പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കണം – കെ എസ്‌. എസ്. പി.എ . ഇരിങ്ങാലക്കുട: പെൻഷൻ കാർക്ക് നൽകാനുള്ള പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയുടെയും , ഡി. എ. കുടിശ്ശികയുടെയും രണ്ട് ഗഡുക്കളും , 18 ശതമാനം ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ്പ് നൂനതകൾ പരിഹരിക്കുക, ശബള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ല പ്രസിഡണ്ട് കെ.ജി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറർ പി.ആർ. സത്യ നാഥൻ ജില്ല ജോ : സെക്രട്ടറിമാരായ കെ. ബി. ശ്രീധരൻ , എം. മൂർഷിദ് , സംസ്ഥാന കൗൺസിൽ അംഗം പി.യു.വിൽസൺ, സെക്രട്ടറി എ.സി. സുരേഷ്, എം. കമലം ടി.കെ. ബഷീർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ : കെ.പി. മുരളീധരൻ ( പ്രസിഡണ്ട് ), ഒ . ജഗനാഥ് (സെക്രട്ടറി ) , കെ. കൃഷ്ണകുമാർ ( ട്രഷറർ ) , കെ. കമലം ( വനിതാ ഫോറം കൺവീനർ ) .

Leave a Reply

Your email address will not be published. Required fields are marked *