പെൺ സുഹൃത്തിനെ കാണാൻ എത്തിയപ്പോഴുള്ള അറസ്റ്റിൽ, പുതുക്കാട് സ്വദേശി വിനോദൻ പിടിയിൽ.
നാദോപാസന സംഗീത സഭയുടെ പുതിയ ഭാരവാഹികളായി സോണിയ ഗിരി (പ്രസിഡന്റ്) ഉൾപ്പെടെ വിവിധരെ തെരഞ്ഞെടുത്തു.
ഇരിങ്ങാലക്കുടയും നാലമ്പല സന്ദര്‍ശനവും ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ഇരിങ്ങാലക്കുടയിലെ ബി ജെ പി നേതാവും ജനം ടിവി ഡയറക്ടറുമായ വിപിന്‍ പാറമേക്കാട്ടിലുമായി നടന്ന കൂടികാഴ്ച്ചയിലാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്.ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രസാദമാണ് വിപിന്‍ അദേഹത്തിന് നല്‍കിയത്.തുടര്‍ന്ന് നാലമ്പല ക്ഷേത്രങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.ദ്വാരകയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആരാധിച്ചിരുന്ന 4 ദശരഥ പുത്രന്മാരുടെ വിഗ്രഹങ്ങള്‍ ആണ് ഇന്ന് നാലമ്പലങ്ങള്‍ എന്ന് അറിഞ്ഞപ്പോള്‍ ഇരിങ്ങാലക്കുട സന്ദര്‍ശിക്കാനും നാലമ്പല ദര്‍ശനം നടത്താനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.പൗരാണിക ഗണിത ശാസ്ത്രജ്ഞനും വാനനിരീക്ഷകനുമായ […]
വയനാട് ദുരന്തം; ശമ്പളത്തിന് പുറമെ മന്ത്രി ഡോ. ആര്‍. ബിന്ദു രണ്ടു ലക്ഷം രൂപ കൂടി മുഖ്യമന്ത്രിക്ക് നല്‍കി

വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു രണ്ടു ലക്ഷം രൂപ കൂടി സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയ്ക്കുള്ള ചെക്ക്, മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യമന്ത്രിയ്ക്ക് കൈമാറി. മന്ത്രിമാര്‍ നല്‍കുന്ന ഒരു മാസത്തെ ശമ്പളത്തിനു പുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി ഡോ. ബിന്ദുവിന്റെ സംഭാവന.
വയനാട്ടിലെ ദുരിത ബാധിതർക്കായി ഇന്നത്തെ ഓട്ടോ കൂലി മാറ്റി വെച്ച് ആളൂർ കല്ലേറ്റുംങ്കരയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ.
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് SSLC, Plus Two, VHSE പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥിനികളെ ആദരിച്ചു.
ഓട്ടോ ഡ്രൈവർ രതീഷ് കളഞ്ഞു പോയ 2 പവൻ താലിമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി.

ആനന്ദപുരം – ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്നീഷ്യൻ ശ്രീമതി ലാവണ്യ ആശുപത്രി ജംഗ്ഷനിൽ നിന്ന് ബസിൽ കയറുമ്പോഴാണു 2 പവൻ വരുന്ന താലിമാല താഴെ വീണത്. ലാവണ്യ അതു പക്ഷേ അറിഞ്ഞിരുന്നില്ല മാല താഴെ വീഴുന്നത് കണ്ട ഓട്ടോ ഡ്രൈവർ രതീഷ് തച്ചനാടൻ ഉടൻ തന്നെ അതു ആശുപത്രി ഓഫീസിൽ എത്തിക്കുകയും ഇന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ കെ ശ്രീവത്സൻ്റെ സാന്നിധ്യത്തിൽ രതീഷ് മാല ശ്രീമതി ലാവണ്യയ്ക്ക് നൽകുകയും ചെയ്തു . ഓട്ടോ […]
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നാരായണൻ 17510 രൂപ കൈമാറി, എഐവൈഎഫ് സെക്രട്ടറി സ്വീകരിച്ചു.

കാറളം:വയനാട് ദുരിതബാധിതർക്ക് 10 വീട് നിർമിച്ചു നൽകാൻ എഐവൈഎഫ് നടത്തുന്ന ധന സമാഹരണ ക്യാമ്പയിനിലേക്ക് കാറളം സെന്ററിൽ ഒരുപാട് വർഷമായി ലൈറ്റ് & സൗണ്ട് സ്ഥാപനം നടത്തിയിരുന്ന അരുമ്പുള്ളി രാവുണ്ണി ഭാര്യ കൊച്ചുണ്ണൂലി മകൻ നാരായണൻ ഒരുപാട് കാലമായി സ്വരൂപിച്ചു വെച്ചിരുന്ന തുക എഐവൈഎഫ് കാറളം മേഖല കമ്മിറ്റിക്ക് കൈമാറി.17510 രൂപയാണ് നൽകിയത്. എഐവൈഎഫ് കാറളം മേഖല സെക്രട്ടറി ഷാഹിൽ ഏറ്റുവാങ്ങി. സി പി ഐ മുതിർന്ന നേതാവ് കെ ശ്രീകുമാർ, ലോക്കൽ സെക്രട്ടറി കെ എസ് […]
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഭിന്നശേഷി ക്ഷേമസംഘടന 25,000 രൂപ സംഭാവന ചെയ്തു.

വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന ഭിന്നശേഷി ക്ഷേമ സംഘടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25,000 രൂപ ധനസഹായം നല്‍കി. സംഘടനയുടെ സംസ്ഥാന സെക്രട്ടറി കാദര്‍ നാട്ടിക ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് ചെക്ക് കൈമാറി. സംഘടനാ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി.കെ സെയ്തലവി, വൈസ് പ്രസിഡന്റ് വൈശാഖ് മുണ്ടൂര്‍, ജേയിന്‍ സെക്രട്ടറി പി.ബി അംബുജം എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തുക കൈമാറിയത്. വരും നാളുകളിലും കഴിയാവുന്നതരത്തില്‍ സംഘടനയിലൂടെ സഹായം നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി […]
പെരിഞ്ചേരിയിൽ കാട്ടുപന്നിയെ കണ്ടെത്തി

കൂനംപ്ലാക്കൽ ജോസിൻ്റെ വീട്ടിലുള്ള സി.സി.ടി.വി.ദൃശ്യങ്ങളിൽ ഇതിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞു.