IJKVOICE

*ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് NSS യൂണിറ്റുകളായ 50 & 167 ന്റെ നേതൃത്വത്തിൽ ആളൂർ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ NSS അംഗങ്ങൾക്ക് CPR പരിശീലനം സംഘടിപ്പിച്ചു. ലയൺ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ഉണ്ണി വടക്കാംഞ്ചേരി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ് ,NSS പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, അമൃത തോമസ് എന്നിവർ സംസാരിച്ചു