പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി മെഗാ തിരുവാതിര ഡിസംബർ 27 ന് വൈകീട്ട് 4 മണിയ്ക്ക് അരങ്ങേറുന്നു. പ്രശസ്ത തിരുവാതിര നൃത്ത അദ്ധ്യാപിക ഉമാ സന്ദീപ് നേതൃത്വം നൽകുന്ന പരിപാടിയുടെ പരിശീലന ദൃശ്യങ്ങൾ.

See translation
മൂർക്കനാട് ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയ പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ 16 വയസ്സുള്ള അജില്‍ക്യഷ്ണയാണ് മരണമടഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കൂട്ടുകാരോടത്ത് കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയകായിരുന്നു. കാല്‍ വഴുതി വീണ് അജില്‍ കൃഷ്ണയെ കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ പുറത്തെടുത്ത് മാപ്രാണം ലാൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഗി അമ്മയും, അനിക ഏക സഹോദരിയുമാണ്.
ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു് കൊററനല്ലൂർ ആശാനിലയത്തിലെ കുട്ടികൾക്കൊപ്പം കൃസ്തുമസ് ആഘോഷിച്ചു.

കൊററനല്ലൂർ ആശാനിലയത്തിലെ ഭിന്നശേഷിക്കാരായ 94 കുട്ടികളും അവരുടെ രക്ഷിതാക്കളും ചേർന്നു് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ കൃസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ഹൃദ്യമായിരുന്നു. Rev. ഫാദർ പോൾ എ അമ്പൂക്കൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ടു് ജോജോ കെ. ജെ മുഖ്യാതിഥി ആയിരുന്നു. ആശാനിലയം സ്കൂൾ പ്രിൻസിപ്പൽ സിസ്ററർ ഡോണ സ്വാഗതം പറഞ്ഞു. V. Rev. ഫാദർ ജോസ് മഞ്ഞളി പരിപാടി ഉദ്ഘാടനം ചെയ്തു. Rev. ഫാദർ […]
ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷം സംഘടിപ്പിച്ചു.
തൃശ്ശൂര്‍ എടമുട്ടം കഴിമ്പ്രത്ത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം പത്തനാപുരത്ത് നിയന്ത്രണം വിട്ട കെ. എസ്. ആർ. ടി ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി. ബ്രേക്ക് നഷ്ടമായതിനെ തുടർന്നാണ് ബസ് നിയന്ത്രണം വിട്ടത്. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയമായതിനാൽ വലിയ ദുരന്തം ഒഴിവായി എന്നാൽ ബസിലുണ്ടായിരുന്ന 8 യാത്രക്കാർക്ക് പരിക്കേറ്റു.

കായംകുളത്തുനിന്നും പുനരൂരിലേക്ക് പോയ ബസ്സാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് നഷ്ട്ടമായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്കാണ് പുനലൂർ – മൂവാറ്റുപുഴ പാതയിൽ പത്തനാപുരം നെടുമ്പറമ്പിലെ മാവേലി സ്റ്റോറിലേക്ക് ബസ് ഇടിച്ചു കയറുന്നത്. റോഡരികിലെ നടപ്പാതയുടെ വേലി തകർത്ത് സ്റ്റോറിന്റെ മുൻഭാകവും ഭിത്തിയും പൊളിച്ച് തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയമായതിനാൽ തന്നെ സ്റ്റോറിൽ ആൾതിരക്ക് ഇല്ലായിരുന്നു ഇതുകൊണ്ട് തന്നെ വലിയ ദുരന്തം ഒഴിവായി. എന്നാൽ […]
ജനുവരി മൂന്നു മുതൽ ഫെബ്രുവരി 27 വരെ ചെന്നൈയിൽ നടക്കുന്ന ഇന്ത്യൻ ബാസ്കറ്റ് ബോൾ സീനിയർ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദർശ് എസ് കാപ്പൻ. ആദർശ് ക്രൈസ്റ്റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഏഴടിയോളമാണ് ആദർശിന്റെ പൊക്കം. ജൂനിയർ ഇന്ത്യൻ ക്യാമ്പിലും, കേരളാ ടീമിലും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും ഇതിനോടകം പങ്കെടുത്തു കഴിഞ്ഞു. ക്രൈസ്റ്റ് കോളേജിലെ സ്പോർട്സ് കൌൺസിൽ പരിശീലനം ജിജോ പോൾ ആണ് ആദർശിന്റെ പരിശീലനം. ഇക്കഴിഞ്ഞ നാഷണൽ ഗെയിംസിൽ സ്വർണം നേടിയ വനിതാ ബാസ്കറ്റ്ബോൾ ടീമിന്റെ പരിശീലകനും കൂടിയാണ് അദ്ദേഹം
കിണറ്റിൽ വീണ ആനയെയും കുട്ടിയാനയെയും രക്ഷിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്. കോതമംഗലം മാമലക്കണ്ടത്തിലാണ് സ്വകാര്യവ്യക്തിയുടെ കിണറ്റിൽ ആനയും കുട്ടിയാനയും വീണത്. കുട്ടമ്പുഴയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആനയെയും കുട്ടിയാനയെയും കരയിലേക്ക് കയറ്റിയത്.

കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരി അഞ്ചുക്കുടിയിൽ ഇന്ന് പുലർച്ചെയാണ് ആനയും കുട്ടിയാനയും കിണറ്റിൽ വീണത്. രാവിലെ തോട്ടത്തിലെത്തിയ ആളുകളാണ് ആനകളെ കാണുന്നത് തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ആഴം കുറഞ്ഞ കിണറായത്കൊണ്ട് തന്നെ രക്ഷാപ്രവർത്തനം സുഖമമായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിലുണ്ടായ പരിഭ്രാന്തിയിൽ ആന രക്ഷാപ്രവർത്തനത്തിനുഭയോഗിച്ച ജെ.സി. ബി യിൽ ഇടിക്കുകയും പിന്നാലെ സമീപത്തുണ്ടായ വനംവകുപ്പ് ഉദ്യോഗസ്ഥനുനേരെ പാഞ്ഞടുക്കുകയും തുമ്പികൈ വീശി ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ ഉദ്യോഗസ്ഥന് പരിക്കേറ്റു. എങ്കിലും പരിക്ക് ഗുരുതരമല്ല. തുടർന്ന് ആനയും കുട്ടിയും […]
നിപ്മറില്‍ കേക്ക് മേള സംഘടിപ്പിച്ചു*

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) ഭിന്നശേഷി കുട്ടികളുടെയും അമ്മമാരുടെയും നേതൃത്വത്തില്‍ കേക്ക് മേള തുടങ്ങി. സ്വയം തൊഴില്‍ പരിശീലന പരിപാടിയായ എംവോക്കിന്റെ ഭാഗമായാണ് കേക്ക് മേള സംഘടിപ്പിക്കുന്നത്. രക്ഷിതാക്കളുടെ കൂടി പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കേക്ക് ഫെസ്റ്റ് ജില്ലാ കളക്റ്റര്‍ വി.ആര്‍ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. പൈനാപ്പിള്‍ കേക്ക്, മാര്‍ബിള്‍ കേക്ക്, പ്ലം കേക്ക്, ഡ്രീം കേക്ക്, ക്യാരറ്റ്, ഡേറ്റ്‌സ്, ജാര്‍ കേക്ക് തുടങ്ങി വിവിധയിനം കേക്കുകളാണ് കേക്ക് മേളയില്‍ വില്‍പ്പനയ്ക്ക് […]
കുഴിക്കാട്ട്കോണം നമ്പിയങ്കാവ് ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവത്തിന് കൊടിയേറി