ബാർ ജീവനക്കാരനെ മർദ്ദിച്ച റൗഡി അരുൺ റിമാൻഡ്

ആളൂർ : താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ അരുൺ വർഗ്ഗീസ് (31) ആണ് അറസ്റ്റിലായത്. ഇയാളെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 23-11-2025 തീയതി രാത്രി 8.30-ഓടെയാണ് സംഭവം നടന്നത്. താഴേക്കാടുള്ള ബാറിൽ മദ്യപിച്ചശേഷം, ബിൽ അടയ്ക്കാതെ വീണ്ടും മദ്യം ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ജീവനക്കാരൻ മദ്യം നിഷേധിച്ചതിനെ തുടർന്ന് പ്രകോപിതനായ […]
തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

ഐക്യ ജനാധിപത്യമുന്നണി ഇരിഞ്ഞാലക്കുട മുൻസിപ്പൽ തല തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
തിരുന്നാൾ നവംബർ 26 മുതൽ ഡിസംബർ 1

ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിലെ ക്രിസ്തുരാജൻ്റെ തിരുന്നാൾ നവംബർ 26 മുതൽ ഡിസംബർ 1 വരെ ആഘോഷിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
അമ്മയെ കൊന്നത് മകൾ സന്ധ്യ

തൃശ്ശൂർ മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം അമ്മയെ കൊന്നത് മകൾ സന്ധ്യ.കൊലപാതകം നടത്തിയത് സ്വർണാഭരണത്തിനു വേണ്ടി. സന്ധ്യയുടെ കാമുകനും പേരാമംഗലം പോലീസിന്റെ പിടിയിൽ.
തൃശ്ശൂരിൽ തീയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു

രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അജീഷിനും ആണ് വെട്ടേറ്റത് ഇന്നലെ രാത്രി 10 മണിയോടെ തൃശൂർ വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽ വെച്ചാണ് സംഭവം സുനിലിന്റെ വീടിനു മുൻപിൽ വച്ച് കാറിൽ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടിൽ പതിയിരുന്ന 3അംഗ സംഘം വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടിയത് സുനിലിന്റെ കാലിനും ഡ്രൈവറുടെ കയ്യിനുമാണ് വെട്ടേറ്റത് പരിക്കേറ്റ ഇരുവരെയും ആദ്യം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, പിന്നീട് തൃശ്ശൂർ ദയ ആശുപത്രിയിലേക്കും മാറ്റി ഇരുവരുടെയും പരിക്ക് ഗുരുതരമല്ല […]
കുഴഞ്ഞുവീണു മരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് പുല്ലൂർ ആനുരുളി റോഡ് ഹെൽത്ത് സെന്ററിനു സമീപം തൊമ്മനവീട്ടിൽ പരേതനായ ഉണ്ണിച്ചെക്കൻ മകൻ ഷാജു ( 51 ) കുഴഞ്ഞുവീണു മരിച്ചു. അമ്മ സരോജിനി. സഹോദരങ്ങൾ രാജീവ്. ബിന്ദു. സിന്ധു. സംസ്കാരം 2025 നവംബർ 21- തീയ്യതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ
തൃശൂർ ജില്ലാ റവന്യൂ കലോത്സവത്തിന് അരങ്ങുണർന്നു
കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് മുന്നണിയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ജെ പി യിൽ നിന്നും അഞ്ചോളം പേർ സി പി എം ൽ ചേർന്നു

പടിയൂരിൽ ബി ജെ പി സജീവ പ്രവർത്തകൻ്റെ ഭാര്യ സി പി എം സ്ഥാനാർത്ഥി.ബി ജെ പി യിൽ നിന്നും അഞ്ചോളം പേർ സി പി എം ൽ ചേർന്നു
സെൻ്റ് ജോസഫ്സ് കോളജ് കാലിക്കറ്റ് വോളി ചാമ്പ്യൻ

കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ഇന്‍റര്‍സോണ്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ നാല്പത്തി ആറാം തവണയാണ് ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് ചാമ്പ്യന്മാർ ആകുന്നത്. ഫൈനലിൽ സെൻ്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരിയെ (25-18, 25-18, 25-22) തോൽപ്പിച്ചാണ് സെൻ്റ് ജോസഫ്സ് കോളേജ് ചാമ്പ്യൻമാരായത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ എസ്.എന്‍ കോളേജ് വടകര , എസ്.എന്‍ കോളേജ് ചേളന്നൂരിനെ തോൽപ്പിച്ച് മൂന്നാംസ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് സെൻ്റ് ജോസഫ്സ് കോളേജ് […]