കുടിച്ച മദ്യത്തിന്റെ ബ്രാന്റ് നോക്കി കൊലയാളിയെ പിടികൂടി കേരള പോലീസ്
മന്ത്രി കെ. രാധാകൃഷ്‌ണന്റെ ക്യാമ്പ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശബരിമല തീർത്ഥാടകർക്ക് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു മാര്‍ച്ച്. മന്ത്രി കെ. രാധാകൃഷ്ണന്റെ തൃശ്ശൂര്‍ ചേലക്കരയിലെ ക്യാമ്പ് ഓഫീസിലേക്ക് ആണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഷാനിമോൾ ഉസ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ചേലക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം അനീഷ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ കാന്‍സര്‍ അവബോധ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ആല്‍ഫ പാലിയേറ്റീവ് ലിങ്ക് സെന്റര്‍ ദശവാര്‍ഷിക ആഘോഷം ഡിസംബര്‍ 16 ന് നടത്തുമെന്ന് ഭാരവാഹികള്‍ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചു
റിട്ടയെർഡ് വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം

ഇതരസംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ ആസാം ഗുവാഹട്ടി സ്വദേശിയായ ബാറുൽ ഇസ്ലാം എന്ന 25വയസുകാരനാണ് പിടിയിലായത് തിങ്കളാഴ്ചയാണ് ചാലക്കുടി ആനമല ജങ്ഷനു സമീപം ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ റിട്ടയെർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ കല്ലേറ്റുംകര സ്വദേശി സെയ്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത് പോസ്റ്റ്മോർട്ടത്തിൽ തലയിൽ കല്ല് പോലുള്ള എന്തോ കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചതും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരുന്നു. ഇയാളുടെ കോൾ ആണ് സെയ്ദുവിനെ അവസാനമായി വിളിച്ചിരുന്നത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേക്ഷണമാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ കാരണം.
കാട്ടൂര്‍ പഞ്ചായത്ത് മുന്‍ അംഗവുമായ ധീരജ് തേറാട്ടിലിന്റെ ഒന്നാം ചരമവാര്‍ഷികം കാട്ടൂരില്‍ ആചരിച്ചു
പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കണം – കെ എസ്. എസ്. പി.എ . ഇരിങ്ങാലക്കുട: പെൻഷൻ കാർക്ക് നൽകാനുള്ള പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയുടെയും , ഡി. എ. കുടിശ്ശികയുടെയും രണ്ട് ഗഡുക്കളും , 18 ശതമാനം ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ്പ് നൂനതകൾ പരിഹരിക്കുക, ശബള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ല പ്രസിഡണ്ട് കെ.ജി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറർ പി.ആർ. സത്യ നാഥൻ ജില്ല ജോ : സെക്രട്ടറിമാരായ കെ. ബി. ശ്രീധരൻ , എം. മൂർഷിദ് , സംസ്ഥാന കൗൺസിൽ അംഗം പി.യു.വിൽസൺ, സെക്രട്ടറി എ.സി. സുരേഷ്, എം. കമലം ടി.കെ. ബഷീർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ : കെ.പി. മുരളീധരൻ ( പ്രസിഡണ്ട് ), ഒ . ജഗനാഥ് (സെക്രട്ടറി ) , കെ. കൃഷ്ണകുമാർ ( ട്രഷറർ ) , കെ. കമലം ( വനിതാ ഫോറം കൺവീനർ ) .
ഇരിങ്ങാലക്കുട ഠാണാവിൽ ഗ്രില്ലിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി.
കൂടല്‍മാണിക്യം പടിഞ്ഞാറെ നടപ്പുര നവീകരണത്തിന് ദേവസ്വം ഓഫീസില്‍ യോഗം ചേര്‍ന്നു. രണ്ട് കോടിയോളം ചിലവ്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദനഹതിരുനാള്‍ 2024 പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നടന്നു

ഇരിങ്ങാലക്കുട :സെന്റ് തോമസ് കത്തീഡ്രലിലെ 2024 ജനുവരി 6,7,8 തിയതികളില്‍ നടത്തുന്ന ദനഹ തിരുനാളിന് പ്രവാസികളുടെ കൂട്ടായ്മയോടുകൂടി അണിയിച്ചൊരുക്കുന്ന പ്രവാസിപന്തലിന്റേയും, മറ്റു രണ്ടു പന്തലുകളുടേയും കാല്‍നാട്ടല്‍ കര്‍മ്മം കത്തീഡ്രല്‍ വികാരി റവ. ഫാ. പയസ് ചിറപ്പണത്ത് നിര്‍വ്വഹിച്ചു.ദനഹതിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര സ്വാഗതവും, ഇല്യൂമിനേഷന്‍ & പന്തല്‍ കണ്‍വീനര്‍ ജിസ്റ്റോ ജോസ് കുറുവീട്ടില്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന്‍ വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജ്ജി തലപ്പിള്ളി, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ആന്റണി […]