ചികിത്സാ ചിലവ് വളരെ വർദ്ധിച്ച ഈ കാലത്ത് ആകസ്മികമായി വരുന്ന മരണം, അല്ലെങ്കിൽ ഒരു അപകടം മൂലം കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ അപകടത്തിലാവുകയും വൻ കട ബാധ്യതയിലേക്ക് തള്ളി വിടുകയും ചെയ്യുന്നു.ഇത്തരം അവസ്ഥയിൽ നിന്ന് സാധാരണക്കാരുടെ കുടുംബങ്ങളെ രക്ഷിക്കാനായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച വിവിധ ഇൻഷുറൻസ് പദ്ധതികൾ കുഴിക്കാട്ടുകോണം ഗ്രാമത്തിലെ എല്ലാ കുടുംബങ്ങൾക്കും ലഭ്യമാക്കുന്നതിനായി വാർഡ് കൗൺസിലർ സരിത സുഭാഷിന്റെയും, നമ്പ്യാങ്കാവ് വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ സമ്പൂർണ ഇൻഷുറൻസ് പരിരക്ഷയുള്ള ഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിന്റെ ആദ്യപടിയായി ഭാരതീയ സ്റ്റേറ്റ് ബാങ്കുമായി സഹകരിച്ച് 16/12/2023 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ കുഴിക്കാട്ടുകോണം ഹോളി ഫാമിലി സ്കൂളിൽ വച്ച് ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമത്തിലെ നിരവധി കുടുംബങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തുകയുണ്ടായി. തുടർന്നും ഇത്തരം ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വാർഡ് കൗൺസിലർ അറിയിച്ചു.