IJKVOICE

കരുവന്നൂർ സി എൽ സി യുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കരുവന്നൂർ : സി എൽ സി യുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സെൻറ് വിൻസെന്റ് ഡി ആർ സി ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുടയും കരുവന്നൂർ സി.എൽ.സിയും സംയുക്തമായി കരുവന്നൂർ സെൻറ് മേരീസ് ദേവാലയത്തിൽ മതബോധന ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ആരോഗ്യമാണ് സമ്പത്ത് എന്ന ആശയം മുറുകെ പിടിച്ചു കൊണ്ട് കരുവന്നൂർ സി എൽ സി അംഗങ്ങൾ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വികാരിയും സി എൽ സി ഡയറക്ടറുമായ ഫാദർ ജോസഫ് തെക്കേത്തല ഉദ്ഘാടനം […]

നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പറക്കാട് പുല്ലാനിപറമ്പത്തു 23 വയസ്സുള്ള ഭവേഷ് ആണ് മരിച്ചത്. കഴിഞ ബുധനാഴ്ച രാത്രി 10:30 ന് പാവറട്ടി – ചാവക്കാട് റോഡില്‍ വെച്ചായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകീട്ടാണ് മരിച്ചത്. പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

തൃശ്ശൂര്‍ വരന്തരപ്പിള്ളി കുന്നത്തുപാടത്ത് പെയിന്റിങ് തൊഴിലാളി ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. റൊട്ടിപ്പടി ഐക്കരക്കുന്ന് 65 വയസുള്ള തോമസാണ് മരിച്ചത്. രാവിലെ 10.30നായിരുന്നു സംഭവം. കുന്നത്തുപാടത്ത് വീട്ടിലെ രണ്ടാംനിലയില്‍ നിന്നും താഴെ വീഴാണ് അപകടം ഉണ്ടായത്. ഉടന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.