IJKVOICE

ജനുവരി മൂന്നു മുതൽ ഫെബ്രുവരി 27 വരെ ചെന്നൈയിൽ നടക്കുന്ന ഇന്ത്യൻ ബാസ്കറ്റ് ബോൾ സീനിയർ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദർശ് എസ് കാപ്പൻ. ആദർശ് ക്രൈസ്റ്റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഏഴടിയോളമാണ് ആദർശിന്റെ പൊക്കം. ജൂനിയർ ഇന്ത്യൻ ക്യാമ്പിലും, കേരളാ ടീമിലും, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീമിലും ഇതിനോടകം പങ്കെടുത്തു കഴിഞ്ഞു. ക്രൈസ്റ്റ് കോളേജിലെ സ്പോർട്സ് കൌൺസിൽ പരിശീലനം ജിജോ പോൾ ആണ് ആദർശിന്റെ പരിശീലനം. ഇക്കഴിഞ്ഞ നാഷണൽ ഗെയിംസിൽ സ്വർണം നേടിയ വനിതാ ബാസ്കറ്റ്ബോൾ ടീമിന്റെ പരിശീലകനും കൂടിയാണ് അദ്ദേഹം