾ സംഗീത. സരിത. സവിത. മരുമക്കൾ ജിംസൺ. ജെറാൾഡ്. ഡാനിയേൽ. സംസ്കാരകർമ്മം 2025 ഒക്ടോബർ 21- തീയ്യതി ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3:00 മണിക്ക് പുല്ലൂർ തുറവൻക്കാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ
പ്രസാദ് ഇ.ഡി ശബരിമല മേൽശാന്തി

ശബരിമല മേൽശാന്തിയായി തൃശൂർ വാസപുരം ഏറന്നൂർ മനയിലെ പ്രസാദ് ഇ.ഡിയെ തെരഞ്ഞെടുത്തു . കൊടകര സ്വദേശിയാണ്. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആറേശ്വരം ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ്