തൃശ്ശൂര്‍ പൂരം എക്സിബിഷനിലൂടെ ദേവസ്വങ്ങളുടെ വരുമാനം കുത്തനെ ഉയർന്നതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ.എം.കെ.സുദര്‍ശനനന്‍..എക്സിബിഷന്‍റെ വരുമാനം ഉപയോഗിച്ച് പൂരം നടത്തണമെന്നാണ് കരാര്‍. പക്ഷേ വെടിക്കെട്ടിനും, ആനയ്ക്കും, കുടക്കും മേളത്തിനും വരെ സ്പോൺസർഷിപ്പ് ഉണ്ട്. കൂടാതെ ദേവസ്വങ്ങൾ പണം പിരിക്കുന്നതായും എം.കെ സുദര്‍ശനന്‍ പറഞ്ഞു.പൂരത്തിന്‍റെ ചെലവ് സംബന്ധിച്ച കണക്കുകൾ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പുറത്തുവിടണം. കോടതി നിര്‍ദേശമനുസരിച്ചാണ് എക്സിബിഷന്‍ തറവാടക കൂട്ടിയതെന്നും, കോടതി പറഞ്ഞാല്‍ തുക കുറക്കുമെന്നും എം.കെ സുദര്‍ശനനന്‍ വ്യക്തമാക്കി..
ഇരിങ്ങാലക്കുട പ്രഫഷണല്‍ മെഗാ ഹൈടെക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര 23ന്
എടക്കുളം പാലത്തിന് സമീപം ബൈക്ക് അപകടം ഒരാൾ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടിൽ കാർത്തികേയൻ മകൻ സാജ് റാം ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ആക്റ്റീവ സ്കുട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി തന്നെയായ പുളിയത്ത് വീട്ടിൽ അനിൽ കുമാറിന്റെ മകൻ വിബീൻ (23) ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. ഭാര്യ: സിജി (അധ്യാപിക). മകന്‍: ദേവദത്ത്.വിബിൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കാട്ടൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
എടക്കുളം പാലത്തിന് സമീപം ബൈക്ക് അപകടം ഒരാൾ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടിൽ കാർത്തികേയൻ മകൻ സാജ് റാം ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ആക്റ്റീവ സ്കുട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി തന്നെയായ പുളിയത്ത് വീട്ടിൽ അനിൽ കുമാറിന്റെ മകൻ വിബീൻ (23) ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. വിബിൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കാട്ടൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പോക്സോ കേസ്സിൽ പ്രതിക്ക് 14 വർഷം തടവ്

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 13 വയസ്സുക്കാരിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസ്സിൽ പ്രതിയായ ചാലക്കുടി സ്വദേശി താമരപ്പറമ്പിൽ റിച്ചി ആന്റണി എന്ന 24 കാരനെ 14 വർഷം തടവിനും 55,000/(അമ്പത്തയ്യായിരം) രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു.2017 മുതൽ 2019 ഒക്ടോബർ വരെയുള്ള കാലയളവിൽ പലപ്പോഴായി ലൈംഗീകാതിക്രമം ഉണ്ടായത് എന്നാരോപിച്ച് ചാലക്കുടി പോലീസ് ചാർജ്ജ് ചെയ്ത കേസ്സിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും […]
വയനാട് വാകേരിയിൽ ഭീതിവിതച്ച കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി.
ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ ഡി വൈ എഫ് ഐ ഗവർണറുടെ കോലം കത്തിച്ചു
കാണാതായ വിദ്യാർഥികളെ കയ്പമംഗലം 12 ൽ നിന്നും കണ്ടെത്തി.കരുവന്നൂർ തേലപ്പിള്ളിയിൽ നിന്ന് തിങ്കളാഴ്ച്ച കാണാതായ മൂന്ന് വിദ്യാർഥികളെയും കണ്ടെത്തി. രാത്രി പതിനൊന്ന് മണിയോടെ ദേശീയ പാതയിൽ കയ്പ്‌പമംഗലം 12 സെൻ്ററിലാണ് വിദ്യാർഥികളെ കണ്ടെത്തിയത്, വഴിയിൽ നിന്നും ഒരു കാറിന് കൈ കാണിച്ച വിദ്യാർഥികളെ ഡ്രൈവർ വാഹനം നിർത്തി കാറിൽ കയറുകയായിരുന്നു. വിദ്യാർത്ഥികളെ കാണാതായ വിവരം വാട്ട്സ് ആപ്പ് മെസേജിലൂടെ അറിഞ്ഞിരുന്ന കാർ ഡ്രൈവർ ഇവരെ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.തേലപ്പിള്ളി സ്വദേശികളായ ഇവർ കരുവന്നൂർ സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർഥികളാണ്. ആദിദേവ് , അഭിനന്ദ് , എമിൽ എന്നിവരെയാണ് കാണാതായത്. മൂന്ന് പേരും സൈക്കിളിലാണ് പുറപ്പെട്ടിരുന്നത്. ശബരിമലയ്ക്ക് പോകാൻ പുറപ്പെട്ടതായിരുന്നു എന്ന് കുട്ടികൾ പറഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
തൃശ്ശൂര്‍ മാന്ദാമംഗലം മയിൽകുറ്റി മുക്കിൽ 3 വയസുകാരൻ കിണറ്റിൽ വീണ്

മരിച്ചു. മയിൽക്കുറ്റിമുക്ക് സ്വദേശി അനീഷിന്റെ മകൻ ആദവ് ആണ് മരിച്ചത്. വൈകിട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയുടെ പിതാവ് അനീഷും മാതാവ് അശ്വതിയും വെട്ടുകാട് വരെ പോയിരിക്കുകയായിരുന്നു. ഈ സമയത്ത് അനീഷിന്റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആൾ മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്. സഹോദരിയുടെയും അമ്മയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂൾ വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം;പ്രതി പിടിയിൽ