IJKVOICE

ഇരിങ്ങാലക്കുട അമ്പ് തിരുന്നാളിനോടനുബന്ധിച്ച് കോമ്പാറ അമ്പ് ഫെസ്റ്റിൻ്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും, സപ്ലിമെന്റിന്റെ പ്രകാശനവും കോമ്പാറ കപ്പേള പരിസരിത്ത് നടന്നു സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ബഹുമാന്യനായ ഇരിഞ്ഞാലക്കുട സബ് ഇൻസ്പെക്ടർ ശ്രീ M. S ഷാജൻ നിർവ്വഹിച്ചു. ജനറൽ കൺവീനർ ശ്രീ.ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു ചങ്ങിൽ ഇരിഞ്ഞാലക്കുട കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് സപ്ളിമെൻ്റിൻ്റെ പ്രകാശന കർമ്മം നിർവഹിച്ചു.

ശ്രീ.ബാബു നെയ്യൻ, ശ്രീ.കെൽവിൻ പോൾ ,ശ്രി.അനീഷ് ആൻ്റോ , ശ്രി റിജു കാളിയങ്കര, മാർട്ടിൻഡേവിസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ശ്രി.ടോണി ചെറിയാടൻ ഏവർക്കും നന്ദിയർപ്പിച്ചു. ശ്രി.പീയൂസ് ചക്കാലയ്ക്കൽ ശ്രീമതി മിനി കാളിയങ്കര ചടങ്ങിന് നേതൃത്വം നൽകി. മുഴുവൻ കമ്മറ്റി അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളില്‍ റോബോട്ടിക് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എക്‌സിബിഷന്‍ എക്‌സ്‌പ്ലോറ 23 സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന്‍ നെല്ലംകുഴി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചികിത്സാ ചിലവ് വളരെ വർദ്ധിച്ച ഈ കാലത്ത് ആകസ്മികമായി വരുന്ന മരണം, അല്ലെങ്കിൽ ഒരു അപകടം മൂലം കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ അപകടത്തിലാവുകയും വൻ കട ബാധ്യതയിലേക്ക് തള്ളി വിടുകയും ചെയ്യുന്നു.ഇത്തരം അവസ്ഥയിൽ നിന്ന് സാധാരണക്കാരുടെ കുടുംബങ്ങളെ രക്ഷിക്കാനായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച വിവിധ ഇൻഷുറൻസ് പദ്ധതികൾ കുഴിക്കാട്ടുകോണം ഗ്രാമത്തിലെ എല്ലാ കുടുംബങ്ങൾക്കും ലഭ്യമാക്കുന്നതിനായി വാർഡ് കൗൺസിലർ സരിത സുഭാഷിന്റെയും, നമ്പ്യാങ്കാവ് വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ സമ്പൂർണ ഇൻഷുറൻസ് പരിരക്ഷയുള്ള ഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിന്റെ ആദ്യപടിയായി ഭാരതീയ സ്റ്റേറ്റ് ബാങ്കുമായി സഹകരിച്ച് 16/12/2023 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ കുഴിക്കാട്ടുകോണം ഹോളി ഫാമിലി സ്കൂളിൽ വച്ച് ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമത്തിലെ നിരവധി കുടുംബങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തുകയുണ്ടായി. തുടർന്നും ഇത്തരം ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വാർഡ് കൗൺസിലർ അറിയിച്ചു.