IJKVOICE

വെള്ളാങ്ങല്ലുർ ഹെൽത്ത് സെൻ്റർ ഒ പി സമയം വർദ്ധിപ്പിക്കുന്നു: വെള്ളാങ്ങല്ലുർ കുടുംബ ആരോഗ്യകേന്ദ്രം ചികിത്സാ സമയംവൈകുന്നേരം 6 മണി വരെ ആക്കി ദി ർഘിപ്പിചു, അതിന് വേണ്ടി പഞ്ചായത്ത് ഡോക്ടറെയും സ്റ്റാഫ് നേയും അപ്പോയിൻ്റ് ചെയ്തു വെള്ളാങ്ങല്ലുർ ബ്ലോക്ക് പ്രസിഡൻ്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉൽഘാടനം ചെയ്തു, യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം എം മുകേഷ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, കുറ്റിപരമ്പിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന അനിൽ കുമാർ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജിയോ ഡേവിസ് തുടങ്ങിയവർ ആശംസകൾ അർപിച്ചു മെഡിക്കൽ ഓഫീസർ ഡോക്ടർ ലേഘ സ്വാഗതം പറഞ്ഞു ,പഞ്ചായത്ത് ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർ പെഴ്സൺ സുജന ബാബു നന്ദിയും പറഞ്ഞു

ലയണ്‍സ് ഇരിഞാലക്കുട ടൗണിന്റെ ആദ്യ സാമുഹിക സേവന പ്രോഗ്രാമായ കരുതൽ 2024 ഔപചാരിക ഉദ്ഘാടനം ടെലസ് ഇന്റർനാഷ്ണലില്‍ വച്ച് നടത്തി. രണ്ടായിരം കുട്ടികള്‍ക്കുള്ള CPR ട്രൈനിങ്ങ് പ്രോഗ്രാമായ കരുതലിന്റെ ആദ്യ സെഷൻ ടെലസ് അക്കാദമിയിലെ അൻപതോളം കുട്ടികള്‍ക്കാണ് നടത്തിയത്.

ഇരിഞാലക്കുട ടൗണ്‍ പ്രെസിഡന്റ് ശ്രീ ഹാരിഷ് പോള്‍ അദ്ധ്യക്ഷദ്ധ വഹിച്ച ചടങ്ങില്‍ സ്ക്രെട്ടറി ഡയസ് സ്വാഗതവും അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി ശ്രീ ശങ്കരനാരായണൻ ഉദ്ഘാടനംനിർവഹിച്ചു. ലയൺസ്‌ ഇന്റർനാഷനലിന്റെ ഡിസ്‌ട്രിക്‌ട് CPR കോഓർഡിനേറ്റർ ശ്രീ ഉണ്ണി വടക്കാഞ്ചേരി പരിശീലനത്തിന് നേതൃത്വം നൽകുകയും പ്രോഗ്രാം ഡയറക്ടർ ശ്രീ അഖിൽ പ്രദീപ് നന്ദി പറയുകയും ചെയ്തു.

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.

കൊരട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട മുരിങ്ങൂര്‍ മുളളന്‍പ്പാറ സ്വദേശി പൂഞ്ഞക്കാരന്‍ വീട്ടില്‍ തങ്കച്ചന്‍ എന്ന ജോസഫ് തങ്കച്ചനെ (48 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തി. കൊലപാതകം, രണ്ട് വധശ്രമകേസ്സുകള്‍, തട്ടികൊണ്ട് പോകല്‍ തുടങ്ങി 9 ഓളം കേസ്സുകളില്‍ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശര്‍മ്മ IPS നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി ശ്രീമതി. അജിത ബീഗം IPS ആണ് […]