IJKVOICE

ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ

സംസ്കാരസാഹിതി പുരസ്കാരങ്ങൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട: നഗരവികസനവുമായി ബന്ധപ്പെട്ട് സംസ്കാരസാഹിതി നടത്തിയ അഭിപ്രായ സമാഹരണത്തിൽ മികച്ച നിർദ്ദേശങ്ങൾ നൽകിയവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമഗ്ര വീക്ഷണത്തിനുള്ള പുരസ്കാരങ്ങൾക്ക് സെൻറ് ജോസഫ്സ് കോളേജ് അധ്യാപിക ശ്രുതി ദീപക്, ഐ ടി ജീവനക്കാരനായ മന്ത്രിപുരം സ്വദേശി സിജു ബേബി എന്നിവർ അർഹരായി. വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള മികച്ച നിർദ്ദേശങ്ങൾക്കുള്ള പുരസ്കാരങ്ങൾക്ക് ബിജു പോൾ അക്കരക്കാരൻ, ഷൈനി പനോക്കിൽ, ഫ്രാൻസിസ് പുല്ലോക്കാരൻ, കെ ജി ഉണ്ണികൃഷ്ണൻ, ജോമോൻ മണാത്ത്, ലിജോ ജോസ് […]

വൻ മയക്കുമരുന്നു വേട്ട

ചാലക്കുടിയിൽ വൻ മയക്കുമരുന്നു വേട്ട, മാരക രാസലഹരിയായ എം ഡി എം എ വിൽപ്പനക്കായി എത്തിയ രണ്ട് യുവതികളും എം ഡി എം എ വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ, പ്രതികൾ റിമാന്റിലേക്ക്* *തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ലഹരി വിരുദ്ധസേനയിലെ അംഗങ്ങൾ ചേർന്ന് ചാലക്കുടി കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നാണ് പ്രതികളെ എം ഡി എം യുമായി […]

എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

ഇരിങ്ങാലക്കുട : കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്‌. ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശി നടുവിലപറമ്പിൽ സദാനന്ദൻ്റെയും സുനന്ദയുടെയും മകനാണ് നിഷിൽ സദാനന്ദൻ ‘ ഭാര്യ ആതിര. മകൾ രണ്ടുവയസ്സുകാരി ജാൻകി.ഈ ആഴ്ച്ച നാട്ടിൽ വരാനിരിക്കുകയായിരുന്നു നിഷിൽ . ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ തലക്ക് ഗുരുതര പരിക്ക് […]

ബൈക്കും ബൈക്കും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഒരാള്‍ മരിച്ചു

ഇരിങ്ങാലക്കുടയില്‍ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഒരാള്‍ മരിച്ചു.പടിയൂര്‍ കനാല്‍ പാലത്തിന് പടിഞ്ഞാറ് വശത്തായി താമസിക്കുന്ന കോലത്ത് വീട്ടില്‍ മണിക്കുട്ടന്‍ (64) ആണ് മരിച്ചത്.എടതിരിഞ്ഞിയില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുന്ന വഴി സോള്‍വെന്റ് കമ്പനിയ്ക്ക് സമീപം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30 തോടെയാണ് അപകടം നടന്നത്.എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ മണിക്കുട്ടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്ലും ജീവന്‍ രക്ഷിക്കാനിയില്ല.ഭാര്യ വത്സല.മക്കള്‍ മനു,മിന്നു.മരുമകന്‍ നഹാസ്

സത്യസായി ബാബയുടെ 100-ാം ജയന്തി

സത്യസായി ബാബയുടെ 100-ാം ജയന്തി ആഘോഷങ്ങള്‍ ഇരിങ്ങാലക്കുടയില്‍ വിപുലമായി ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

അനുസ്മരണം നടന്നു

ഡൽഹി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടന്നു

ഫാത്തിമ ഷഹ്സീനയെ മന്ത്രി ആർ ബിന്ദു അനുമോദിച്ചു

പോർച്ചുഗലിലെ മിൻഹോ സർവ്വകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമന സ്വദേശിയായ പുന്നിലത്ത് സിദ്ദീഖിൻ്റേയും ഷബീനയുടേയും മകളായ ഫാത്തിമക്ക് ലഭിച്ചിരിക്കയാണ്. ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന ഫാർമസ്യൂട്ടിക്കൽ ഡൗൺസ്ട്രീം പ്രോസസിംഗ്, ക്രിസ്റ്റലൈസേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ വിവിധ രാജ്യങ്ങളിലായി മൂന്നു വർഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളർഷിപ്പ് ലഭിച്ചത്. തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ് ബിരുദവും ഫാത്തിമ ഷഹ്സീന നേടിയിരുന്നു. ബെസ്റ്റ് ഓവറോൾ […]