വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വര്‍ണ്ണമാല കവര്‍ച്ച

പട്ടേപാടം സ്വദേശിനി തരുപടികയില്‍ ഫാത്തിമ തസ്‌നി (19) യെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. മാള പുത്തന്‍ചിറ കൊല്ലംപറമ്ബില്‍ വീട്ടില്‍ ജയശ്രീ (77) യുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത സംഭവത്തിലെ കൂട്ടുപ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 9 ന് രാത്രി 07.15 യോടെയഈ കേസിലെ മുഖ്യ പ്രതി പുത്തന്‍ചിറ സ്വദേശി ചോമാട്ടില്‍ വീട്ടില്‍ മകന്‍ ആദിത്ത് (20) അയല്‍വാസിയായ റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി ജയശ്രീ ടീച്ചറുടെ […]
കുട്ടംകുളം നവീകരണ പദ്ധതിയുടെ ടെൻഡർ അംഗീകരിച്ചു

കുട്ടംകുളം നവീകരണ പദ്ധതിയുടെ ടെൻഡർ അംഗീകരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും : മന്ത്രി ഡോ ആർ ബിന്ദു ചരിത്ര സ്മാരകമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് സ്ഥിതി ചെയ്യുന്ന കുട്ടൻ കുളം നവീകരണ പ്രവർത്തികൾക്കായി 4,04,60,373 രൂപയുടെ ടെൻഡർ ഇന്നത്തെ ക്യാബിനറ്റ് യോഗം അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. ഉടൻതന്നെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടംകുളത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുള്ള സൂക്ഷ്മതയോടെയാവും നവീകരണ പ്രവൃർത്തി. ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റി ആണ് കുട്ടംകുളം നവീകരണം […]
ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടികൂടി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതിയെ തിരുവല്ലയിൽ നിന്നും ഇരിങ്ങാലക്കുട പോലീസ് പിടികൂടി
കുടുംബ സംഗമം നടത്തി

മുകുന്ദപുരം താലൂക്കിലെ റേഷൻ വ്യാപാരികൾ ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ വച്ച് കുടുംബ സംഗമം നടത്തി
സെന്റ്.മേരിസ് ഹയർ സെക്കണ്ടറി സ്കൂളിൽ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് ഉദ്ഘാടനം

സെന്റ്.മേരിസ് ഹയർ സെക്കണ്ടറി സ്കൂളിൽ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് ഉദ്ഘാടനം. ഇരിങ്ങാലക്കുട. വിദ്യാർത്ഥികളിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയാൻ അവരെ വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തി സർഗാത്മക പ്രവർത്തനങ്ങളെ ഉയർത്താനും സാമുഹ്യ പ്രതിബദ്ധത വളർത്താനും സഹായിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനു ബന്ധിച്ച് റോവർ ഏൻഡ് റെയിഞ്ചർ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. […]
വിസ്മയ സുനിൽ തേനി കോളേജിൽ രണ്ടാം റാങ്ക് നേടി

ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി പണിക്കപറമ്പിൽ സുനിലിന്റെയും സിനി സുനിലിന്റെയും മകളായ വിസ്മയ സുനിൽ തേനി മേരി മാതാ കോളേജ് എംഎസ്സി ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി വിഭാഗത്തിൽ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും സെക്കൻഡ് റാങ്ക് കരസ്ഥമാക്കി. അഭിനന്ദനങ്ങൾ
കരുവന്നൂർ മൂർക്കനാടിൻ്റെ മരുമകൻ ഇനി സംസ്ഥാന യൂത്ത് കോൺഗ്രസിനെ നയിക്കും

സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായി അഡ്വ. ഒ.ജെ ജനീഷിനെ നിയമിച്ചു.ദേശിയ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ബാനു ചിബ് ആണ് പുതിയ സംസ്ഥാന അധ്യക്ഷനെയും മറ്റു ഭാരവാഹികളെയും ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചത്.സംസ്ഥാന യൂത്ത് കോൺഗ്രസിൻ്റെ വൈസ് പ്രസിഡൻ്റായിരുന്നു. മൂർക്കനാട് കായംപുറത്ത് കെ.സി.സുഭാഷിൻ്റെ മകൾ അഡ്വ.ശ്രീലക്ഷമിയുടെ ഭർത്താവാണ് ഒ ജെ ജനീഷ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദം (LLM) നേടിയ അഡ്വ.ശ്രീലക്ഷമിയെ 2025 ഫെബ്രുവരിയിലാണ് ജനീഷ് വിവാഹം ചെയ്തത്.മാള കുഴൂർ സ്വദേശിയാണ് ജനീഷ് പാലിയേക്കര ടോൾ നിർത്തലാക്കുന്നതുമായി […]
ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോകുൽ ചരിഞ്ഞു

കുറച്ചുദിവസമായി ആന അവശനിരയിലായിരുന്നു കോഴിക്കോട് നിന്ന് കഴിഞ്ഞവർഷം കൂട്ടാനയുടെ കുത്തേറ്റിരുന്നു മുറിവ് ആഴത്തിലുള്ളതായിരുന്നു 40 വയസ്സുള്ള കൊമ്പൻ ഗുരുവായൂർ ആനയോട്ടത്തിൽ നിരവധിതവണ ഒന്നാമത് എത്തിയിരുന്നു
ഉപജില്ല നീന്തൽ മേള

ഉപജില്ല നീന്തൽ മേള- അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 255 പോയൻ്റ് നേടി അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 171 പോയൻ്റ് നേടി ഇരിങ്ങാലക്കുട ഡോൺ ബോസ്കോ എച്ച്.എസ്. എസും , 44 പോയൻ്റ് നേടി എടതിരിഞ്ഞി എച്ച്.ഡി.പി.ഇ. ഹയർ സെക്കണ്ടറി സ്കൂളും യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡോൺ ബോസ്കോ സ്കൂൾ സ്വിമ്മിങ്ങ് പൂളിലാണ് നീന്തൽ മത്സരം നടന്നത്. […]
ആളൂരിൽ അഞ്ച് റോഡുകൾ നാടിന് സമർപ്പിച്ചു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ആളൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ അഞ്ച് റോഡുകൾ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (LRRP ) യുടെ ഭാഗമായി ആളൂർ പഞ്ചായത്തിൽ 1കോടി 16 ലക്ഷം ചെലവഴി ച്ചാണ് 5 റോഡുകൾ നവീകരിച്ചതെന്നും, സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട മണ്ഡലത്തിൽ 30 റോഡുകളുടെ നവീകരണത്തിനായിമാത്രം 8 കോടി 39 […]