IJKVOICE

വാക്കയിൽ ശ്രീധരൻ മകൻ ബാബു (58) വയസ്സ് അന്തരിച്ചു. സി പി ഐ കുടുംബാംഗമാണ്. സംസ്കാരം 6/08/2024 ന് ഇരിങ്ങാലക്കുട മുക്കിസ്ഥാനിൽ നടന്നു.

അമ്മ: വിലാസിനി ഭാര്യ: ബിന്ദു മക്കൾ: ഭവ്യ , ദിവ്യ മരുമക്കൾ: അനീഷ്,ജിഷ്ണു സഹോദരങ്ങൾ: നിർമല ,വിമല(കാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം) ,പവിത്രൻ

ഗസറ്റഡ് ഓഫീസേഴ്‌സ് ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1 ലക്ഷം രൂപ നൽകി

തൃശൂര്‍ ജില്ലയിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. ജില്ലാ കലക്ടറും ക്ലബ് പ്രസിഡന്റുമായ അര്‍ജുന്‍ പാണ്ഡ്യന്‍ സര്‍ക്കാരിന് വേണ്ടി ചെക്ക് സ്വീകരിച്ചു. ക്ലബ് ഭാരവാഹികളായ സെക്രട്ടറി ഡോ. സി കെ സില്‍വന്‍, എ കെ സുന്ദരന്‍, ജോസഫ് മുണ്ടശ്ശേരി, ജിറ്റി ജോര്‍ജ്, വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടു വെക്കാനായി 10 സെന്റ് സ്ഥലം നല്‍കാന്‍ സന്നദ്ധരായി ദമ്പതികള്‍.

റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഷാജിമോളും ഭര്‍ത്താവ് ആന്റണിയുമാണ് സ്ഥലം നല്‍കാനുള്ള സാക്ഷ്യപത്രം റവന്യു വകുപ്പ് മന്ത്രി കെ. രാജന് കൈമാറിയത്. മാടക്കത്തറ വില്ലേജില്‍ വാരിക്കുളം എന്ന സ്ഥലത്ത് ഷാജിമോളുടെ പേരിലുള്ള 10 സെന്റ് കരഭൂമിയാണ് വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവെക്കാനായി നല്‍കുന്നത്. വേലൂര്‍ ചിറ്റിലപ്പിള്ളി വീട്ടിലാണ് കൃഷിക്കാരനായ ആന്റണിയും ഷാജിമോളും താമസിക്കുന്നത്. എംബിബിഎസിന് പഠിക്കുന്ന ഡോവിഡ്, എം.എസ്.സി അഗ്രിക്കള്‍ച്ചറിനു പഠിക്കുന്ന ജോണ്‍ എന്നിവര്‍ മക്കളാണ്

3050 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കുരുന്നുകൾ ശിവനന്ദനയും ശിവന്യയും കളക്ടറെ കണ്ടു.

വീട്ടിലേക്ക് ടെലിവിഷന്‍ വാങ്ങാനും ഒരു സൈക്കിള്‍ വാങ്ങാനുമായി ചേര്‍ത്തുവച്ച നാണയങ്ങളുമായാണ് സഹോദരിമാരായ ശിവനന്ദനയും ശിവന്യയും ജില്ലാ കലക്ടറെ കാണാനെത്തിയത്. രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ നിന്ന് വയനാടിലെ പ്രകൃതി ദുരന്തത്തിന്റെ വാര്‍ത്തയറിഞ്ഞ ഇരുവരും തങ്ങളുടെ ചെറിയ സമ്പാദ്യം ദുരിതബാധിതര്‍ക്കായി സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കണിമംഗലം എസ്.എന്‍.ജി.എച്ച്‌സിലെ ഏഴാം ക്ലാസുകാരിയാണ് ശിവനന്ദന. കുരിയച്ചിറ സെന്റ് ജോസഫ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയാണ് ശിവന്യ. ഇരുവരെയും സ്‌നേഹത്തോടെ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്വീകരിച്ചു. ഏറെ നാളായി ചേര്‍ത്തുവച്ച 3050 രൂപയാണ് സഹായമായി […]

കൊല്ലാട്ടി അമ്പലത്തിനു സമീപം ഉള്ള സിറ്റി ഹോട്ടലിന് സമീപം നിർത്തിയിട്ട ഓമ്നി വാഹനം കളവ് ചെയ്‌തയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്ററ് ചെയ്തു.

പ്രവീൺ 42 വയസ്സ് s/o പ്രകാശൻ , തുമ്പരത്തി വീട്, കുഞ്ഞുമാണിക്യൻ മൂല ,പുല്ലൂർ വില്ലേജ് എന്നയാളെ ആണ് മോഷ്ടിച്ച വാഹനം സഹിതം കോ ന്തിപുലം റോഡിൽ നിന്നും പിടികൂടിയത്. പ്രതി മുൻപും കളവ് കേസിൽ ഉൾപെട്ടിട്ട് ഉള്ള ആൾ ആണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിഷ് കരീം, എസ്ഐ അജിത്ത്. കെ, എസ്ഐ ദിനേശ്. പി.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ് .M, CPO മാരായ കൃഷ്ണദാസ് മടത്തുംപടി, ലൈജു എന്നിവർ ഉണ്ടായിരുന്നു.

വയനാട് ദുരന്തത്തിന് സാന്ത്വനമായി ജോസ് മാമ്പിള്ളി 3 മാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന തവനീഷ് ദുരിതാശ്വാസ ചടങ്ങിൽ വെച്ചാണ് കാത്തലിക് സിറിയൻ ബാങ്കിന്റെ ചെക്ക് കൈമാറിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ റവ. ഫാ. ജോളി ആൻട്രുസ് സന്നിഹിതനായിരുന്നു. 2018 ലെ പ്രളയകാലത്ത് ക്രൈസ്റ്റ് കോളേജിൽ നടന്ന മെഡിക്കൽ ക്യാമ്പിന് ആദ്യത്തെ പതിനായിരം രൂപയുടെ മരുന്ന് നൽകിയത് ജോസ് മാമ്പിള്ളി തന്നെ ആയിരുന്നു. ആ ക്യാമ്പ് 7 ദിവസത്തോളം 42 മറ്റ് ക്യാമ്പുകളിലേക്ക്‌ കൃത്യമായി മരുന്ന് കൊടുത്തയച്ച ഒരു സെന്റർ ആയി മാറുകയും ചെയ്തു. കോവിഡ് മഹാമാരി […]