IJKVOICE

ഇരിങ്ങാലക്കുട : വേളൂക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അവിട്ടത്തൂർ സ്കൂളിന് സമീപം മാമ്പിള്ളി വീട്ടിൽ ഔസേപ്പ് മകൻ പോൾസൺ ( 73 )അന്തരിച്ചു.( മുൻ ജീവനക്കാരൻ ഡോൺ ബോസ്കോ ഹൈസ്കൂൾ മുംബൈ )

ഭാര്യ ഗ്രേസി. മക്കൾജിനു.റിനു.( ലണ്ടൻ ) മരുമക്കൾ പിന്റോതരകൻ പറമ്പിൽ. ആന്റണി ( ലണ്ടൻ ) പ്രസ് ക്ലബ്ബ് അംഗവും മാധ്യമ പ്രവർത്തകനുമായ ജോസ് മാമ്പിള്ളി സഹോദരനാണ്. സംസ്കാര കർമ്മം ( 28/12/23/ ) വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ.

പൂമംഗലം ഗ്രാമപഞ്ചായത്തിലെ 2023 2024 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,52000 രൂപ നീക്കിവെച്ച് വയോജനങ്ങൾക്ക് കട്ടിൽ വിതരണം എന്ന പദ്ധതി 27 – 12.23-ൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കവിത സുരേഷിന്റ അധ്യക്ഷതയിൽ പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.എസ്. തമ്പി ശ്രീ.കൃഷ്ണൻകുട്ടി മേനോന് നൽകി വിതരണം ഉദ്ഘാടനം നിർവഹിച്ചു.I.C.D.S .സൂപ്പർവൈസർ കാർത്യായനി അവർകൾ സ്വാഗതം പറഞ്ഞു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജീഷ് . വികസന കാര്യ സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയർമാൻ സന്തോഷ് ടി എ അഞ്ചാം വാർഡ് മെമ്പർ ലതാവിയൻ മൂന്നാം വാർഡ് മെമ്പർ ജയരാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു അംഗനവാടി വർക്കർ രാജി പ്രഭാകരൻ നന്ദി പ്രകാശിപ്പിച്ചു

*ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് NSS യൂണിറ്റുകളായ 50 & 167 ന്റെ നേതൃത്വത്തിൽ ആളൂർ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ NSS അംഗങ്ങൾക്ക് CPR പരിശീലനം സംഘടിപ്പിച്ചു. ലയൺ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ഉണ്ണി വടക്കാംഞ്ചേരി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ് ,NSS പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, അമൃത തോമസ് എന്നിവർ സംസാരിച്ചു

ഗുരുദേവ പുരസ്കാരം വി.ആര്‍.സുകുമാരന്

ഇരിങ്ങാലക്കുട : അരിപ്പാലം എസ്.എന്‍. ബി.പി സമാജം ട്രസ്റ്റ് പണിക്കാട്ടില്‍ ഭുവനേശ്വരി ക്ഷേത്രത്തിലെ ഭാഗവത നവാഹ യജ്ഞത്തോടനുബന്ധിച്ച് നല്‍കുന്ന ഗുരുപ്രസാദ പുരസ്കാരത്തിന് വി.ആര്‍.സുകുമാന്‍ അര്‍ഹനായി. ഡിസംബര്‍ 30 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന തീര്‍ത്ഥാടന വിചാരണ സത്രം മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്‍റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ പി.കെ.പ്രസന്നന്‍ മുഖ്യാതിഥിയാകും. ഗുരുപഥം ടി.എസ്.വിജയന്‍തന്ത്രികള്‍ പുരസ്കാര സമര്‍പ്പണം നടത്തും. യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍, യോഗം ഡയറക്ടര്‍മാരായ സജീവ്കുമാര്‍ കല്ലട, കെ.കെ.ബിനു, ദേവി […]

ആളൂരില്‍ വന്‍ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം പോലീസ് കണ്ടെത്തി.15,000 കുപ്പി വ്യാജ വിദേശ മദ്യവും, 2,500 ലിറ്റര്‍ സ്പിരിറ്റും പിടികൂടി.സംഭവത്തില്‍ ബി.ജെ.പി മുന്‍ പഞ്ചായത്തംഗം ലാല്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍..