IJKVOICE

പെരിഞ്ഞനം വെസ്റ്റില്‍ പെയിന്റിങ്ങ് തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു.

കയ്പമംഗലം അറവുശാല സലാമത്ത് വളവ് സ്വദേശിയും ഇപ്പോൾ ഇരിഞ്ഞാലക്കുടയിൽ താമസക്കാരനുമായ പുഴങ്കരയില്ലത്ത് അടിമക്കുഞ്ഞി യുടെ മകൻ സുധീർ (42) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണം സംഭവം, പെരിഞ്ഞനം വെസ്റ്റ് എന്‍.ജെ.എം. ഓഡിറ്റോറിയത്തിന് തെക്ക് വശം നെടുംപറമ്പിനടുത്തുള്ള ഒരു വീട്ടില്‍ പെയിന്റിങ്ങ് നടന്നുകൊണ്ടിരിക്കേയാണ് അപകടമുണ്ടായത്. പ്രഷര്‍ പമ്പില്‍ നിന്നുമാണ് ഷോക്കേറ്റത്, ഉടന്‍ തന്നെ ഇദ്ദേഹത്തെ കൊടുങ്ങല്ലൂര്‍എ.ആര്‍. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

റിട്ടയേർഡ് അധ്യാപിക പി.ആർ. മേരി ടീച്ചർ നിര്യാതയായി.

അവിട്ടത്തൂർ- ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക പി.ആർ. മേരി ടീച്ചർ (78 വയസ്) നിര്യാതയായി. മൃതദേഹ സംസ്കാരകർമ്മം 9-8-24. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അവിട്ടത്തുർ തിരു കുടുംബ ദേവാലയ സെമിത്തേരിയിൽ. ഇരിങ്ങാലക്കുട പറമ്പി കുടുംബാംഗമാണ്. ഭർത്താവ്.പട്ടത്ത് വർഗീസ് മാസ്റ്റർ( റിട്ടയേർഡ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ) മക്കൾ സീന വർഗീസ് (അധ്യാപിക ക്രൈസ്റ്റ് കിംഗ് സി.ജി.എച്ച്.എസ്.എസ്. പാവറട്ടി ) സിന്ധു വർഗീസ് (സെന്റ് ജോസഫ് . എച്ച്.എസ്.എസ്. പാവറട്ടി. Dr. […]

ചിമ്മിനി ഡാം; റിവർ സ്ലുയിസ് വഴി അധികജലം പുറത്തേക്ക് ഒഴുക്കും

തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചതിൻ്റെ ഫലമായുള്ള നീരൊഴുക്ക് തുടരുന്നതിനാലും, വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യയുള്ളതിനാലും ഓറഞ്ച് ബുക്കിലെ നിർദ്ദേശപ്രകാരം ഡാമിൻ്റെ റൂൾ ലെവൽ പാലിക്കുന്നതിന് ആവശ്യമായ മുന്നറിയിപ്പുകൾ നൽകി ഓഗസ്റ്റ് 8,9,10 തീയതികളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 വരെയുള്ള സമയത്തിനിടക്ക് ചിമ്മിനി ഡാമിൽ നിന്നും റിവർ സ്ലുയിസ് വഴി ഘട്ടം ഘട്ടമായി അധികജലം പുറത്തേക്ക് ഒഴുക്കുന്നതിന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. ചിമ്മിനി ഡാമിലെ സ്ലുയിസ് വാൽവ് തുറക്കുന്നതുമൂലം അധികജലം […]

അഡ്വ..വിപിൻ പുത്തൻവീട്ടിൽ (36 വയസ്സ്) അന്തരിച്ചു

മൂർക്കനാട് : അഡ്വ..വിപിൻ പുത്തൻവീട്ടിൽ (36 വയസ്സ്) അന്തരിച്ചു. ഹൃദയാഘാതം ആയിരുന്നു. സംസ്കാരം പിന്നീട്.ഭാര്യ – അഞ്ജു (ക്ലർക്ക്, വലപ്പാട് പഞ്ചായത്ത്),മകൾ – ആദ്യ.അമ്മ: പ്രമിത (LIC ഓഫീസ് ഇരിങ്ങാലക്കുട).അച്ഛൻ: Late വിനയൻ ആദരാഞ്ജലികൾ