സെൻട്രൽ സഹോദയ അദ്ധ്യാപക കലോത്സവം ആരംഭിച്ചു

തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപക കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ആരംഭിച്ചു
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആഘോഷിച്ചു
രണ്ട് പേർക്ക് കുത്തറ്റു

മദ്യപാനത്തെ തുടർന്ന് തർക്കം ഇരിങ്ങാലക്കുട കനാൽ ബേയ്സിൽ രണ്ട് പേർക്ക് കുത്തറ്റു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ബന്ധുക്കൾ ഒരുമ്മിച്ചിരുന്നുള്ള മദ്യപാനത്തിനിടെ തർക്കം നടക്കുകയും കത്തികുത്തിൽ എത്തികയുമായിരുന്നു. ഇരിങ്ങാലക്കുട സ്വദേശികളായ അരിക്കാട്ട് പറമ്പിൽ വീട്ടിൽ ഹിരേഷ് (39) സന്ദീപ് (45) എന്നിവർക്കാണ് കുത്തേറ്റത്. ഇരിങ്ങാലക്കുട പോലീസ് എത്തി ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി
ബേബി 66 വയസ്സ് അന്തരിച്ചു

കാറളം: കാറളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും സി പി ഐ നേതാവുമായിരുന്നു പുഴേക്കടവിൽ വിജയലോഷ് ( Late) ഭാര്യ ബേബി 66 വയസ്സ് അന്തരിച്ചു. മകൾ:അഖില മരുമകൻ: സുനിൽ സംസ്കാരം ശനിയാഴ്ച്ച 10:00 മണിക്ക് സ്വവസതിയിൽ നടക്കും
ബ്ലും എഗനെസ്റ്റ് ഡ്രഗ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു

0480 കലാസാംസ്ക്കാരികസംഘടനയുടെ പൂക്കാലം – ബ്ലും എഗനെസ്റ്റ് ഡ്രഗ്സ് എന്ന ലഹരിവിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകളുടെ ഉദ്ഘാടനം ഇരിഞ്ഞാലക്കുട ഗവഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ നടന്നു
അരങ്ങ് ആഗസ്റ്റ് 10ന്

തിരനോട്ടം ഒരുക്കുന്ന ‘അരങ്ങ്’ ആഗസ്റ്റ് 10ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
കേരള കോൺഗ്രസ് പൂമംഗലം മണ്ഡലസമ്മേളനം ആഗസ്റ്റ് 10 ഞായറാഴ്ച്ച

കേരള കോൺഗ്രസ് പൂമംഗലം മണ്ഡലസമ്മേളനം ആഗസ്റ്റ് 10 ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
മധുരം ജീവിതം’ ഓണാഘോഷം

ഇരിങ്ങാലക്കുട ഈ വർഷത്തെ ഓണം ‘മധുരം ജീവിതം’ ലഹരിവിമുക്ത ഓണമായി ആഘോഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ, ആർ ബിന്ദു പറഞ്ഞു. സമൂഹം നേരിടുന്ന ഏറ്റവും ആപല്ക്കരവും മാരകവുമായ വിപത്തായ ലഹരിയ്ക്കെതിരെ ഇരിങ്ങാലക്കുടയിലെ ആബാലവൃദ്ധം ജനതയെ അണിനിരത്തിയാവും ഈ ഓണനാളുകളിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം ഉത്‌സവമായ വർണ്ണക്കുടയുടെ സ്‌പെഷ്യൽ എഡിഷൻ അരങ്ങേറുക – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയിൽ തുടക്കമിട്ട മധുരം ജീവിതം ലഹരിമുക്തി അവബോധരൂപീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ‘മധുരം ജീവിതം’ ലഹരിവിമുക്ത ഓണം. ഓണംകളി മത്സരം, ഇരിങ്ങാലക്കുട […]
കാർ തനിയെ നിരങ്ങി നീങ്ങി ഇടിച്ച് അപകടം

ഇരിങ്ങാലക്കുടയിൽ അക്ഷയ കേന്ദ്രത്തിലേയ്ക്ക് കയറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ തനിയെ നിരങ്ങി നീങ്ങി ഇടിച്ച് അപകടം
സിനിമാ തിയറ്ററിലെ ആക്രമണം

ഇരിങ്ങാലക്കുട : 03-08-2025 തിയ്യതി രാത്രി 10.00 മണിയോടെ ചെമ്പകശ്ശേരി സിനിമാ തിയ്യേറ്ററിനു മുൻവശം റോഡിൽ വെച്ച് സിനിമ കഴിഞ്ഞിറങ്ങിയ കോണത്തുകുന്ന് സ്വദേശി മുത്രത്തിപറമ്പിൽ വീട്ടിൽ അക്ഷയ് 31 വയസ്സ്, ഇരിങ്ങാലക്കുട മഠത്തിക്കര സ്വദേശി ആഴ്ചങ്ങാടൻ വീട്ടിൽ ലിന്റോ 30 വയസ്സ്, കാറളം താണിശ്ശേരി സ്വദേശി കൂനമ്മാവ് വീട്ടിൽ സോജിൻ 28 വയസ്സ്, പെരിങ്ങോട്ടുകര കിഴക്കുമുറി സ്വദേശി പ്ലാവിൻകൂട്ടത്തിൽ വീട്ടിൽ വിഷ്ണു 29 വയസ്സ് എന്നിവരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തി കൊണ്ടും, കല്ല് കൊണ്ടും, […]